റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം.കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി […]

Continue Reading

ഈ വർഷം ഇതുവരെ പിടികൂടിയത് 3,083 കിലോ സ്വർണം; കൂടുതൽ കേരളത്തിൽ

ന്യൂഡൽഹി∙ 2022 നവംബർ വരെ ആകെ 3,083 കിലോ കള്ളക്കടത്തു സ്വർണം പിടിച്ചെടുത്തതായി കേന്ദ്രം. ഇതിൽ കൂടുതൽ പിടിച്ചെടുത്തത് കേരളത്തിൽനിന്നാണ്. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ വർഷം 2,383 കിലോ സ്വർണവും 2020ൽ 2,154 കിലോ സ്വർണവും 2019ൽ 3,673 കിലോ സ്വർണവും പിടിച്ചെടുത്തു. ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 3,588 കേസാണ്. ഈ വർഷം നവംബർ വരെ കേരളത്തിൽനിന്ന് 690 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. 2021 ൽ 587 […]

Continue Reading

കാസർകോടും കണ്ണൂരുമായി മൂന്ന് വാഹനാപകടം; രണ്ട് വയസുകാരിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കാസർകോടും കണ്ണൂർ ജില്ലിയിലുമായി മൂന്നിടത്തുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസർകോട് ജില്ലയിലെ അഡൂരിലും കണ്ണൂരിലെ കണ്ണപുരത്തും തളിപ്പണ്പലുമാണ് അപകടം ഉണ്ടായത്. കാസർകോട് ഇന്നോവ കാർ മരത്തിലിടിച്ചപ്പോൾ, കണ്ണപുരത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിമുട്ടി. തളിപ്പറമ്പിൽ സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ചുമായിരുന്നു അപകടം.അമ്മയും പിഞ്ചുകുഞ്ഞുമാണ് കാസർകോട് കൊല്ലപ്പെട്ടത്. അഡൂർ പരപ്പയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഏഴ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരും. തമിഴ്‌നാട്ടിൽ കരതൊട്ട മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് സംസ്ഥാനത്ത്  ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി […]

Continue Reading

ഇനി ഒരു സിഗരറ്റ് മാത്രമായി വാങ്ങാനാവില്ല; നിരോധനത്തിന് ഒരുങ്ങി കേന്ദ്രം

ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതലും ആളുകളും എന്നും ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണു സൂചന. പുകവലിയിലൂടെ എല്ലാ വര്‍ഷവും ഇന്ത്യയില്‍ 3.5 ലക്ഷം പേര്‍ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരില്‍ 46% പേര്‍ നിരക്ഷരരും 16% പേര്‍ കോളേജ് വിദ്യാര്‍ഥികളും ആണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് […]

Continue Reading

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്.

Continue Reading

‘ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല നിങ്ങളുടെ മഹത്വം’; ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി

മുംബൈ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായതിന് പിന്നാലെ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരെ വേദനിപ്പിച്ചിരുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ചിന്റെ തീരുമാനത്തിനെതിരെയും വലിയ വിമർശനമുയർന്നിരുന്നു. ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ഇത്തരമൊരു യാത്രയയപ്പല്ല അർഹിച്ചിരുന്നത് എന്ന അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് വിരാട് കോഹ്‌ലി ക്രിസ്റ്റിയാനോയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫുട്‌ബോളിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും നിങ്ങൾ […]

Continue Reading

കർണാടകയിലെ ക്ഷേത്രങ്ങളിൽ ഇനി ‘സലാം ആരതി’യില്ല; പകരം ‘ആരതി നമസ്‌കാര’ പൂജ

കർണാടകയിലെ വിവിധ ക്ഷേത്രത്തിൽ പിന്തുടരുന്ന പ്രത്യേക പൂജയായ ‘സലാം ആരതി’യുടെ പേര് മാറ്റുന്നു. പകരം ഇനി മുതൽ ‘ആരതി നമസ്‌കാര’ എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കുമെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാൻ തീരുമാനമായിരുന്നു.(karnataka temples aarati namaskara tipu sultan). സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും പൂജകൾ തുടരുന്നുണ്ട്. പ്രശസ്താമായ കൊല്ലൂർ […]

Continue Reading

ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തി കേന്ദ്രം; പ്രതിസന്ധി

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് നൂറു കണക്കിന് സാധാരണക്കാരായ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കും. അപ്രതീക്ഷിതമായി വിവിധ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതിന് എതിരെ വിദ്യാര്‍ഥി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരേയുളള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പും എംഫില്‍ , പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടക്കമുളള സ്കോളര്‍ഷിപ്പുകളാണ് നിര്‍ത്തലാക്കിയത്. കഴിഞ്ഞ ജൂലൈ മാസം വരെ ലഭ്യമായ സ്കോളര്‍ഷിപ്പുകളാണ് അപ്രതീക്ഷിതമായി നിര്‍ത്തലാക്കിയത്. നിര്‍ത്തലാക്കിയതിന്‍റെ കാരണവും വ്യക്തമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, […]

Continue Reading

കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽനിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

ദുബൈ: കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ്​ (നാലര) മരിച്ചത്​. ഖിസൈസിലാണ്​ സംഭവം. പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക്​ വീഴുകയായിരുന്നു. ദുബൈയിൽ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Continue Reading