ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന് വാഗ്ദാനം; സോഷ്യൽ മീഡിയയിൽ പൊടിപൊടിച്ച് ക്രീം വിൽപന.

ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉൾപ്പടെയുള്ള ഗുരുതരമായആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപന പൊടിപൊടിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട്ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമാണം എന്നാണ് അറിയുന്നത്. ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും […]

Continue Reading

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റിക്ക് പുതിയ സാരഥികൾ

കാഞ്ഞങ്ങാട് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായി സാദിഖ് തൃക്കരിപൂരും ജന.സെക്രട്ടറിയായി റിയാസ് പടന്നക്കാടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബഷീർ കുന്നിലാണ് ട്രഷറർ.ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ ചേർന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബുഷ്‌റ, മുസ്തഫ എം.എം എന്നിവർ വൈസ് പ്രസിഡണ്ടും റഷാദ് എ. സി, വടുവൻ കുഞ്ഞി എന്നിവർ ജോ. സെക്രട്ടറിയുമാണ്.മുസ്ലിംലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. എൻ എ ഖാലിദ് സമ്മേളനം ഉദ്ഘാടനം […]

Continue Reading

ബൈക് യാത്രക്കാരനെ പിറകിലൂടെ വന്ന ഇനോവ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി; ദൃക്സാക്ഷിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

ബൈക്ക് യാത്രക്കാരനെ പിറകിലൂടെ വന്ന ഇനോവ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ ദൃക്സാക്ഷിയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയം ഉയർന്നിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് വടക്കുമാറിയാണ് സംഭവം നടന്നത്. കെഎൽ 14 വി 5399 നമ്പർ ബൈക് യാത്രക്കാരനെയാണ് ഇനോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബൈകിനെ ഇടിച്ചുവീഴ്ത്തിയ ശേഷം അതേ കാറിൽ യുവാവിനെ പൊക്കിയെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം.സംഭവം […]

Continue Reading

കടക്ക് പുറത്ത്:’ഗെറ്റ് ഔട്ട് ഫ്രം ഹിയർ’മീഡിയവണ്ണിനേയും കൈരളിയേയും വാർത്താസമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

കൊച്ചി: കൊച്ചിയിൽ ഗവർണറുടെ വക കടക്ക് പുറത്ത്. മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.

Continue Reading

അബൂദബി മഞ്ചേശ്വരം മണ്ഡലം കെ. എം സി സി: ശിഫാഹുറഹ്മാ ചികിത്സാ സഹായം 3 പേർക്ക് കൂടി അനുവദിച്ചു

അബൂദാബി▪️ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ മാസത്തില്‍ മൂന്ന് പഞ്ചായത്തുകളില്‍ പെട്ട മൂന്ന് രോഗികള്‍ക്കുള്ള ചികിത്സാ സഹായ ധനം അനുവദിച്ചു. കുമ്പള പഞ്ചായത്തിലെ ആറാം വാർഡ് ഉളുവാര് ദണ്ഡഗോളിയിൽ താമസിക്കുന്ന ക്യാന്‍സര്‍ ബാധിതയായ സ്ത്രീക്കും , പൈവളികെ പഞ്ചായത്തിലെ ബായാർ കളിയാരിലെ ക്യാന്‍സര്‍ രോഗിക്കും എന്മകജ പഞ്ചായത്തിലെ ഗുണാജ വാർഡിൽ താമസിക്കുന്ന വീട്ടമ്മക്കുമാണ് സഹായം അനുവദിച്ചത്. മദീന സാഹിദ് കമ്പള ഹൗസില്‍ ചേര്‍ന്ന ശിഫാഹുറഹ്‌മാ കോര്‍ഡിനേഷന്‍ കമ്മിറ്റി […]

Continue Reading

സാധനങ്ങള്‍ വാങ്ങാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വേണം; പിരിവിനും പരസ്യത്തിനും ഞങ്ങളും; പരിഭവം പങ്കുവച്ചുള്ള വ്യാപാരികളുടെ ബോര്‍ഡ് ചര്‍ച്ചയാവുന്നു

കോഴിക്കോട്: ഓൺലൈൻ ഷോപ്പിങ്ങും വൻകിടസൂപ്പർമാർക്കറ്റുകളും സജീവമായതോടെ ഏറ്റവുമധികം തിരിച്ചടിയായത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ കടകൾക്കാണ്. ഓൺലൈൻ ഷോപ്പിങും വൻകിട സൂപ്പർ മാർക്കറ്റുകളും ഫൂട് വെയർ, ടെക്സ്റ്റൈൽസ് പോലുള്ള കടകയും ബാധിച്ചെങ്കിലും ഏറ്റവുമധികം ബാധിച്ചത് പലചരക്ക് കടകളെയാണ്. ഇവരുടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. പ്രത്യേകിച്ച് ചെറുതും വലുതുമായ നഗരങ്ങളിലെ പലചരക്കുകടകളിലേത്. കോവിഡ് വ്യാപനത്തോടെയാണ് കേരളത്തിൽ ഓൺലൈൻ വ്യാപാരം ഏറ്റവും കൂടിയത്.സാധാരണ കടകളിൽ വാടക, വൈദ്യുതി (വാണിജ്യാടിസ്ഥാനത്തിൽ), ഫർണിച്ചവർ പോലുള്ള ചെലവുകൾക്ക് പുറമെ ദിനേനയുള്ള വിവിധ പിരിവുകൾക്കായി മാസം നല്ലൊരു […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ കമ്മിറ്റി കുരുന്നു പ്രതിഭകളെ ഉപഹാരം നൽകി അനുമോദിച്ചു

മൊഗ്രാൽ : SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സർഗലയം-2022 പരിപാടിയിൽ കിഡ്ഡീസ്, സബ്ജൂനിയർ വിഭാഗങ്ങളിലായി മികവ് തെളിയിച്ച മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ വിദ്യാർത്ഥികളായ അബ്ബാസ് ഫൗസാൻ, അബ്ബാസ് സൽമാൻ ഫാരിസ്, മുഹമ്മദ്‌ ഹിഷാം, സിയാഉൽ ഹഖ് എന്നീ കുരുന്നു പ്രതിഭകളെ മദ്രസയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മദ്രസാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡന്റ്‌ ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി മുൻ പ്രസിഡന്റ് യു.എം മുജീബ് ഉദ്ഘാടനം ചെയ്തു. സദർ […]

Continue Reading

‘സഖാവേ ഒഴിവുണ്ട്’- തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാൻ നീക്കം, മേയറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താത്ക്കാലിക ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ‌ നാ​ഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് വിവാദമായിട്ടുണ്ട്. ന​ഗരസഭ ആരോ​ഗ്യ വിഭാ​ഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻ​ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോ​ഗി​ക കത്ത്. ആനാവൂർ നാ​ഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ […]

Continue Reading

ഉത്തർപ്രദേശിലെ പള്ളിയിൽ ഖുറാൻ കത്തിച്ച നിലയിൽ, പ്രതി അറസ്റ്റിൽ; സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ പള്ളിക്കുള്ളിൽ കയറി ഖുറാൻ കത്തിച്ച സംഭവത്തിൽ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഖുറാൻ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലിയിടങ്ങളിൽ കല്ലേറും തീവെപ്പും നടന്നു. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ്  നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്റെ ആലം പള്ളിയിൽ ഖുറാന്റെ ഭാഗം കത്തിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഐജി രമിത് ശർമ്മ പറഞ്ഞു.സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് […]

Continue Reading

ഡ്രൈവിംഗ് അറിയാത്ത വരന് സ്ത്രീധനമായി കാര്‍; ആദ്യ ഓട്ടത്തില്‍ അമ്മായിയെ ഇടിച്ചുതെറിപ്പിച്ചു, ദാരുണാന്ത്യം

കാണ്‍പുര്‍: സ്ത്രീധനമായി ലഭിച്ച കാറുമായുള്ള ആദ്യ ഓട്ടത്തില്‍ തന്നെ അപകടമുണ്ടാക്കി വരന്‍. നിയന്ത്രണം വിട്ട് പാഞ്ഞ കാറിടിച്ച് വരന്‍റെ അമ്മായി മരണപ്പെട്ടു. ബന്ധുക്കളായ മറ്റ് നാല് പേരെ കൂടെ വരന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്ബർപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് വധുവിന്‍റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയത്.വരനായ അരുണ്‍ കുമാറിന് ഡ്രൈവിംഗ് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഔറയ്യ സ്വദേശിനിയുമായാണ് അരുണ്‍ കുമാറിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് […]

Continue Reading