സംസ്ഥാനത്ത് ഇന്ന് 6664 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading

മാലിന്യങ്ങള്‍ നീക്കി… നെല്ലിക്കുന്ന് തീരം ക്ലീനായി

കടല്‍ക്കരയിലാകെ പരന്നു കിടന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളും ചെരുപ്പുകളും കുപ്പികളും ആയിരുന്നു. കടല്‍ത്തീരത്തിന്റെ ഭംഗി കെടുത്തുന്ന മാലിന്യങ്ങളെ പെറുക്കിയെടുത്ത് ശുചീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കടലോരം മാലിന്യമുക്തമായി. ഉപയോഗ ശേഷം കടലിലേക്ക് വലിച്ചെറിഞ്ഞ് കടല്‍ തന്നെ കരയിലേക്കെത്തിച്ചവയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആളുകള്‍ നിക്ഷേപിച്ചതുമായ മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്.പ്ലാസ്റ്റിക്, കുപ്പികള്‍ തുടങ്ങിയവ പ്രത്യേകമായി തരം തിരിച്ചാണ് ശേഖരിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ക്ലീന്‍ ഇന്ത്യ പദ്ധതിയില്‍ നെല്ലിക്കുന്നിലെ ലൈറ്റ് ഹൗസ് പരിസരത്തെ […]

Continue Reading

എ.​വൈ 4.2; കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍

കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്‍റെ പുതിയ ഡെൽറ്റ വകഭേദം എ.​വൈ 4.2 ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലും മഹാരാഷ്​ട്രയിലും നിലവില്‍ 30ൽ താഴെ കോവിഡ് കേസുകൾ എ.​വൈ 4.2 വകഭേദം മൂലമാണെന്നാണ് ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ജനിതക ശ്രേണീകരണ പരിശോധനയിൽ കേവലം 0.1 ശതമാനം സാമ്പിളുകളിൽ മാത്രമേ പുതിയ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.  ആശങ്കപ്പെടേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എ​.വൈ […]

Continue Reading

ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പഞ്ചാബിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

അമൃത്സര്‍: പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരയാണ് ആക്രമണം നടന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ പാകിസ്ഥാനികളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. പഞ്ചാബികളായ പരിസരവാസികളെത്തിയാണ് വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ചില വിദ്യാര്‍ത്ഥികള്‍ വടികളുമായി വിദ്യാര്‍ത്ഥികളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നെന്നാണ് ഭായ് ഗുരുദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ […]

Continue Reading

പാകിസ്താനെതിരായ തോൽവി: മുഹമ്മദ് ഷമിക്ക് നേരെ സൈബർ അധിക്ഷേപം

ലോകകപ്പ് ടി20 മത്സരത്തിൽ പാകിസ്താനെതിരെ പത്ത് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ അധിക്ഷേപം. നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഒരു മുസ്‌ലിം പാകിസ്താനോടൊപ്പം നിൽക്കുന്നു, എത്ര പണം കിട്ടി തുടങ്ങി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയയിലുടനീളം. അതേ സമയം ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഒരു കളിക്കാരനെ മാത്രം കുറ്റംപറയരുത്, ജയത്തിലും തോൽവിയിലും കൂട്ടുത്തരവാദിത്വം കാണിക്കണമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. മത്സരത്തിൽ 3.5 ഓവർ […]

Continue Reading

ഒക്ടോബര്‍ 23 ന് പി എസ് സി നടത്താനിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ നവംബര്‍ 13 ന് നടത്തും

തിരുവനന്തപുരം ▪️ഒക്ടോബര്‍ 23 ന് പി എസ് സി നടത്താന്‍ നിശ്ചയിച്ചിരുന്നതും കാലവര്‍ഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതലം പ്രാഥമികപരീക്ഷ നവംബര്‍ 13 ന് ശനിയാഴ്ച നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബര്‍ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തും.കൂടാതെ ഒക്ടോബര്‍ 21 ന് നടത്താന്‍ നിശ്ചയിക്കുകയും കാലവര്‍ഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി […]

Continue Reading

അധ്യാപക ഒഴിവ്

കുമ്പള : മഞ്ചേശ്വരം ഉപജില്ലയിലെ ജി.എം.എൽ.പി സ്കൂൾ ആരിക്കാടിയിൽ എൽപി.എസ്.എ(മലയാളം) മൂന്ന് ഒഴിവുക ളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 27ന് ബുധനാഴ്ച രാവിലെ 11.30 മണിക്ക് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഫോൺ :+91 85471 54313

Continue Reading

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം, 10 മുതല്‍ 20 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കും: മന്ത്രി നിയമസഭയില്‍

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡവുമായി സർക്കാർ. നാല് ഇന മാനദണ്ഡമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. താലൂക്ക്, സ്ക്കൂള്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്‍റെ കണക്കെടുത്തതായും അന്‍പത് താലൂക്കുകളില്‍ സീറ്റ് കുറവ് അനുഭവപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് സീറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നും […]

Continue Reading

സംസ്ഥാന വനിതാഫുട്ബാള്‍ : കാസര്‍കോട് ജില്ലാ ടീമിനെ നീലേശ്വരം സ്വദേശിനി എം. അഞ്ജിത നയിക്കും

തൃക്കരിപ്പൂര്‍: സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കാസര്‍കോട് ജില്ലാ വനിതാ ടീമിനെ നീലേശ്വരം ബങ്കളം സ്വദേശി എം.അഞ്ജിത നയിക്കും. രേഷ്മ ബങ്കളമാണ് വൈസ് ക്യാപ്റ്റന്‍. രണ്ടാഴ്ചയായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന ക്യാമ്ബില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ടീമംഗങ്ങള്‍:എം.മീനാക്ഷി , അനിത മനോജ് , രോഷ്മിത , ജ്യോതിരാജ്‌ ,അശ്വതി , ശ്രീവിദ്യ വിശ്വനാഥന്‍,അശ്വിനി, പ്രവീണ,അഞ്ജിത , അശ്വതി, ആരതി , ദില്‍ഷ സുധീര്‍കുമാര്‍ കൃഷ്ണപ്രിയ , അനഘ ,രേഷ്മ […]

Continue Reading