പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയതായിരുന്നു പ്രിയങ്ക. നേരത്തെ ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു. അതേ സമയം യു.പി പൊലീസ് പറയുന്നത് ആവശ്യമായ അനുമതിയില്ലാതെയാണ് പ്രിയങ്ക എത്തിയത് എന്നാണ്.
Continue Reading