ജീവനക്കാരുടെ സ്ഥലം മാറ്റം: മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം- എസ് ഇ യു

ജീവനക്കാരുടെ സ്ഥലം മാറ്റം:മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം- എസ് ഇ യു ജീവനക്കാരുടെ സ്ഥലം മാറ്റം:മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണം- എസ് ഇ യു കാസർഗോഡ് :- എല്ലാ വകുപ്പുകളിലും സർക്കാർ ജീവനക്കാരുടെജില്ലാ – അന്തർ ജില്ലാ സ്ഥലം മാറ്റങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) കാസർഗോഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പടെ നടക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലം മാറ്റങ്ങൾ വകുപ്പിന്റെ പ്രവർത്തനങ്ങളെ […]

Continue Reading

മമ്മൂട്ടിയും പാര്‍വതിയും; പുഴുവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാ ഗതയായ റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഴുവിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തു വിട്ടു. പാര്‍വതിയും ഒരു ആണ്‍ കുട്ടിയും മമ്മൂട്ടിയുടെ മുമ്പില്‍ നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായും റത്തീന പ്രവര്‍ത്തിച്ചിരുന്നു

Continue Reading

കത്വ കേസ് അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും

കത്വ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപികാ സിങ് രജാവത്ത് നാളെ കോൺഗ്രസിൽ ചേരും. ഒക്ടോബർ പത്തിന് ജമ്മുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്ന് ദീപികാ സിങ് ട്വീറ്റ് ചെയ്തു. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുള്ള കത്തും ദീപിക പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുവെന്നും എല്ലാവരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുവെന്നും ദീപിക ട്വീറ്റ് ചെയ്തു.

Continue Reading

പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത് എംഎസ്എഫ് പ്രക്ഷോഭത്തിലേക്ക് 21 ന് കലക്ട്രേറ്റിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച്

കാസര്‍കോട്: ‘പഠിച്ചു ജയിച്ച വരെ പടിക്ക് പുറത്താക്കരുത്’അധിക ബാച്ചു കള്‍ അനുവദി ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എംഎസ്എഫ് ജില്ലാ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്.ഒക്ടോബര്‍ 21 ന് രാവിലെ കലക്ട റേറ്റിലേക്ക് വിദ്യാ ര്‍ത്ഥി മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറി യിച്ചു.പ്രക്ഷോഭത്തിന്റെഭാഗമായി സോഷ്യല്‍ മീഡിയ പ്രതിഷേ ധങ്ങള്‍,മണ്ഡലം- പഞ്ചായത്ത് തലങ്ങളില്‍ സമര സംഗമ ങ്ങള്‍,ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കല്‍ തുടങ്ങിയവ നടത്തും.സീറ്റ് ക്ഷാമം പരിഹരിക്കാതെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചാല്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് തെരുവില്‍ […]

Continue Reading

സ്കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കുട്ടബലാത്സംഗം ചെയ്തു

മംഗളൂരു: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനാറുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒക്ടോബര്‍ 8ന് രാവിലെ 7 മണിയോടെ പെണ്‍കുട്ടി സ്‌കൂളിലേക്ക് റോഡിലൂടെ നടന്നുപോകുമ്പോള്‍ അഞ്ചംഗസംഘം ബലമായി കാറില്‍ പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ സംഘം വഴിയില്‍ ഇറക്കിവിട്ട ശേഷം സ്ഥലം വിടുകയായിരുന്നു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗക്കേസിലെ രണ്ട് […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

▪️കാസര്‍കോട്: ജില്ലയിൽ 185 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 171പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1236പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10598 പേര്‍ വീടുകളില്‍ 10079 പേരും സ്ഥാപനങ്ങളില്‍ 519 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10598 പേരാണ്. പുതിയതായി 823 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3069സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2650 ആന്റിജന്‍ 410 ട്രൂനാറ്റ് 9) 825 പേരുടെ പരിശോധനാ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 9470 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ […]

Continue Reading

ലോട്ടറിയടിച്ചവര്‍ സമ്മാനംവാങ്ങാന്‍ എത്തുന്നില്ല; സര്‍ക്കാരിന് അഞ്ചുവര്‍ഷംകൊണ്ട് കിട്ടിയത് 291 കോടി

കൊച്ചി: കേരള സർക്കാരിന്റെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരിൽ പലരും ലഭിച്ച ഭാഗ്യം തേടിയെത്താത്തത് സർക്കാരിന് ‘ബംബർ’ നേട്ടമാവുന്നു. ഭാഗ്യാന്വേഷികൾ എത്താത്തതിനാൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ ഖജനാവിലേക്ക് കിട്ടിയത് 291 കോടി രൂപയാണ്. ഇതിൽ ഒന്നാംസമ്മാനം കിട്ടിയ തുക ഉൾപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ലെന്നാണ് സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ മറുപടി. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2011-12 മുതൽ 2021 മേയ് വരെ ലോട്ടറി വിറ്റ വകയിൽ സർക്കാരിനുണ്ടായ ലാഭം […]

Continue Reading

ബെന്യാമിന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം: സാഹിത്യകാരന്‍ ബെന്യാമിന് വയലാര്‍ അവാര്‍ഡ്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണു പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. കെ.ആര്‍.മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി.ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍.

Continue Reading

ജോലി ഒഴിവ്

കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറം ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളി(ഗേൾസ്)ൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകൻ, വാർഡൻ, കെയർടേക്കർ, കുക്ക് എന്നീ (ദിവസവേതനം) താത്കാലിക ഒഴിവുകളുണ്ട്. അധ്യാപക തസ്തികയ്ക്ക് ഇംഗ്ലീഷിൽ ബിരുദവും ബി.എഡും വേണം. കെയർടേക്കർ തസ്തികയ്ക്ക് ബിരുദവും ബിഎഡും ആവശ്യമാണ്. വാർഡൻ, കെയർടേക്കർ, കുക്ക് തസ്തികയിൽ സ്ത്രീകളെ മാത്രമേ പരിഗണിക്കുകയുള്ളൂ. താത്പര്യമുള്ളവർ 21-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9497604330.

Continue Reading