കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആന്ധ്ര തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 05-11-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 06-11-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 07-11-2021: […]

Continue Reading

തടവുകാര്‍ക്ക് സാന്ത്വനമായി സംഗീത പരിപാടി

ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ സി.എഫ്.എല്‍ ടി.സിയില്‍ കഴിയുന്ന തടവുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സാന്ത്വന സംഗീത പരിപാടിയൊരുക്കി ജില്ലാ ജയിലും കാസര്‍കോട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു. അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിദഗ്ദന്‍ ഡോ. ശ്രീജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍, സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ബിന്ദു, ഹരിത കേരളം […]

Continue Reading

അധ്യാപകർക്ക് കോവിഡ്; സ്കൂൾ അടച്ചു

ഓച്ചിറ: അധ്യാപകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.പി.സ്കൂൾ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ .പി .എസ്സാണ് അടച്ചത്. ഈ സ്കൂളിൽ 4 അധ്യാപകരാണുള്ളത്. മുന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അധ്യാപകക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

നബിദിനാഘോഷത്തിന് പരിസമാപ്തി: മീലാദ് നഗറിൽ മീലാദാഘോഷം സംഘടിപ്പിച്ചു

മൊഗ്രാൽ. ഒരു മാസം നീണ്ടുനിന്ന ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾക്ക് സമാപനമായി. മുഹമ്മദ് നബി(സ)യുടെ ജന്മദിനം വിവിധ പരിപാടികളോടെയാണ് ലോകമെങ്ങും ആഘോഷിച്ചത്. 30 ദിനരാത്രങ്ങളിലായി മൗലിദ് പാരായണം ചെയ്തും, ഘോഷയാത്രകൾ സംഘടിപ്പിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും, ഭക്ഷണ കിറ്റുകൾ നൽകിയുമാണ് പ്രവാചകൻറെ ജന്മദിനം കൊണ്ടാടിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് നബിദിനം ആഘോഷിച്ചത്. മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് ട്രസ്റ്റ്‌ സംഘടിപ്പിച്ച മീലാദാഘോഷം കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം […]

Continue Reading

ഇന്ത്യക്കാർക്കു ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കി ബ്രിട്ടൻ

ലണ്ടൻ•ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കി ബ്രിട്ടൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ തീരുമാനം ദീപാവലി നാളിൽ പ്രാവർത്തികമാക്കിയ ബ്രിട്ടൻ ചരിത്രപരമായ ഈ നിയോഗത്തെ ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്കുള്ള ദീപാവലി സമ്മാനമാക്കി മാറ്റി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്. ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി.

Continue Reading

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങും; ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് തന്നെ

സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഈ മാസം 15 മുതൽ ആരംഭിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. 

Continue Reading

തലശ്ശേരി ഫസല്‍ വധക്കേസ്: കൊലപാതകത്തിനു പിന്നില്‍ സി.പി.എം തന്നെ; സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ട്

തലശ്ശേരി: തലശ്ശേരി ഫസലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് അല്ല സി.പി.എമ്മെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിച്ചു. ആര്‍.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍വെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍.

Continue Reading

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയ്കൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി

ആലംപാടി – നാൽത്തടുക നുസ്രത്തുൽ ഇസ്ലാം മദ്രസ്സ യിൽ 2020/2021 ൽ സമസ്ത പൊതുപരീക്ഷയിൽ അഞ്ച്,ഏഴ്,പത്ത്,ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർഥി അഹ്മദ് റഫാസ്,ഏഴാം ക്ലാസ്സ് വിദ്യാർഥി ആദിൽ മുബാറക്,പത്താം ക്ലാസ്സ് വിദ്യാർഥിനി ഫാത്തിമത്ത് മിർഷാന,നാൽത്തടുക നുസ്രത്തുൽ ഇസ്ലാം മദ്രസയുടെ നബിദിനാഘോഷ പരിപാടിയിൽ വെച്ചു ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.സൗദി ആലംപാടി ജമാഅത്ത് വൈസ് പ്രസിഡണ്ട് എസ് അബ്ദുല്ല, നാസർ താഹിഫ്,അന്ത്ക്ക മിഹ്റാജ്,അനസ് ഹിറ്റാച്ചി,ലെത്തീഫ് നാൽത്തടുക,എന്നിവർ സംബന്ധിച്ചു.

Continue Reading

കോവിഡ് ചികിത്സക്കായി ഗുളിക; ലോകത്ത് ആദ്യമായി അനുമതി നൽകി ബ്രിട്ടൻ

ലണ്ടൻ: കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ​ഗുളികക്ക് ലോകത്താദ്യമായി അനുമതി നൽകി ബ്രിട്ടൻ. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടു നേരം നല്‍കാവുന്നതാണ് ഗുളിക. നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഈ ഗുളിക നൽകാം. കോവിഡ് ചികില്‍സ രംഗത്ത് വിപ്ളവകരമായ മാറ്റം വരുത്താൻ ഗുളികകൾക്ക് കഴിയുമെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. ഫ്ലൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് […]

Continue Reading

അയൽവാസിയുടെ മർദ്ദനത്തിൽ 14 കാരന്റെ കണ്ണിന് ഗുരുതര പരുക്ക്

അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന് കണ്ണിന് ഗുരുതര പരുക്ക്. ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറി നാണ് (14) പരിക്കേറ്റത്. അയൽവാസിയായ ശാർങധരനെതിരെയാണ് പരാതി. കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ അയൽവാസി ദേഹമാസകലം മർദ്ദിച്ചെന്നാണ് പരാതി.

Continue Reading