വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തല്‍: കേരളം ഒന്നാമത്

രാജ്യത്ത് വിരലട യാളങ്ങൾ ഉപയോഗിച്ചു കുറ്റ കൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞതിൽ കേരളം ഒന്നാമത്. നാഷനൽ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2020ൽ 657 കേസുകളിലാണ് പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന വിരലടയാള ബ്യൂറോ പൊലീസിനു സഹായമായത്. കർണാടകയും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ്, എറണാകുളത്ത് ഐഎൻ‍എസ് വിക്രാന്തിലെ മോഷണം, അങ്കമാലിയിൽ മോഷണ ശ്രമത്തിനിടയിൽ കടയ്ക്കുള്ളിൽ ഷോക്കേറ്റു പ്രതി മരിച്ചത് തുടങ്ങിയ സംഭവങ്ങളിലെ അന്വേഷണത്തിൽ വിരലടയാള വിദഗ്ധരുടെ മികവു പ്രത്യേകമായി […]

Continue Reading

ക്രിക്കറ്റ് ആവേശം വീണ്ടും തിരുവനന്തപുരത്തേക്ക്; ഇന്ത്യ-വിന്‍ഡീസ് ടി 20 മത്സരം ഫെബ്രുവരി 20-ന്

തിരുവനന്തപുരത്തേക്കു വീണ്ടും രാജ്യാന്തര ക്രിക്കറ്റിന്റെ ആവേശം. ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിനു ശേഷം സ്വന്തം മണ്ണില്‍ ഇന്ത്യ കളിക്കുന്ന പരമ്പരകളുടെ ഫിക്‌സചര്‍ പ്രഖ്യാപിച്ചു ബി.സി.സി.ഐ. വെസ്റ്റിന്‍ഡീസ് , ശ്രീലങ്ക, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേയാണ് ഇന്ത്യ നാട്ടില്‍ പരമ്പരകള്‍ കളിക്കുന്നത്. ഇതില്‍ 14 ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏക ദിനങ്ങളും നാലു ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടും. വെസ്റ്റിന്‍ഡീസിനെതിരായ ഒരു ട്വന്റി 20 മത്സരമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ അവസാന […]

Continue Reading

ബാവിക്കര,കാനത്തൂർ, മുണ്ടക്കൈ സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരെ നിയമിക്കണം; ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു

മുളിയാർ:മുളിയാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരടക്കം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകൾ നികത്തണമെന്ന് ആവശ്യപ്പെട് വിദ്യാഭ്യാസ മന്ത്രി, ഉദുമ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്നിവേദനമയച്ചു. ജി.യു.പി.എസ് കാനത്തൂർ(പ്രധാന അധ്യാപകൻ,യു.പി.എസ്.ടീച്ചർ, പാർടൈം ഹിന്ദി ടീച്ചർ)ജി.എൽ.പി.എസ്. മുണ്ടക്കൈ(പ്രധാന അധ്യാപകൻ,ഫുൾ ടൈം അറബിക് ടീച്ചർ, പി.ടി.സി.എം)ജി.എൽ.പി.എസ്. ബാവിക്കര(പ്രധാന അധ്യാപകൻ,രണ്ട് എൽപിഎസ് ടീച്ചർ,പി.ടി.സി.എം)എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്‌.നിവേദനത്തിൽ ചൂണ്ടി കാട്ടി.

Continue Reading

ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നൽകി.

കാസറഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി കെ ഫൈസലിന് ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എം.നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ ചന്ദ്രഹാസ റൈ, കുഞ്ചാർ മുഹമ്മദ്, ഖജാൻജി ഖാദർ മാന്യ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് മണ്ഡലം നേതാക്കളായ ശ്യാം മാന്യ, ജഗന്നാഥ് റൈ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ […]

Continue Reading

ചരൺജിത്ത് സിങ് ചന്നി; പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രി

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ദലിത് വിഭാഗമുള്ള പഞ്ചാബിൽ കോൺഗ്രസ് സർക്കാറിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഈ 48 കാരൻ. ചാംകൗർ സാഹിബ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നുവട്ടം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Continue Reading

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 263 പേർക്ക്; രോഗമുക്തർ 483

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 263 പേർക്ക്; രോഗമുക്തർ 483 സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,73,631 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ്ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെആകെ മരണം 23,591 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂര്‍ 2584, പാലക്കാട്1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 483 എന്നിങ്ങ നേയാണ്രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേര്‍ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading

ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും സമസ്ത

കോഴിക്കോട്: ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുർആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മത സൗഹാർദ്ദത്തിനാണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ   പ്രോൽസാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്;

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്; 152 മരണം, 26,711 പേര്‍ക്ക് രോഗമുക്തി Soumya by Soumya September 19, 2021 Covid Updates kerala | Bignewslive സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

ചെറുകിട കർഷകരരുടെ മാനദണ്ഡം 10 സെന്റക്കി നിജപ്പെട്ത്തണം:

ബോവിക്കാനം: 25 സെന്റിൽ കൂടുതൽ സ്ഥലം ഉള്ളവരാണ് നിലവിൽ ചെറുകിട കർഷകരിൽ ഉൾപ്പെടുന്നത്.ഈ ഒരു മാനദണ്ഡo തിലനിൽക്കുന്നതിനാൽ അതിൽ കുറവ് സ്ഥലം ഉള്ളവർക്ക് സർക്കാർ ആനുകുല്യങ്ങൾ കിട്ടാതെ പോവുന്നു. ആയതിനാൽ ചെറുകിട കർഷകരുടെ മാനദണ്ഡം 10 സെൻറിൽ കൂടുതൽ സ്ഥലം ഉള്ളവരെയും ചെറുകിട കർഷകരുടെ പട്ടിയിൽ ഉൾപ്പെട്ത്തണമെന്ന് സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടുംപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കെ.ബി മുഹമ്മദ് കുഞ്ഞികർഷക സംഘം പഞ്ചായത്ത് ഖജാഞ്ചി അബൂബക്കർ ഹാജി മാസ്തികുണ്ട് അധ്യക്ഷത വഹിച്ചു.ജനറൽ […]

Continue Reading

അബുദാബി കെ എം സി സി പൈവളികെ പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു

അബുദാബി : പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രവർത്തന കൺവെൻഷൻ സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുൽ റഹ്മാൻ കമ്പള പ്രാർത്ഥന നടത്തി. പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹമീദ് മാസിമാർ അധ്യക്ഷത വഹിച്ചു കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്‌ഘാടനം ചെയ്തു മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം […]

Continue Reading