മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലുള്‍പ്പെടെ റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യാം; ജനറല്‍ കോച്ചുകള്‍ നാളെ മുതല്‍

ജനുവരി ഒന്നുമുതല്‍ മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ നാലു ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം. നാളെ മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്. 16629/16630 തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാകും ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ 16 വരെ ഈ സൗകര്യം ലഭ്യമാകും. 12601/12602 ചെന്നൈ […]

Continue Reading

700 വർഷമായി ഈ ​ഗ്രാമത്തിലുള്ളത് ഒറ്റനില മാത്രമുള്ള വീടുകൾ, കാരണം ഇതാണ്

മനോഹരമായ പൈതൃകത്തിനും സാംസ്കാരിക കഥകൾക്കും പേരുകേട്ടതാണ് രാജസ്ഥാൻ. അവിടത്തെ ചുരു(Churu) ജില്ലയിലെ ഉദ്‌സർ ഗ്രാമ(Udsar village)ത്തിനും അത്തരമൊരു സവിശേഷമായ കഥ പറയാനുണ്ട്. അവിടെയുളള വീടുകൾക്ക് ഒറ്റനില മാത്രമാണ് ഉള്ളത്. അവിടെ ആരും അതിന് മുകളിൽ നില കെട്ടാൻ ശ്രമിക്കാറില്ല. അതിനി പണക്കാരനായാലും പാവപ്പെട്ടവനായാലും ഒറ്റനില വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ 700 വർഷമായി ഈ ഗ്രാമത്തിൽ ആരും വീടുകൾക്ക് മുകളിലൊരു നില കൂടി പണിതിട്ടില്ലെന്നതാണ് അതിശയം. അതിന് പിന്നിൽ ഒരു ശാപത്തിന്റെ കഥയാണ് ഗ്രാമവാസികൾക്ക് പറയാനുള്ളത്.  ഏകദേശം 700 […]

Continue Reading

നടന്‍ ജി കെ പിളള അന്തരിച്ചു

നടന്‍ ജി കെ പിളള അന്തരിച്ചു. 97 വയസ്സായിരുന്നു. 325ലധികം സിനിമകളിൽ അഭിനയിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോള്‍ […]

Continue Reading

കോഴിക്കോട് ബീച്ചിൽ ഇന്ന് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത് . സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.

Continue Reading

ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയില്‍

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വളിയഴീക്കല്‍ സ്വദേശി നിതിന്‍ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27) സഹോദരന്‍ കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. അപകട സമയം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളവർ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയതായിരുന്നു മറ്റുള്ളവർ. വാടകയ്ക്ക് എടുത്ത കാറുമായി പുലർച്ചെ യാത്രചെയ്യവെ ഡിവെെഡറില്‍ വാഹനം ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

Continue Reading

പുതുവത്സരം; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

പുതുവത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

Continue Reading

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം;

രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ 28നാണ് മരിച്ചത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Continue Reading

ജീവന്റെ തുടർച്ച നിലനിർത്തുക.. പി.ധനേഷ് കുമാർ(DFO)

അഡൂർ: ജില്ലയിൽ അവശേഷിക്കുന്ന ഹരിതാഭ നിലനിർത്തുകയും പൊതു സ്ഥലങ്ങളിൽ വനാവരണം വർദ്ധിപ്പിച്ചും ജീവന്റെ തുടർച്ചയും നിലനില്‌പും സംരക്ഷിക്കുന്നതിന് വന സംരക്ഷണ സമിതികൾ മുൻകൈയെടുക്കണമെന്ന് ജില്ലാ വന വികസന ഏജൻസിയുടേയും പാണ്ടി വന സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ നടത്തിയ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശില്പശാലയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ടി.ജോർജ് , രമേശ് സി.എച്ച് :.കുഞ്ഞിക്കണ്ണൻ മണിയാണി , രത്തൻ കുമാർ നായക് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ടി.കെ.ദാമോദരൻ അധ്യക്ഷത വഹിച്ച […]

Continue Reading

മലയാളി വിദ്യാർഥി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു

പോണ്ടിച്ചേരിയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി വാരി കുഴി താഴെ ആർ.സി സൈനുദ്ദീന്‍റെയും സാഹിറയുടെയും മകൾ ഫഹ്‍മിദ ഷെറിൻ (20) ആണ് മരിച്ചത്. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ഫഹ്‍മിദ. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

Continue Reading

കർണാടക നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം

കർണാടകയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. 58 നഗരസഭകളിലെ 1184 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 437 സീറ്റുകളാണ് നേടിയത്. ജെഡിഎസ് 45 സീറ്റുകളും മറ്റുള്ളവർ 204 സീറ്റും നേടി. കോൺഗ്രസ് 42.06 ശതമാനം വോട്ട് നേടി. ബിജെപി 36.98 ശതമാനം വോട്ടും ജെഡിഎസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്. 166 സിറ്റി മുൻസിപ്പൽ കൗൺസിൽ വാർഡുകളിൽ 61 എണ്ണമാണ് കോൺഗ്രസിന് നേടാനായത്. 67 എണ്ണം ബിജെപി നേടി. […]

Continue Reading