‘കരുതലാണ് മരുന്ന്’ അഭയം പാലിയേറ്റീവ്‌ കെയർ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്തു

ഉപ്പള: അഭയം ട്രസ്റ്റിന്റെ സൗജന്യ പാലിയേറ്റീവ്‌ കെയർ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്തു. ഡോക്‌ടർ, നഴ്‌സിംഗ്‌, ഫിസിയോതെറാപ്പി സേവനങ്ങൾ രോഗികളുടെ വീടുകളിൽ എത്തിക്കുന്ന ഹോം കെയറാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്‌. ഓക്‌സിജൻ കോൺസണ്ട്രേറ്റർ, വീൽചെയർ, ഹോസ്‌പിറ്റൽ കോട്ട്‌ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമാക്കും. പാലിയേറ്റീവ്‌ വാഹനത്തിന്റെ താക്കോൽ ഹരേക്കള ഹജ്ജബ്ബ ഇബ്രാഹിം ബജൂരിക്ക്‌ കൈമാറി.കുമ്പള, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളിൽ സർവ്വെയിലൂടെ കണ്ടെത്തിയ 400ഓളം രോഗികൾക്ക്സ്ഥിരമായി പാലിയേറ്റീവ്‌ സേവനങ്ങൾ നൽകും. ‘കരുതലാണ് മരുന്ന്’ എന്ന ആശയവുമായാണ് അഭയത്തിന്റെ പ്രവർത്തനങ്ങൾ.മാനേജിംഗ്‌ ട്രസ്റ്റി […]

Continue Reading

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല; കാസര്‍കോട് സ്വദേശിയ്ക്കുള്ള നഷ്ടപരിഹാരം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി.ഗുഡ്‌സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദീന്റെതാണ് ഉത്തരവ്.ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സാധനങ്ങളുമായി പോകുമ്പോള്‍ ഡ്രൈവര്‍ വാഹനം പെട്ടെന്ന് തിരിച്ചതിനാലുണ്ടായ അപകടത്തിലാണ് ബീമയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ട്രിബ്യൂണല്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. […]

Continue Reading

പച്ചയ്ക്ക് കൊല്ലുന്ന പച്ചക്കറിവില; രണ്ടാഴ്ച്ചക്കിടെ പച്ചക്കറിവില ഉയര്‍ന്നത് ഇരട്ടിയോളം

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറിക്ക് തീവില. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്.തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി.ഇന്ധനവിലക്കയറ്റമാണ് വില കൂടാന്‍ ഒരു കാരണം.തമിഴ്‌നാട്ടില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍തോതില്‍ കൃഷി നശിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ ഉയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നത്. മണ്ഡലകാലമാകുന്നതോടെ വില ഇനിയും ഉയരാന്‍ ആണ് സാധ്യത.മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയോളമെത്തിയിട്ടുണ്ട് മിക്ക പച്ചക്കറികളുടെയും നിരക്ക്. 5 […]

Continue Reading

ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്

ബെംഗളൂരു: ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദം പുറത്തേക്കിട്ട് പാട്ട് കേള്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ഹൈക്കോടതി. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാകുന്നു എന്ന് കാണിച്ച് ലഭിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.വിഷയം പരിഗണിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.ശബ്ദത്തില്‍ പാട്ടുവെക്കുന്നവരോട്, സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാര്‍ക്ക് ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈല്‍ […]

Continue Reading

പത്മശ്രീ ഹാജ്ജബ്ബയ്ക്ക് ആസ്ക്ക് ആലംപാടി സ്വീകരണം നൽകി

ആലംപാടി : ഓറഞ്ച് വിറ്റ പണം സ്വരൂപിച്ചു കൂട്ടി നാട്ടിൽ സ്കൂൾ പണിത് ഒടുവിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഹാജ്ജബ്ബ ഹരേകളയ്ക്ക് ആസ്ക് ആലംപാടി ആസ്ക് ജംഗ്ഷനിൽ വെച്ച് സ്വീകരണം നൽകി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.ആസ്ക് പ്രസിഡന്റ് ഗഫൂർ ആലംപാടി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എബി കുട്ടിയാനം മുഖ്യാതിഥിയായി. പത്മശ്രീ ഹാജബ്ബയ്ക്ക് ആസ്ക് ആലംപാടി നൽകുന്ന പത്തായിരം രൂപ ക്യാഷ് അവാർഡും മോമോന്റോയും ജില്ലാ കലക്ടർ ഭണ്ഡാരി […]

Continue Reading

‘എന്തുടുക്കണമെന്ന് കല്‍പ്പിക്കണ്ട’; കോളേജ് അധ്യാപകര്‍ക്കുമേല്‍ സാരി അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

കോളേജുകളില്‍ അധ്യാപകര്‍ക്കുമേല്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളില്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായി അധ്യാപകരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധ്യാപകര്‍ക്ക് സൗകര്യപ്രദവും മാന്യവുമായ വസ്ത്രം ധരിച്ച് ജോലി ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന് സംബന്ധിച്ച നിയമങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ഡ്രസ്സ് കോഡ് വേണമെന്ന് പിടിവാശി കാണിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുമ്പ് മുന്നറിയിപ്പ് നല്‍കിയതാണ് […]

Continue Reading

റദ്ദുചെയ്ത കെ.എസ്. ആർ.ടി.സി.സർവ്വീസുകൾ പുനരാരംഭിക്കണം: എൻ.എ.നെല്ലിക്കുന്ന്

കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കാനും മിനിസ്റ്റീരിയൽ സ്റ്റാഫ് പഴയതുപോലെ നിലനിർത്താനും നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.2019 ൽ 82 ഷെഡ്യൂൾ സർവീസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 52 സർവീസുകളെ ഉള്ളു. മിനിസ്റ്റീരിയൽ സ്റ്റാഫ് 40 ൽ നിന്ന് നാലായി ചുരുങ്ങി.അതിർത്തി ജില്ലയായ കാസർകോട് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ബസ്സുകൾ നിരത്തിലിറക്കേണ്ട ആവശ്യകത ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ കത്തിൽ എൻ.എ.നെല്ലിക്കുന്ന് എടുത്തുകാട്ടി.

Continue Reading

”ആളുകളെ കൊല്ലുന്നതല്ല ഹിന്ദൂയിസം’; സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും അദ്ദേഹം പറഞ്ഞു. ‘ജൻ ജാഗ്രൻ അഭിയാൻ’ എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പേരിലുള്ള പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്തുപറഞ്ഞെന്ന് […]

Continue Reading

43.7 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി എക്‌സൈസിന്റെ പിടിയിൽ

43.7 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി എക്‌സൈസിന്റെ പിടിയില്‍. ഹസനമ്പ മടന്തൂര്‍ വീട്ടില്‍ സുലൈമാനെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ അഖിലും സംഘവും പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മംഗല്‍പാടി പഞ്ചായത്തിലെ കുബണൂരില്‍ കുടുംബസമേതം താമസിക്കുന്ന സുലൈമാന്‍ വീടിന്റെ് വര്‍ക്കേരിയയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ എം.രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി പ്രജിത് കുമാര്‍, പി.സുധീഷ്, കെ.വിനോദ്, എം.ശ്രീജിഷ്, സബിത്ത് ലാല്‍, കെ.അമിത്ത്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസറായ […]

Continue Reading

മഞ്ചേശ്വരം ഹോസബെട്ടു ഗവണ്മെന്റ് എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ്‌ പഠനോപകരണങ്ങൾ നൽകി

മഞ്ചേശ്വരം : കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോൾ ഹൊസബെട്ടു ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ നൽകി മാതൃകയായി ഹനീഫ് ഗോൾഡ്കിംഗ്.കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്.സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസിംഗ് ചെയ്തും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി സമ്മാനിച്ചാണ് ഉപകരണങ്ങൾ നൽകിയത്. കോവിഡ് കാലത്ത് സാമൂഹിക സാംസ്കാരിക […]

Continue Reading