ലോഡ്ജില്‍ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി 50 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയും കൂട്ടാളിയും പിടിയില്‍
കോട്ടയം: വ്യാപാരിയെ പെൺകെണിയിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയടക്കം രണ്ടുപേർക്കൂടി പിടിയിലായി. കാസർകോട് ഹോസ്ദുർഗ് ഗുരുപുരം മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി രജീഷ് (28), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരെയാണ് വൈക്കം ഡിവൈ.എ.സ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സംഭവത്തിൽ എറണാകുളം വൈപ്പിൻ പുതുവൈപ്പ് സ്വദേശി ജോസിലിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈക്കം സ്വദേശിയായ വ്യാപാരിയെ ആലപ്പുഴയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പെൺകെണിയിൽപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രജനിയാണ് വ്യാപാരിയെ ഫോണിൽ വിളിച്ചിരുന്നത്. […]
Continue Reading