മേൽപറമ്പിൽ 12 വയസുകാരി സഫ ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അധ്യാപകൻ ഉസ്മാനെ പോലീസ് അറസ്റ്റു ചെയ്തു

കാസറഗോഡ് : ദേളി സ്വകാര്യ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി മേൽപറമ്പിലെ സഫ (12)യെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട സംഭവത്തിൽ അധ്യാപകൻ ഉസ്മാനെ പോലീസ് അറസ്റ്റു ചെയ്തു. സഫയുമായി ഓണ്‍ലൈന്‍ ക്ലാസ്സ് ആണെന്ന് പറഞ്ഞു ചാറ്റിംഗ് നടത്തിയത് ശ്രദ്ദയിൽ പെട്ട തോടെ ആണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി. നേതൃസ്ഥാനത്തേക്ക് വരാന്‍ തയ്യാറല്ല. നല്ല പാടവമുള്ളവര്‍ക്കാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുക. കലാകാരനെന്ന നിലയ്ക്ക് സാധിക്കുന്ന ജോലികള്‍ വെടിപ്പായി ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Continue Reading

ഡോ. നൂറുദ്ദീനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

പൈക്ക:അറബ് വസന്താനന്തര സിറിയയിലെയും പശ്ചിമേഷ്യയിലെയും വൈദേശിക ഇടപെടൽ എന്ന വിഷയത്തിൽ കേരള കേന്ദ്ര സർവ്വകലാശാല യിൽ നിന്നും പി.എച്ച് ഡി കരസ്ഥമാക്കിയ പൈക്ക ബാലടുക്കയിലെ ഡോ. മുഹമ്മദ് നൂറുദ്ദീനെ പൈക്ക യൂണിറ്റ് യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ അനുമോദിച്ചു.പ്രസിഡണ്ട് രാഹുൽ പ്രസാദ് അധ്യക്ഷത വഹിച്ചു.ജാബിർ കല്ലായം ഉപഹാരം നൽകി. സെക്രട്ടറി അജ്മൽ കല്ലായം അനുമോദന പ്രഭാഷണം നടത്തി.കാർത്തിക് ടി.വി, ഹുസ്സൈൻ കെ.പി, മനാഫ് കെ.ഇ, വിനോദ് എ, ആഷിഫ്, നജാത്ത് പൈക്ക, ഷാഫി പൈക്ക എന്നിവർ സംബന്ധിച്ചു.നൂറുദ്ദീൻ അനുമോദനത്തിനു […]

Continue Reading

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നിക്കാഹ്; കേസെടുത്ത് പൊലീസ്

മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്. മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്. ബാല വിവാഹ നിരോധന നിയമ പ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്നലെയായിരുന്നു ചടങ്ങുകള്‍. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു

Continue Reading

ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാര്‍ സഹായിക്കണം; സുപ്രീംകോടതിയില്‍ പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്രം ഭരണ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി മറി കടക്കാന്‍ സാധിക്കയുള്ളൂവെന്നും ഭരണ സമിതി ഭാരവാഹികള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. പദ്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ ആണ് കോടതിയില്‍ ക്ഷേത്രം നടത്തിപ്പ് സംബന്ധിച്ച പ്രതിസന്ധികള്‍ ബോധിപ്പിച്ചത്. ജീവനക്കാരുടെ ശമ്പളമടക്കം മാസം 1.25 കോടി രൂപ ക്ഷേത്രത്തിന് ചെലവുണ്ടെന്നും എന്നാല്‍ […]

Continue Reading

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാര്‍ക്ക് പരിശീലനം നൽകുന്നു; വിദ്വേഷ പരാമർശവുമായി കത്തോലിക്ക വൈദികന്‍

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പെണ്‍ കുട്ടികളെ തട്ടി ക്കൊണ്ടു പോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന വിദ്വേഷ പരാമര്‍ശവുമായി സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാല സഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ. കഴിഞ്ഞ ദിവസം ചങ്ങനാശേരി അതി രൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ പുതിയ വിദ്വേഷ പ്രചരണവുമായി ഫാദര്‍ റോയി കണ്ണന്‍ചിറ എത്തിയത്.

Continue Reading

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച  ചെയ്താണ് തീരുമാനമെടുത്തത്.  ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണു വിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.  സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച […]

Continue Reading

കി​ണ​റ്റി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യ​താ​യി പ​രാ​തി

ബേ​ക്ക​ല്‍: കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യ​താ​യി പ​രാ​തി. ബ​ട്ട​ത്തൂ​ര്‍ ദേ​വ​ന്‍​പൊ​ടി​ച്ച​പാ​റ​യി​ലെ ദേ​വ​കി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് വി​ഷ​വ​സ്തു ഒ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കി​ണ​റ്റി​ല്‍​നി​ന്നും വെ​ള്ളം കോ​രി മു​ഖം ക​ഴു​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ രൂ​ക്ഷ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. കി​ണ​റി​ന് സ​മീ​പ​ത്തു​നി​ന്നും ര​ണ്ടു വി​ഷ​വ​സ്തു​ക്ക​ളു​ടെ കു​പ്പി ക​ണ്ടെ​ത്തി. ബേ​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കി​ണ​റ്റി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ പ​ട്ടി​യു​ടെ […]

Continue Reading

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ഇനി മുതല്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും ആന്റിജന്‍ പരിശോധന നടത്തുക. ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 65 വയസിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു. വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണ […]

Continue Reading

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും തൈറോയ്ഡ് ( THYROID) സംബന്ധമായ എല്ലാ അസുഖങ്ങളും വിട്ടു മാറാത്ത തുമ്മൽ,തലചുറ്റൽ, തലവേദന, അലർജി മൂക്കിലെ ദശ, മൂക്കിന്റെ വളവ് കേൾവി സംബന്ധമായ അസുഖങ്ങൾക്കും തല, തൊണ്ടയിലെ Tumor ( മുഴ) സർജറികൾക്കും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ്ന്റ സേവനം 22/09/2021 നും എല്ലാ […]

Continue Reading