ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജവഹര്‍ലാല്‍ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥന സദസ്സും നടത്തി

ചെങ്കള : ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച ഛായ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥന സദസ്സും നടത്തി. മണ്ഡലം പ്രസിഡന്റ് എം അബൂബക്കറിന്റെ അധ്യക്ഷതയില്‍ എതിര്‍ത്തോട് കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്ന പരിപാടി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി എ ഇസ്മായില്‍ ഉല്‍ഘടനം ചെയ്തു ,എം പുരുഷോത്തമന്‍ നായര്‍ ,കുഞ്ഞി കൃഷ്ണന്‍ നായര്‍ ,ശ്രീമതി എം ഭവാനി ,ഷാഫി ചൂരിപള്ളം,ദീപക് യാദവ് ,നാസര്‍ കട്ട്‌കൊച്ചി ,ശ്രീധരന്‍ ആചാരി ,ഗിരി അബൂബക്കര്‍, […]

Continue Reading

എസ്.ഇ .യു . ജില്ലാ സമ്മേളനം സമാപിച്ചു

കാസറഗോഡ് :- ‘അതിജീവനം തേടുന്ന സിവിൽ സർവ്വീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്’ എന്ന പ്രമേയവുമായി 2021 ഡിസംബർ 26, 27 തീയതികളിൽ കാസറഗോഡ് വെച്ച് നടത്തപ്പെടുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) 39ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസറഗോഡ് പി. ബി അബ്ദുൽ റസാഖ് നഗറിൽ നടന്ന ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന എസ്.ഇ.യു പ്രസിഡന്റ് എ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹംസത്ത് കെ. പി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട […]

Continue Reading

ശക്തമായ മഴ ;കാസർകോട് ജില്ലയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല

Continue Reading

ഓർമ്മകൾ അയവിറങ്ങിയ തിരുമുറ്റത്ത് അവർ വീണ്ടുമെത്തി,പഴയ ആ വിദ്യാർത്ഥിയായി തന്നെ;* *ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 2012-13,പത്താം ക്ലാസ്സ്‌ -ഡി’ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി*

ബോവിക്കാനം : നീണ്ട ഇടവേളയ്ക്ക് ശേഷം അവർ വീണ്ടും തിരുമുറ്റത്തെത്തി, ഓടിട്ട ക്ലാസ്റൂമും,നീണ്ടു നിവർന്നു നിൽക്കുന്ന വരാന്തയും,അസംബ്ലി കൂടിയ മുൻവശത്തെ പ്രവേശന ഗേറ്റും വീണ്ടും വിദ്യാർത്ഥിയാകാൻ സ്വാഗതം ചെയ്തു, ഒരു നിമിഷത്തേക്ക് അവർ ആ പഴയ വിദ്യാർത്ഥികളായി.ഇടനാഴിയിലെ പീടികത്തിണ്ണയിലും,ക്ലാസ് റൂമിന്റെ ഉമ്മറപ്പടിയിലും ഒരുപാട് നേരം സൊറ പറഞ്ഞു..പുതുമയുടെ ഗന്ധംമാത്രമുള്ള ക്ലാസ്സുമുറികള്‍,മുഖംമിനുക്കി വന്ന സ്‌കൂള്‍ അങ്കണത്തിന്റെ ഇന്നത്തെ കാഴ്ചകളില്‍ നിന്നും കാലം എട്ട് വർഷം പിന്നിലേക്ക് തിരിഞ്ഞോടി പോയതറിഞ്ഞില്ല. അവസാനത്തെ ഓട്ടോഗ്രാഫും എഴുതി ഒപ്പിട്ട് ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞു […]

Continue Reading

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ […]

Continue Reading

ബി.അബ്ദുൾ ഗഫൂർ കേരള കോൺഗ്രസ്സ് (എം)അംഗത്വം സ്വീകരിച്ചു

മുളിയാർ : പൊതുപ്രവർത്തകൻ ബി.അബുൾ ഗഫൂർ കേരളകോൺഗ്രസ്സ്(എം)അംഗത്വം സ്വീകരിച്ചു . കാസർഗോഡ് ജില്ലാ സെക്രട്ടറി സജി സെബാസ്റ്റ്യൻ മെമ്പർഷിപ്പ് നല്കി പാർട്ടി അംഗമായി തെരെഞ്ഞെടുത്തു . വർഷങ്ങളോളം സജീവരാഷ്ട്രീയ പ്രവർത്തനത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു അബ്ദുൽ ഗഫൂർ. അന്തരിച്ച കേരള കോൺഗ്രസ് (എം)പാർട്ടി ചെയർമാൻ കെ.എം മാണിസാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തികൂടിയാണ് ഗഫൂർ . നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവൃത്തിക്കുമെന്നും അദ്ദേഹംപറഞ്ഞു.

Continue Reading

‘സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്’: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്‌ വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത. വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനത്തിന് സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്. നിയമനത്തില്‍ സാമുദായിക പ്രാതിനിധ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ മീഡിയവണിനോട് പറഞ്ഞു.  വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്.സിക്ക് വിടാൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. ഇത് പുനപരിശോധിക്കണമെന്നാണ് മുസ്തഫ മുണ്ടുപാറ ആവശ്യപ്പെടുന്നത്. ദേവസ്വംബോർഡ് പോലെ വിശ്വാസികളെ മാത്രം റിക്രൂട്ട് ചെയ്യുന്ന മേഖലയാണ് വഖഫ്‌ബോർഡും. അത് പോലെ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ചുകൊണ്ട് വഖഫ്‌ബോർഡിനെയും […]

Continue Reading

വിദ്യാർത്ഥികളുടേത് പോലെ പശുക്കൾക്കും ഹോസ്റ്റൽ വേണം: കേന്ദ്രമന്ത്രി

ഭോപ്പാൽ: സർവകലാശാലാ ക്യാംപസിൽ പശുക്കൾക്ക് വലിയ അഭയകേന്ദ്രമൊരുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല. മധ്യപ്രദേശ് സാഗറിലെ ഡോ ഹരിസിങ് ഗൗർ സെൻട്രൽ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് മന്ത്രിയുടെ നിർദേശം. പശുക്കൾ ഐശ്വര്യത്തിന്റെ അടയാളമാണ് എന്നും മന്ത്രി പറഞ്ഞു.’രാജ്യത്തിന്റെ പാരമ്പര്യം അനുസരിച്ച് നാൽക്കാലികൾ ഐശ്വര്യത്തിന്റെ അടയാളമാണ്. പ്രകൃത്യാ എല്ലാ തലത്തിലുമുള്ള ക്ഷേമവും പ്രദാനം ചെയ്യുന്ന പരമ്പരാഗത സ്വത്താണത്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പോലെ പശുക്കൾക്കും വലിയ കേന്ദ്രമൊരുക്കുന്നത് സർവകലാശാല പരിഗണിക്കണം. മന്ത്രാലയം അക്കാര്യത്തിൽ സഹായിക്കും’ – അദ്ദേഹം വ്യക്തമാക്കി.

Continue Reading

ചുമട്ട് തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമം; സ്റ്റീൽ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു

ചീമേനി: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നത് മൂലം തൊഴിൽ നിഷേധിക്കപ്പെട്ടത് അന്വേഷിക്കാനെത്തിയ ചുമട്ട് തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമം. ടൗണിലെ ചുമട്ട്തൊഴിലാളി പിലാന്തോളിയിലെ കെ രാജേഷിനെ(40)യാണ് സ്ഥാപന ഉടമ മിനിലോറിയിൽ പിടിച്ച് കയറ്റി ടൗണിലൂടെ ഓടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പോർക്കലി സ്റ്റീൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ മോഹൻലാലാണ് ചീമേനി ടൗണിലൂടെ വാഹനത്തിൽ കയറ്റികൊണ്ടുപോയി വധിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ചുമട്ട്തൊഴിലാളി രാജേഷ് സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് […]

Continue Reading

എസ്.ഇ.യു.ജില്ലാ സമ്മേളനം ആരംഭിച്ചു

കാസറഗോഡ് :- സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ്.ഇ.യു. ജില്ലാ സമ്മേളനം ആരംഭിച്ചു.പ്രസിഡന്റ് അബ്ദുൽ സലിം ടി.പതാക ഉയർത്തി.തുടർന്ന് നടക്കുന്ന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിടണ്ട് ടി. ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. MLA മാരായ NA നെല്ലിക്കുന്ന്, AKM അഷ്റഫ് , എസ്. ഇ.യു. സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കർ, മുനിസിപ്പൽ ചെയർമാൻ അഡ്വ: വി.എം മുനീർ, മൂസ ബി.ചെർക്കള തുടങ്ങിയവർ പങ്കെടുക്കും.

Continue Reading