പ്രവാചകനെതിരെ ഫേസ്ബുകിൽ മോശം പരാമർശം നടത്തിയെന്ന് പരാതി; യുവാവിനെതിരെ കേസെടുത്തു
ഫേസ്ബുകിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുമ്പോൾ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പദം ജഗദീഷ് ഉപയോഗിച്ചെന്ന് കാണിച്ചായിരുന്നു പരാതി. യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ, എസ് എസ് എഫ്, എന്നീ സംഘടനകൾ രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ നേതാവ് നൗഫൽ ബെല്ലാരെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Continue Reading