രാജ്യം ഇരുട്ടിലേക്ക്​; വിവിധ സംസ്ഥാനങ്ങൾ പവർകട്ട്​ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത്​ കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതിന്​ പിന്നാ​െല വിവിധ സംസ്ഥാനങ്ങളിൽ പവർ കട്ട്​ പ്രഖ്യാപിച്ചു. ഉത്തർപ്രദേ​ശ്​, പഞ്ചാബ്​, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ പവർ കട്ട്​ പ്രഖ്യാപിച്ചത്​. ഡൽഹിക്ക്​ പിന്നാലെ തമിഴ്​നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്​. ​ രാജ്യത്തെ വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സംസ്ഥാനങ്ങൾ പവർ കട്ട്​ പ്രഖ്യാപിച്ചത്​.

Continue Reading

അക്കര ഫൗണ്ടഷന്‍ നവീകരിച്ച ഫിസിയോതെറാപ്പി ബ്ലോക്ക് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ബോവിക്കാനം : ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനില്‍ പുതിയ ഫിസിയോതെറാപ്പി ബ്ലോക്ക് ഉദുമ മണ്ഡല എം. എല്‍. എ ശ്രീമാന്‍ അഡ്വ: സി. എച്ച് കുഞ്ഞമ്പു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെറിബ്രല്‍ പാല്‍സി, വളര്‍ച്ചക്കുറവ്, സഞ്ചാര പ്രയാസം,എന്നിവയുള്ള കുട്ടികള്‍ക്ക് അത്യാധുനിക സംവിധാനങ്ങളടങ്ങിയ പുതിയ ബ്ലോക്കാണ് ഉല്‍ഘാടനം ചെയ്തത്.ഒരാഴ്ചയോളം നീണ്ടു നിന്ന ലോക സെറിബ്രല്‍ പാല്‍സി ദിനാചരണത്തിന്റെ സമാപന ചടങ്ങിന്റെ ഭാഗമായാണ് പുതിയ തെറാപ്പി ബ്ലോക്ക് പ്രവര്‍ത്ഥനമരംഭിച്ചത്. നിലവില്‍ നൂറ്റി എണ്പതോളം കുട്ടികള്‍ക്ക് ഇവിടെ സ്പീച്ച് തെറാപ്പി, […]

Continue Reading

ഓട്ടോ സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി: പരാതി കൊടുത്താൽ 7500 രൂപ പിഴ

കോഴിക്കോട്: സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറു വാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു പോകുന്നത്. യാത്രക്കാരില്‍ നിന്നോ സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കുമെല്ലാം ഓട്ടോ ഡ്രൈവര്‍മാര്‍ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് […]

Continue Reading

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ക്യാൻസർ ചികിത്സ കാസർകോട് അരമന ഹോസ്പിറ്റലിൽ NB: സാധാരണ ഉള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണ്. കാസർകോട് ജില്ലയിൽ ക്യാൻസറിനോട് പോരാടുന്നവർക്ക് ആശ്വാസമായി അരമന ആശുപത്രിയിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വിഷ്ണു ഗോപാലിന്‍റെ MBBS, MD, DM (Medical Oncology) സേവനം 15/10/2021 നും എല്ലാ വെള്ളിയാഴ്ച്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കേണ്ട […]

Continue Reading

കാഞ്ഞങ്ങാട് നഗരസഭ ഒട്ട് മാവിന്‍തൈ വിതരണം ചെയ്തു

കാഞ്ഞങ്ങാട് ▪️മാവിന്റെ വിള വിസ്തൃതി വ്യാപനം എന്ന പേരില്‍ കാഞ്ഞങ്ങാട്ട് നഗരസഭ കൃഷിഭവന്‍ മുഖേന ഒട്ട് മാവിന്‍തൈകള്‍ വിതരണം ചെയ്തു. നിലാങ്കര പാടശേഖരസമിതിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പാറ്റയ്ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഒട്ട് മാവിന്‍തൈ നല്‍കി. കൗണ്‍സിലര്‍മാരായ വിനീത് കൃഷ്ണന്‍, പ്രഭാവതി, ആസൂത്രണ സമിതി അംഗം കൃഷ്ണന്‍ പനങ്കാവ്, കേരള ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ പ്രകാശന്‍ വി, സുശാന്ത് എന്നിവര്‍ സംബന്ധിച്ചു.

Continue Reading

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു; ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി

കാഞ്ഞങ്ങാട്: ▪️ വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍പ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലാണ് കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാര്‍ക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി […]

Continue Reading

മർകസ് മൈമൻ മീലാദ് കാമ്പയിൻ പ്രകീർത്തനത്തോടെ പ്രൗഢാരംഭം

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മീലാദ് കാമ്പയിൻ പ്രകീർത്തനത്തോടെ പ്രൗഢ തുടക്കം.സ്വാഗത സംഗം ചയർമാൻ സുലൈമാൻ കുഞ്ചാർ പതാക ഉയർത്തി.രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലാം സഅദി ബദ്‌രിയ്യ നഗർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.കരീം മുസ്‌ലിയാർ,സ്വാലിഹ് ജൗഹരി ഗട്ടമനെ,അബ്ദുല്ല കുഞ്ഞി ഹാജി,റഫീഖ് ഹാജി മഠത്തിൽ,ഹാഫിള് മിസ്ഹബ്,അബൂബക്കർ ഗുഡ്‌ മോർണിംഗ് […]

Continue Reading

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നു മുതല്‍ അപേക്ഷിക്കാം. ഇ-ഹെല്‍ത്ത്- കോവിഡ് ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിർദേശം. കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇ ഹെല്‍ത്ത്- കോവിഡ് 19 ഡെത്ത് ഇന്‍ഫൊ പോര്‍ട്ടലില്‍ കയറി. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്ത് ഐ.സി.എം.ആര്‍ മാതൃകയിലുള്ള […]

Continue Reading

ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 4 രൂപ 55 പൈസ

തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി. ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99 രൂപ 85 പൈസയായി. പെട്രോളിന് […]

Continue Reading

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന്, ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ കേസ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ശ്രീകൃഷ്ണ ഡ്രൈവിംഗ് സ്കൂൾ ഉടമ പ്രവീൺ കുമാറിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ജോയിന്റ് ആർടിഒ ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടന്നിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കേസിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Continue Reading