ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും പ്രാർത്ഥനാസദസും നടത്തി

ചെങ്കള മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഇന്ദിരാജിയുടെ 104-മത് ജന്മദിനത്തോടനുബന്ധിച്ച ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥന സദസ്സും നടത്തി. മണ്ഡലം പ്രസിഡന്റ്‌ എം അബൂബക്കറിന്റെ അധ്യക്ഷതയിൽ എതിർത്തോട് കോൺഗ്രസ്‌ ഭവനിൽ വെച്ച് നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി സി വി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബി എ ഇസ്മായിൽ ,എം പുരുഷോത്തമൻ നായർ ,കുഞ്ഞി കൃഷ്ണൻ നായർ ,ഖാൻ പൈക,ശ്രീമതി ശാന്ത കുമാരി ടീച്ചർ ,ശ്രീമതി എം ഭവാനി ,ദീപക് […]

Continue Reading

കെഎസ്ആർടിസി ബസുകൾ കർണ്ണാടക അതിർത്തിയിൽ തടഞ്ഞു

കേരളത്തിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ്സുകൾ അതിർത്തിയായ മാക്കൂട്ടത്ത് കർണ്ണാടക അധികൃതർ തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പറഞ്ഞാണ് നടപടി. നിരവധി യാത്രക്കാർ കുടുങ്ങി ക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തി വിടാനാകില്ലെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.

Continue Reading

പ്രധാനമന്ത്രിയുടെ പ്രസ്‍താവനയെ വിശ്വസിക്കാനാകില്ലെന്ന് കര്‍ഷകര്‍’; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കുംവരെ സമരം

ദില്ലി: വിവാദ കാർഷിക നിയമങ്ങൾ (farm laws) പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ( All India Kisan Sabha ). നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും.അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. […]

Continue Reading

ഒടുവിൽ വഴങ്ങി കേന്ദ്രം; മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചു; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സുപ്രധാന തീരുമാനം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കർഷക ക്ഷേമത്തിന് എന്നും മുൻഗണന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രയത്നം നേരിൽ കണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും.

Continue Reading

ഒ​രേ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് ഒ​ന്നി​ച്ച്​ ഡോ​ക്​​ട​റേ​റ്റ് നേടി മലയാളി ദമ്പതികൾ

ജി​ദ്ദ: ഒ​രേ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​ നി​ന്ന് ദ​മ്പ​തി​ക​ൾ ഒ​ന്നി​ച് പി എച് ഡി ലഭിച്ച സന്തോഷത്തിലാണ് മലപ്പുറം ഫിറോസും ഭാഗ്യ വി പി സമീനയും. കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റ് ലാണ് ഫിറോസ് ഡോക്ടറേറ്റ് നേടിയത്. ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സമീനയ്ക്ക് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് ലഭിച്ചത്.

Continue Reading

പ്രിൻസിപ്പാൾ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ (Kasargod Government College)  പ്രിൻസിപ്പാൾ (Principal) വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ (Non Bailable) പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്‌ സാബിർ സനദിനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ‍വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി ഉയർന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡ‍ന്‍റ് പി കെ നവാസും  പ്രിന്‍സിപ്പാളിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിദ്യാർത്ഥി […]

Continue Reading

കാസറഗോഡ് ഗവ.മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബര്‍ ആദ്യവാരം ആരംഭിക്കും

കാസറഗോഡ് ഗവ.മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യൻ്റ് ചികിത്സാ വിഭാഗം ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. മെഡിക്കൽ കോളേജാശുപത്രിയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നിർമാണപുരോഗതി പരിശോധിച്ച് വിലയിരുത്തി അവലോകനം ചെയ്യുന്നതിന് കാസറഗോഡ് മെഡിക്കൽ കോളേജിൻ്റെ ചുമതല വഹിക്കുന്ന ഡോ. ആദർശിൻ്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയമിക്കും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ നിയോഗിക്കും. നിർമാണം വൈകിപ്പിക്കരുതെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. […]

Continue Reading

വീണ്ടും നൂറു കോടി ക്ലബ്ബിൽ കെഎസ്ആർടിസി

നൂറു കോടി കടന്ന് കെഎസ്ആർടിസിയുടെ വരുമാനം. ഒക്ടോബർ മാസത്തിലാണ് 113.77 കോടി രൂപ വരുമാനം നേടിയത്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം നൂറു കോടി കടക്കുന്നത്. ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ചെലവ്. നിലവിൽ 3,300 സർവീസുകളിൽ നിന്നായി ഒരു ദിവസം 3.60 കോടി രൂപയാണ് ശരാശരി വരുമാനം. ഇതിൽ 1.80 കോടി രൂപ ഇന്ധനച്ചെലവാണ്. വൈദ്യുതി, അനുബന്ധ ചെലവുകൾക്കായി 30 ലക്ഷം രൂപയും വേണം. 

Continue Reading

‘വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ല’ : ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി : വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്നറിയിച്ച കോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍ ലഭിച്ച പ്രതിയുടെ ജാമ്യവും റദ്ദാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Continue Reading