വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിവരെ അവധി: സർവകലാശാല പരീക്ഷകളും മാറ്റി

കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ സർവകലാശാലകളാട് ഇന്നു മുതൽ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകൾ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴ മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് […]

Continue Reading

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ 38 പൈസയായി. തിരുവനന്തപുരത്ത് പെട്രാളിന് 108 രൂപ 46 പൈസയും ഡീസലിന് 102 രൂപ 02 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 106 രൂപ 42 പൈസ ഡീസലിന് 100 രൂപ 15 പൈസയുമാണ്.

Continue Reading

ആസ്റ്റർ മിംസിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ആസ്റ്റർ മിംസിലെ ഓർത്തോ(എല്ല് രോഗ) വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ചികിത്സയും ശസ്ത്രക്രിയയുംസ്റ്റെംസെൽ തെറാപ്പിജോയിൻ്റ്സർജറിഅസ്ഥികളിൽ ഒടിവ്, വളവ് ഇവയ്ക്കുള്ള ഉള്ള ചികിൽസകൾ തുടങ്ങി സമ്പൂർണ്ണ അസ്ഥി -സന്ധി രോഗ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ വിഭാഗം തലവൻ ഡോക്ടർ നാരായണ പ്രസാദ് മാസത്തിലെ എല്ലാ അവസാന വ്യാഴാഴ്ചകളിലും 28/10/2021 വ്യാഴം10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നുമായി വിളിക്കൂ 7594002324

Continue Reading

ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബി.ജെ.പി. നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി

മംഗളൂരു: കൊണാജെ പഞ്ചായത്ത് മുൻ അംഗമായ ബി.ജെ.പി. നേതാവിനെ വധിക്കാൻ ശ്രമം. തിങ്കളാഴ്ച രാത്രി കൊണാജെയ്ക്ക് സമീപമാണ് പ്രകാശ് ഷെട്ടിക്ക്(38)നേരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്രകാശ് ഷെട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് വെട്ടേറ്റ പ്രകാശ് ഷെട്ടിയെ ദർലക്കട്ടെയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ അന്വേഷണത്തിനു ശേഷമേ അക്രമണ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് കോണാജെ പോലീസ് പറഞ്ഞു.

Continue Reading

വി.എസിന് ഇന്ന് 98ാം പിറന്നാള്‍

വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. പതിവു പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ല‍. വി.എസ് ഉയര്‍ത്തുന്ന ആരവങ്ങളൊന്നുമില്ലെങ്കിലും ആ രണ്ടക്ഷരത്തിലെ അഗ്നി അണികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. പ്രായാധിക്യം വി.എസിലെ പോരാളിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. നീട്ടി ക്കുറുക്കിയുള്ള പ്രസംഗവും അണുവിട മാറാത്ത രാഷ്ട്രീയം പറച്ചിലും അതിനുയരുന്ന കയ്യടികളുമെല്ലാം പഴയ കഥയായി. പക്ഷെ കണ്ണേ കരളേ വി.എസേ എന്ന മുദ്രാവാക്യം ഓര്‍മ്മയിലിപ്പോഴും മുഴങ്ങുന്നുണ്ട്. സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പാര്‍ട്ടിക്ക് അകത്തും പുറത്തും വി.എസിന്‍റെ തിരുത്തുകള്‍ക്ക് വിലയുള്ള കാലമാണെങ്കിലും […]

Continue Reading

കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ മീലാദ് റാലി സംഘടിപ്പിച്ചു

കുമ്പള : കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു .ദഫ് സ്‌കൗട്ട് അകമ്പടിയോടെ നടന്ന നബിദിന ഘോഷ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിശ്വാസികൾ പങ്കെടുത്തു . കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പതാക ഉയർത്തി.മഖാം സിയാറത്തിനു ജ അ ഫർ സാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകി […]

Continue Reading

‘രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പ്രസ്താവനയുമായി കർണാടക ബി.ജെ.പി അധ്യക്ഷൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കു മരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കു മരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു. വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. നമ്മൾ സംസ്‌കാരത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതെന്ന് കഴിഞ്ഞ […]

Continue Reading

അടുത്ത മൂന്ന് ദിവസത്തേക്ക് വിക്ടേഴ്‌സ് ചാനലില്‍ റഗുലര്‍ ക്ലാസ്സുണ്ടാവില്ല

കൈറ്റ് വിക്ടേഴ്സിൽ വെള്ളി വരെ റഗുലർ ക്ലാസില്ല; പകരം പുന:സംപ്രേഷണം

Continue Reading

എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം. മകൾക്ക്​ ഓൺലൈനൻ ക്ലാസ് ഉള്ളതാണ്”; ഫേസ്ബുക്കിൽ കുറിപ്പിട്ടശേഷം ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു

കോട്ടയം: ലോക്ക്ഡൗൺ (Lockdown) നിയന്ത്രണങ്ങളിൽ ഹോട്ടൽ (Hotel) തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്​തു. സർക്കാരിനെതിരെ ഫേസ്​ബുക്കിൽ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ. വിനായക ഹോട്ടല്‍ (vinayaka Hotel) നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍(കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്. ആറു മാസം മുമ്പ്​ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ്​ ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ്​ സരിൻ ജീവിതം അവസാനിപ്പിച്ചത്​. മറ്റിടങ്ങളിൽ ആളുകൾക്ക്​ പുറത്തുപോവാൻ കഴിയു​മ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന്​ […]

Continue Reading