ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച്,ആയിരങ്ങളെ പങ്കെടുപ്പിച്ച് കാസർകോട്ട് വിവാഹം നടത്താനുള്ള നീക്കം പോലീസ് തടഞ്ഞു,300ഓളം വാഹനഉടമകൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ്

കാസർകോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചു ആയിരം ആളുകളെ പങ്കെടുപ്പിച്ചു ആഡംബര കല്യാണം നടത്താനുള്ള നീക്കം കാസർകോട് പൊലീസ് തകർത്തു. മധൂർ കൊല്ലങ്കാനത്തെ നക്ഷത്ര റീസോർട്ടിൽ ഇന്നലെ നടത്താനിരുന്ന വിവാഹ ആഘോഷമാണ് കാസർകോട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണൻ നായർ, വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തടഞ്ഞത് .വിവാഹ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കെട്ടിയ പന്തലും സജ്ജീകരണങ്ങളും എല്ലാം പൊലീസ് എടുത്തുമാറ്റി. എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗളുരു ഭാഗങ്ങളിൽ നിന്നെത്തിയ […]

Continue Reading

ബാലനടുക്കത്ത്‌ യുവാക്കൾ രംഗത്തിറങ്ങി മഴ കാലത്ത് വെള്ളം പോകാനുള്ള പരിഹാരം കണ്ടു

ബാലനടുക്കാത് കുറേക്കാലമായി പഞ്ചായത്ത് അധികാരികളോട് പറഞ്ഞുകൊണ്ട് മടുത്തു യുവാക്കൾ തന്നെ രംഗത്തിറങ്ങി മഴ കാലത്ത് വെള്ളം പോകാനുള്ള പരിഹാരം ആ പ്രദേശത്തെ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങി അതിനുള്ള പരിഹാരം കണ്ടു അതിനുവേണ്ട നേതൃത്വം കൊടുത്തത് റംഷീദ് ബാലനടുക്ക അഫ്സൽ ബാലനടുക്ക’നൗഷാദ് ‘ആക്സർ ‘ഖാദർ’എന്നിവർ ചേർന്ന് നാട്ടിൽ പ്രശ്നങ്ങൾ പരിഹാരം കണ്ടു

Continue Reading

വായന കുറുപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു ചൗക്കി’സന്ദേശം സംഘടനയുടെ സുലൈമാൻ സനൂക്കിന് ഒന്നാംസ്ഥാനം

പട്ലം:യുത്ത് ഫോറം വായനാദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തലവായനകുറുപ്പ് മത്സരത്തിൽ ചൗക്കി സന്ദേശം സംഘടനയുടെ സുലൈമാൻ’സനൂക്ക് (ഞാനെന്ന ഭാവം എന്ന കൃതിക്ക്)ഒന്നാംസ്ഥാനം നേടി’ ഫാത്തിമത്ത് തൗഫീറ എം.എ മുട്ടത്തോടി (ജിവിതമെന്ന അത്ഭുതം എന്നകൃതിക്ക് രണ്ടാംസ്ഥാനവും കോലാട് എന്ന കൃതിക്ക് മൂന്നാംസ്ഥാനവും നേടി

Continue Reading

ആരിക്കാടിയിൽ രക്തദാന ക്യാമ്പ് തിങ്കളാഴ്ച.

കുമ്പള :കോവിഡ് നിയന്ത്രണങ്ങളാൽ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റ കുറവ് അനുഭവപ്പെടുന്നത് രോഗികൾക്ക് ദുരിതമാകുന്ന സാഹചര്യത്തിൽ മെഗാ രക്തദാന ക്യാമ്പിനായി ജനരക്ഷ കുമ്പളയും, സ്പോർട്ടിങ് ആരിക്കാടി കുന്നിലും കൈകോർക്കുന്നു. ബ്ലഡ് ബാങ്ക് കാസർ ഗോഡിന്റെയും, ബ്ലഡ് ലൈൻ കർ ണാടകയുടെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സഘടിപ്പിക്കുന്നത്. 26-ആം തീയതി തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഒരു മണിവരെയാണ് സമയം. ഖിളിരിയാ നഗർ ആരിക്കാടി ബംബ്രാണയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാനത്തിന് യുവാക്കൾ മുന്നോട്ട് വരണമെന്നും, ക്യാമ്പ് വിജയിപ്പിക്കണമെന്നും ജനരക്ഷാ […]

Continue Reading

ജില്ലയിൽരോഗ സ്ഥിരീകരണ നിരക്ക് (ടി പി ആർ) വർധിക്കുന്നത് തടയാൻ ശക്തമായ നടപടി മന്ത്രിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം നടത്തി

ജില്ലയിൽ കോവിഡ് പരിശോധന ശക്തമാക്കും. തദ്ദേശഭരണ സ്ഥാപനതലത്തിൽ വാക്സിനേഷൻ ഊർജിതമാക്കും. താഴെത്തട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുംജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാരേഖ ,പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം..കർണാടക ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്നും തീരുമാനിച്ചു.ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മൊബൈൽ യൂനിറ്റുകൾ ഉപയോഗിച്ച് കോ വിഡ് പരിശോധന നടത്തും.ആദ്യ ഡോസ് വാക്സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകമാക്കും.സർക്കാർ ജീവനക്കാർ ‘പൊതുജനങ്ങളുമായി […]

Continue Reading

ചെമ്പരിക്കയിൽ കളിക്കുന്നതിനിടെ 12 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചെമ്പിരിക്ക: കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 12 കാരൻ മരണപ്പെട്ടു ചെമ്പരിക്ക കല്ലംവളപ്പ് സി എം അബ്ദുല്ലയുടെ മകൻ അഫ്വാജ് (12) ആണ് മരിച്ചത് കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ആദ്യം കാസർകോട് ഹോസ്പിറ്റലിൽ എത്തിച്ചു നില ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോയി വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി മരണപ്പെട്ടു

Continue Reading

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അതിര്‍വരമ്പ് വേണം തെരഞ്ഞെടുപ്പ് വീഴ്ച്ച പഠിക്കാനെത്തിയ സമിതിയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് ബാലകൃഷ്ണന്‍ പെരിയ

കാഞ്ഞങ്ങാട്:▪️ യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ താൻ പറഞ്ഞതായി പുറത്തു വരുന്ന വാർത്തകൾ വ്യാജവും സത്യവുമായി പുലബന്ധമില്ലത്തതാണെന്നും ബാലകൃഷ്ണൻ പെരിയ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി എത്തിയ അന്വേഷണ സമിതിയ്ക്ക് മുന്നിൽ താൻ പറഞ്ഞതായി പറയുന്ന കാര്യങ്ങൾ തീർത്തും സത്യവിരുദ്ധമാണ്. തനിക്കെതിരെ കാലങ്ങളായി ചരടുവലിക്കുന്ന ചില തത്പര കക്ഷികളാണ് ഈ വാർത്തകൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ബാലകൃഷ്ണൻ പെരിയ പറഞ്ഞു.യു ഡി എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറിച്ചൊരഭിപ്രായം തനിക്കില്ല. മുസ്ലീം ലീഗിനെയും ചില നേതാക്കളെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ […]

Continue Reading

കാസർകോട് നെല്ലിക്കുന്ന് മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി

കാസർകോട്: മത്സ്യബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരുടേയും മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിൻ്റെയും വീടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മരണപ്പെട്ട അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായത്തിൻ്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ഡിഡി സന്ദീപ്, രതീഷ് എന്നീ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മന്ത്രി കൈമാറി.ജില്ലയിലെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് […]

Continue Reading

പുത്തിഗെ ഉറുമിയിൽ ജേഷ്ഠന്‍ അനുജനെ കുത്തി കൊന്നു

കാസർകോട് സീതാംഗോളി മുഗുവിൽ ജേഷ്ഠൻ അനിയനെ കുത്തി കൊലപ്പെടുത്തി.കാസർകോട് കുമ്പള സീതാംഗോളി മുഗുവിലാണ് സംഭവംസീതാംഗോളി മുഗു ഉറുമിയിലെ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് മരിച്ചത്. ജേഷ്ഠൻ റഫീഖാണ് കുത്തിയത്.സംഭവത്തിന് ശേഷം റഫീഖ് ഓടി രക്ഷപ്പെട്ടു

Continue Reading

നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് ഉദുമ സ്വദേശി യുവാവ് മരിച്ചു

ഉദുമ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് യുവാവ്മ രണപ്പെട്ടു, പാലക്കുന്ന് കണിയംബാടിയിലെ നിര്‍മ്മാണം നടന്നു വരുന്ന വീട്ടിൽ ജോലി ചെയ്യുമ്പോൾ മുകളിൽ നിന്ന് വീഴുകയായുയരുന്നു, ഉദുമ ആറാട്ട് കടവിലെ സഞ്ജു ആണ് (30)മരിച്ചത് .ഇന്ന് രാവിലെ മംഗലാപുരം ആസ്പത്രിയിലാണ് മരണം സംഭവിച്ചത്.കുമാരന്‍ – പുഷ്പ എന്നിവരുടെ മകനാണ്. ഭാര്യ: സുമിത സഹോദരങ്ങള്‍: സുജിത്ത്, ശരത്ത്, ശ്രീജിത്ത് .ജില്ലയിലെ അറിയപ്പെടുന്ന വടംവലി താരമായിരുന്നു സഞ്ജു. ടൗണ്‍ ടീം ഉദുമയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു

Continue Reading