ഡബ്ല്യുഐപിആര്‍ 10ന് മുകളില്‍; കാസര്‍കോട് ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് വാര്‍ഡുകളെ ഒക്ടോബര്‍ 12 മുതല്‍ 18 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. ഒക്ടോബര്‍ നാല് മുതല്‍ 10വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:കോടോം ബേളൂര്‍- വാര്‍ഡ് അഞ്ച്, ഡബ്ല്യുഐ.പി.ആര്‍ 11.02, കുറ്റിക്കോല്‍-വാര്‍ഡ് 14, ഡബ്ല്യുഐ.പി.ആര്‍ 10.09 മൈക്രോ കണ്‍ടെയ്ന്‍മെന്റ് […]

Continue Reading

കാസര്‍കോട് പരപ്പയില്‍ പേപ്പട്ടിയുടെ കടിയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട് പരപ്പയില്‍ അഞ്ച് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കടിയേറ്റ ഇവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുലപ്പാറയിലെ സോജി (48), പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ പ്രതിഭാനഗറിലെ മുരളീധരന്‍ (39), കുപ്പമാട് വിബിന്‍ (23) മുലപ്പാറയിലെ നിതീഷ് (13) പട്ടളത്തെ സുദര്‍ശനന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

Continue Reading

കാഞ്ഞങ്ങാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്‌: പുതുക്കൈ, നരിക്കാട്ടറയിലെ പുതുപ്പാടിയില്‍ മനോജ്‌ കുമാര്‍ (44) കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. ഭാര്യ പ്രമീള പുലര്‍ച്ചെ 5.30 മണിയോടെ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ പോയതിനു ശേഷമാണ്‌ തൂങ്ങിയത്‌. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്‌. സാമ്പത്തിക ബാധ്യതയാണ്‌ ആത്മഹത്യയ്‌ക്ക്‌ ഇടയാക്കിയതെന്നു സംശയിക്കുന്നു.കൊട്ടന്‍- നാരായണി ദമ്പതികളുടെ മകനാണ്‌. മക്കള്‍: മിഥുന, മഞ്‌ജിമ. സഹോദരങ്ങള്‍: ഉഷ, ശ്രീജ, ഷീബ.

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് നാളെ (12) ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 14-10-2021 മുതല്‍ 15-10-2021 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14-10-2021 മുതല്‍ 15-10-2021 […]

Continue Reading

കാസര്‍കോട് ജില്ലയിൽ166 പേര്‍ക്ക് കൂടി കോവിഡ്,.78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 166 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 78പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1259 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 534 *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9788 പേർ വീടുകളിൽ 9269 പേരും സ്ഥാപനങ്ങളില്‍ 519 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9788 പേരാണ്. പുതിയതായി 555 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3401 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (3101 ആര്‍ ടി പി സി ആര്‍, […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 […]

Continue Reading

കുറഞ്ഞ നിരക്കില്‍ കേരള വിഷന്‍ ഇന്റര്‍നെറ്റ്; ജില്ല പഞ്ചായത്ത് സഹകരണത്തോടെയാണ് പദ്ധതി

കാസര്‍കോട്: പദ്ധതിയിലൂടെ പുതിയ ഇന്റര്‍നെറ്റ് കണക്ഷന്‍ ചാര്‍ജായി 899 രൂപ മാത്രമാണ് നല്‍കേണ്ടത്. 60 Mbps 1500 GB പ്രതിമാസ FUP പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും സൗജന്യമായി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളിലാണ് കണക്ഷന്‍ എങ്കില്‍ 240 രൂപയുടെ ഡിജിറ്റല്‍ കേബിള്‍ ടി.വി സേവനം ആറ് മാസത്തേക്ക് 90 രൂപയുടെ കുറവ് വരുത്തി 150 രൂപയ്ക്ക് നല്‍കും.ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുമാണ് […]

Continue Reading

ഹോക്കിയില്‍ മുന്നേറാന്‍ കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ ജില്ലയിലെ കായിക മേഖലയിൽ ഹോക്കിയുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഹോക്കി ജില്ലാ കമ്മിറ്റി. ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് കേരള ഹോക്കിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യുപി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഒളിമ്പ്യൻ പി.ആർ […]

Continue Reading

കുമ്പള കോയിപ്പാടിയില്‍ സ്‌കൂട്ടറില്‍ വില്‍പനയ്ക്കായ് കടത്തിക്കൊണ്ടുവന്ന 7.56 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍

മഞ്ചേശ്വരം ▪️ കുമ്പള കോയിപ്പാടിയില്‍ സ്‌കൂട്ടറില്‍ വില്‍പനയ്ക്കായ് കടത്തിക്കൊണ്ടുവന്ന 7.56 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത് കോയിപ്പാടിയിലെ പ്രമീഷ് എ.കെ, 38 എന്നയാളെ കുമ്പള എക്‌സൈസ് റേയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു ഒരു അബ്കാരി കേസ് എടുത്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്.പി, ഹമീദ്.എം, അഖിലേഷ്.എം.എം,അമിത്ത്.കെ എന്നിവര്‍ ഉണ്ടായിരുന്നു.

Continue Reading

നടൻ നെടുമുടി വേണു വിട വാങ്ങി..

തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.  മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്

Continue Reading