അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി വിവാഹ സഹായധനം നൽകി

അബു ദാബി : കുമ്പള പഞ്ചായത്തിൽപെട്ട ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി ഒരു വിഹിതം സഹായധനമായി അനുവദിച്ചു . പ്രസിഡന്റ് അബ്ദുൽ കാദർ ഹാജി തുക ട്രഷർ ഹുസൈൻ അരിക്കടിക്ക് കൈമാറി . നാട്ടിൽ വെച്ച് മുസ്ലിം ലീഗ് കെ എം സി സി നേതാക്കൾ തുക ബന്ധപ്പെട്ടവർക്ക് കൈമാറും . അബു ദാബി സ്‌മോക്കി കഫെയിൽ ചേർന്ന ചടങ്ങിൽ കുമ്പള പഞ്ചായത്ത് കെ […]

Continue Reading

കാഞ്ഞങ്ങാട്ട് തെരുവുനായ ശല്യം രൂക്ഷം; കടിയേറ്റ് നാല് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാവുന്നു. ഒമ്പതുവയസുകാരനടക്കം നാലുപേർക്ക് കടിയേറ്റു. കൊവ്വൽ സ്റ്റോറിലെ ശശിയുടെ മകൻ ദേവദർശിനാണ് കടിയേറ്റത്.ആവിക്കര സ്വദേശി മൻസൂർ (46), ഷാലുപ്രിയ (20), ചെറുവത്തൂരിലെ ലോഹിതാക്ഷൻ (45 ) എന്നിവർക്കും പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവദർശിന് നായയുടെ ആക്രമണമേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരിലെ ആശുപത്രിയിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. മറ്റുള്ളവർ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. ബുധനാഴ്ച രാവിലെയോടെ കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ ഭാഗങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. […]

Continue Reading

കുമ്പള, മംഗൽപാടി പഞ്ചായത്തുകളും സി കാറ്റഗറിയിൽ. പേരാൽ വാർഡ്‌ മൈക്രോ കണ്ടൈൻമെന്റ് സോൺ

എട്ട് വാർഡുകൾ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിജില്ലയിൽ മുപ്പതോ അതിലധികമോ കോവിഡ് പോസിറ്റീവ് കേസുകൾ ഉള്ള ഏഴ് തദ്ദേശ സ്ഥാപനങ്ങളിലായി എട്ട് വാർഡുകളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കി ഡി കാറ്റഗറിയിൽ വരുന്ന തരം കർശന നിന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഇവയെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങളിൽ വീടുവീടാന്തരം പരിശോധന നടത്തി രോഗസാധ്യത സംശയിക്കുന്ന വ്യക്തികളെ നിർബന്ധമായി പരിശോധനയ്ക്ക് […]

Continue Reading

ഗൃഹനാഥൻ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

തൃക്കരിപ്പൂർ: ചന്തേരയില്‍ വീടിനകത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് മടിവയല്‍ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളര്‍വാതം ബാധിച്ച് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ കഴുത്തിനും താടിക്കും മുറിവിന്റെ പാടുകളുണ്ട്. മുറിയിലെ രക്തക്കറ കഴുകിയ നിലയിലും കണ്ടെത്തി. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

കാഞ്ഞങ്ങാട്ട് ജഡ്ജിന്റെ വീട്ടില്‍ മോഷണശ്രമം സ്‌കൂട്ടിയും കമ്പിപ്പാരയും കണ്ടെടുത്തു

കാഞ്ഞങ്ങാട്: ജില്ലാ പോക്‌സോ കോടതി ജഡ്ജിൻ്റെവീട്ടില്‍ മോഷണം നടത്താനുള്ള ശ്രമം ഹോസ്ദുർഗ്എസ്‌ഐ വി.മാധവന്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെസമയോചിതമായ ഇടപെടലിലൂടെ പൊളിച്ചു.ബുധനാഴ്ച പുലർച്ചെ ടിബി റോഡ് ജംഗ്ഷനിലെ സ്മൃതിമണ്ഡപത്തില്‍ നിന്നും ശ്രീകൃഷ്ണമന്ദിരം റോഡിലേക്ക് പോകുന്ന റോഡരികിലുള്ള പോക്‌സോ കോടതി ജഡ്ജി സുരേഷിന്റെ വാടകവീട്ടിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞങ്ങാട്ട് കുപ്രസിദ്ധ മോഷ്ടാക്കന്മാര്‍ കവര്‍ച്ച നടത്താന്‍ സാധ്യതയുള്ളതായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാന്‍ ഡിവൈഎസ്പി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബലിപെരുന്നാളിന് […]

Continue Reading

മുളിയാർ സി.എച്ച്.സി പ്രവർത്തനം കുത്തഴിഞ്ഞു. കടമകൾ മറക്കുന്നവരെ പ്രക്ഷോഭം കൊണ്ട് തിരുത്തിക്കും -മുസ്ലിം ലീഗ്

മുളിയാർ: ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും തുണയാകേണ്ടആരോഗ്യ കേന്ദ്രത്തിൽഉത്തരവാദിത്വം മറക്കുന്ന ജീവനക്കാരും, നിഷ്പക്ഷ നിലപാടിലൂടെ നേരെനയിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും കടമകൾ മറന്ന് മുന്നോട്ട് പോയാൽ അതിശക്തമായ ജനകീയ പ്രക്ഷോഭ ത്തിന് മുസ്ലിംലീഗിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ ഓർമ്മിപ്പിച്ചു.മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളിയാർ സി.എച്ച്.സി യിലേക്ക് നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസംമുമ്പ്ഉദ്ഘാടനം നടത്തി രോഗിളെ കബളിപ്പിച്ച ഡയാലിസിസ് കേന്ദ്രംഉടൻ […]

Continue Reading

കുട്ടികൾക്കുള്ള പെരുന്നാൾ സമ്മാവുമായി ബെള്ളിപ്പാടി, കോട്ടൂർ ശാഖ മുസ്ലീം ലീഗ്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖ പ്രവർത്തകർ സമ്മാന പൊതികളുമായി വീടുകളിലെത്തിയത് കുട്ടികൾക്ക് പെരുന്നാളിന് ഇരട്ടി മധുരമായി..‘പെരുന്നാൾ സമ്മാനം, ലീഗിൻ്റെ സമ്മാനം’ എന്ന ലാബലിൽ ബി കെ അബ്ദുൾ റഹ്മാൻ ഹാജിയുടെ സ്റ്റാമ്പോട് കൂടിയ സമ്മാനപ്പൊതികളാണ് ഇത്തവണ നൽകിയത് .ശാഖ യൂത്ത് ലീഗ് സെക്രട്രറി അനസ് ബെള്ളിപ്പാടി ഉത്ഘാടനം ചെയ്തു.

Continue Reading

ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗം; പ്രണയിച്ച് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചത് പല രാത്രികളില്‍

കാസര്‍ഗോഡ്, ബേഡകത്ത് ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ സംശയരോഗം. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ടിലെ സുമതി (23) എന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിതത്തില്‍ സംശയിച്ച ഭര്‍ത്താവ് അരുണ്‍കുമാര്‍ മദ്യപിച്ചെത്തി സുമതിയെ മരക്കഷണം കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സുമിതയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ സുമിതയെ മുടിയടച്ച് മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നതായും ബന്ധുക്കള്‍ പറഞ്ഞു. മര്‍ദ്ധനത്തിനിടെ […]

Continue Reading

മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ബി.ഉമ്മർ, ബി.സുലൈമാൻ എന്നിവരെ അനുസ്മരിച്ച് ഓൺലൈൻ പരിപാടി

മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട മുസ്ലിം ലീഗ് നേതാക്കളായ ബി.ഉമ്മർ, ബി.സുലൈമാൻ അനുസ്മരണം മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ഗൂഗിൾമീറ്റിൽ സംഘടിപ്പിച്ചു. മൺമറഞ്ഞ നേതാക്കളുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ നേതാക്കൾ സ്മരിച്ചു.ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി ഷാഫി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് […]

Continue Reading

മുളിയാറിലെ കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രവും അമ്പുലെൻസ് സേവനവും പുന:സ്ഥാപിക്കണം – ജില്ലാ കലക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും അനീസ മൻസൂർ മല്ലത്ത് കത്ത് നൽകി.

ബോവിക്കാനം: മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടച്ചുപൂട്ടിയ സി.എഫ്.എൽ.ടി.സിയുംനിർത്തലാക്കിയആമ്പുലെൻസ് സർവ്വീസും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക്കത്ത് നൽകി.ബോവിക്കാനത്ത് സ്ഥിതി ചെയ്യുന്ന മുളിയാർ പ്രാധമിക ആരോഗ്യകേന്ദ്രത്തിൻ്റെ കുത്തഴിഞ്ഞ പ്രവർത്തനംമൂലംകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾഅവതാളത്തിലായ സ്ഥിതിയിലാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്നതാണ് സ്ഥാപനം.ബ്ലോക്ക്തല കൊറോണ കൺട്രോൾ കേന്ദ്രംകൂടിയാണ്ഈ സി.എച്ച്.സി. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കോവിഡ് രോഗികൾക്ക്വേണ്ടി സ്ഥാപിച്ച്2021മെയ് 21ന് ജില്ലാ കലക്ടർ […]

Continue Reading