കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടർ കർണാടകത്തിൽ മരിച്ച നിലയിൽ
കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടറെ കർണാടകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂർത്തിയെയാണ് റെയിവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്താപുരയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂർത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.ഈ സംഭവത്തിന് പിന്നാലെ നാട്ടുകാർ കൃഷ്ണമൂർത്തിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കിലേക്ക് മാർച്ച് നടത്തിയ നാട്ടുകാർ കൃഷ്ണമൂർത്തിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് […]
Continue Reading