1.93 കോടിയുടെ നിരോധിത 1000,500 നോടുകൾ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു: നവംബർ 19 വെള്ളിയാഴ്ച സിറ്റി പോലീസ് 1,92,50,000 രൂപയുടെ പഴയ കറൻസി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണൂർ സ്വദേശി സുബൈർ ഹമ്മബ്ബ (52), പടിലിൽ ദീപക് കുമാർ (32), ബജ്‌പെ സ്വദേശി അബ്ദുൾ നസീർ (40) എന്നിവരാണ് അറസ്റ്റിലായത്. സുബൈറും നസീറും ഡ്രൈവർമാരാണ്. ദീപക് ഇലക്ട്രിക്കൽ കോൺട്രാക്ടറാണ്. മൂവരും അഡയാറിൽ നിന്ന് ലാൽബാഗിലേക്കുള്ള യാത്രാമധ്യേ കാറിലും അസാധുവാക്കപ്പെട്ട നോട്ടുകളും കൊണ്ടുപോവുകയായിരുന്നു. പതിവ് പരിശോധനയ്‌ക്കായി കാർ തടഞ്ഞുനിർത്തിയ പോലീസ് രണ്ട് […]

Continue Reading

സംസ്ഥാനത്ത്‌ ഇന്ന് 5754 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6489 പേര്‍ രോഗമുക്തി നേടി

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Continue Reading

കാർഷിക നിയമങ്ങൾ പിൻവലിച്ച നടപടി :മൊഗ്രാലിൽ ദേശീയവേദി പ്രവർത്തകർ മധുരം വിതരണം ചെയ്തു

മൊഗ്രാൽ. കാർഷീക നിയമങ്ങൾ വഴി ഭക്ഷ്യ വസ്ത്തുക്കളുടെ പരമാധികാരം അന്യാദീനപ്പെടുന്നതിനെരെയുള്ള കർഷകരുടെ ചെറുത്ത്നിൽപ്പ് വിജയം കണ്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് മൊഗ്രാൽ ടൗണിൽ ദേശീയവേദി പ്രവർത്തകർ മധുരം (ലഡു )വിതരണം ചെയ്തു. ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം എം റഹ്മാൻ, ടി കെ ജാഫർ,വിജയകുമാർ, ടി എ ജലാൽ, സിദ്ദീഖ് റഹ്മാൻ, മനാഫ് എൽ ടി,ലത്തീഫ് ആസ്കോ, ശരീഫ് ദീനാർ എന്നിവരുടെ നേത്രത്വത്തിലാണ് മധുരം വിതരണം ചെയ്തത്.

Continue Reading

*Aster MIMS* കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ന്യൂറോ*& *ന്യൂറോസർജൻ* ഡോകടർ *നൗഫൽ* *ബഷീറിന്റെ* സേവനം *25/11/2021* നും അവസാനത്തെ ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

*Aster MIMS*കാസർകോട് അരമന ഹോസ്പിറ്റലിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത *ന്യൂറോ*& *ന്യൂറോസർജൻ* ഡോകടർ *നൗഫൽ* *ബഷീറിന്റെ* സേവനം *25/11/2021* നും അവസാനത്തെ ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. *_ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24_*

Continue Reading

കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു

കാസര്‍കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാതയില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരു സംസ്ഥാനങ്ങളിലേയും ബസുകളും ഓടിത്തുടങ്ങി. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് കേരളം തയ്യാറായിരുന്നെങ്കിലും കര്‍ണാടകയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. കാസര്‍കോട്ടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ കുറയണമെന്നായിരുന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ സമീപനം. ഒടുവില്‍ കാസര്‍കോട് ജില്ലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് […]

Continue Reading

‘എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചൊളൂ, കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ വൈറലായി രാഹുലിന്‍റെ അന്നത്തെ വാക്കുകള്‍

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (farm laws)  പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi)  പ്രഖ്യാപനം വന്നതിന് പിന്നാലെ വൈറലായി രാഹുല്‍ ഗാന്ധിയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് (Twitter) ചെയ്ത ട്വീറ്റിലെ വാചകങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വര്‍ഷം ജനുവരി 14ന് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ നടത്തിയ പ്രസ്താവനയാണ് ഇത്. ‘എന്‍റെ വാക്കുകള്‍ കുറിച്ചുവച്ചൊളൂ, കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ എന്നാണ് അന്ന് രാഹുല്‍ […]

Continue Reading

തമിഴ്‌നാട്ടിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം

തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്.

Continue Reading

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്.16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണം […]

Continue Reading

ചന്ദനത്തൈലം കടത്തിയ കേസ്: 16 വർഷത്തിനുശേഷം കാസർകോട് സ്വദേശി അറസ്റ്റിൽ

മംഗളൂരു: കർണാടകയിൽനിന്ന് കേരളത്തിലേക്ക് ചന്ദനത്തൈലം കടത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി 16 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന മലയാളി അറസ്റ്റിൽ. കാസർകോട് കൊലമ്പാടി തായൽ വീട്ടിൽ എം.എം. മുഹമ്മദ് റഫീഖിനെയാണ് പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർഷം മുൻപ്‌ ദക്ഷിണ കന്നഡയിലെ പുത്തൂരിൽനിന്ന് കേരളത്തിലേക്ക് രണ്ടുലിറ്റർ ചന്ദനത്തൈലം കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് റഫീഖ്. വനംവകുപ്പ് നിയമപ്രകാരം പുത്തൂർ റൂറൽ പോലീസ് അന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയശേഷം വിചാരണയ്ക്ക് ഹാജരാവാതെ ഒളിവിൽ […]

Continue Reading

ഈ വർഷത്തോടെ ഫ്രാൻസിൽ ഏഴ് പള്ളികൾ കൂടി അടച്ചു പൂ‌ട്ടും; താമസാനുമതിയും തുടരെ പിൻവലിക്കുന്നു

ഫ്രാൻസിൽ 2021 അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികൾ കൂ‌ടി അടച്ചു പൂട്ടും. വർ​ഗീയതെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു. പള്ളി അധികൃതരു‌ടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇദ്ദേഹം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്. ഫ്രാൻസിൽ താമസാനുമതിയും പഴയ പോലെ വിദേശികൾക്ക് ലഭ്യമല്ല. 2020 സെപ്റ്റം മുതൽ ഇതുവരെ 36000 വിദേശികളുടെ താമസാനുമതി പിൻവലിക്കുകയും ചെയ്തു. രാജ്യത്തെ സുരക്ഷയ്ക്ക് ഈ വ്യക്തികൾ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തു‌ടർന്നാണ് ന‌ടപടിയെന്നും […]

Continue Reading