അതിജീവനത്തിന്റെ ഫോണ്‍ വിളിയില്‍ സുകന്യയ്ക്കും കുടുംബത്തിനും ആശ്വാസം

അതിജീവനത്തിന്റെ ഫോണ്‍ വിളിയില്‍ നിര്‍ധന കുടുംബത്തിന് സാന്ത്വന സ്പര്‍ശം. സുകന്യയുടെ തകര്‍ന്നു വീണ ഒറ്റമുറി വീട്ടില്‍ ഇനി മഴവെള്ളം ചോര്‍ന്നൊലിക്കില്ല. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഈച്ചിലങ്കോട്ടെ പ്ലസ് ടു വിദ്യാര്‍ഥിനി സുകന്യയ്ക്കാണ് സമഗ്ര ശിക്ഷാ മഞ്ചേശ്വരം ബി ആര്‍ സി സംഘടിപ്പിച്ച ഫോണ്‍ ഇന്‍ പ്രോഗ്രാമായ അതിജീവനത്തിലൂടെ കനിവിന്റെ സ്‌നേഹ സാന്ത്വനം ലഭിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ശാരീരികവും മാനസികവുമായ പ്രയാസങ്ങളനുഭവിക്കുന്ന എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഡോക്ടര്‍മാരെയും മനഃശാസ്ത്ര വിദഗ്ധരെയും പങ്കെടുപ്പിച്ച് […]

Continue Reading

അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കുള്ള വാക്‌സിനേഷൻ ജൂലൈ 22,23,24 തിയ്യതികളിൽ

കാസറഗോഡ് : അന്യ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകൾ പഠിക്കാൻ പോകുന്നവർക്ക് കോവിഡ് -19 വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന 18 ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനായി ജൂലൈ 22 വ്യാഴം മംഗൽപ്പാടി താലൂക്ക് ആശുപത്രി(400 പേർക്ക്),ജൂലൈ 23 വെള്ളി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി(200 പേർക്ക് ),ജൂലൈ 24 ശനി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (250 പേർക്ക്), കാസറഗോഡ് ജനറൽ ആശുപത്രി (250 പേർക്ക്) എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് […]

Continue Reading

കാഞ്ഞങ്ങാട്ട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പടന്നക്കാട് താമസിക്കുന്ന നീലേശ്വരം പള്ളിക്കര സ്വദേശി ടി നസീബ (23)കോവിഡ് ബാധിച്ച് മരിച്ചു.ഈ മാസം അഞ്ചിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ നസീബയെ ശ്വാസതടസ്സം മൂലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കേളേജിലും പ്രവേശിപ്പിച്ചിരുന്നു.ഇന്ന് (ചൊവ്വ) പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.പി ലത്തീഫിൻ്റെയും ടി ഹഫ്സത്തിൻ്റെയും മകളാണ് .ഭർത്താവ്:ശിഹാബ് കാടങ്കോട്. മക്കൾ: സയാൻ,രണ്ടാഴ്ച പ്രായമുള്ള പെൺകുട്ടി.സഹോദങ്ങൾ:ഫസീല ബങ്കളം,ഹസീന,അനീസ്,അജ്മൽ.

Continue Reading

കുമ്പള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ ആദരം കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന്

കുമ്പള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ ആദരം കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന്. കുമ്പള പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ വിശിഷ്യ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെയും സേവന മികവിനുള്ള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ “ആദരം” കുമ്പള സി.എച്.സി.യിലെ jrഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി.ക്ക് മഞ്ചേശ്വരം എം.എൽ.എ., എ .കെ. എം അഷ്റഫ് സമർപ്പിച്ചു. പേരാലിൽ നടന്ന ചടങ്ങിൽ,അബ്ദുൽ റഹ്മാൻ ഹാജി,വാർഡ് മെമ്പർ,താഹിറ ജംഷീർ,ഫസൽ,മൊയ്‌തീൻ,അസീസ്,.ബി.എ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ഡി.വൈ.എഫ്.ഐക്ക് ഉൽസവപറമ്പിലെ പോക്കറ്റടിക്കാരൻ്റെ നയം, മുളിയാർ സി.എച്ച്.സി. പ്രവർത്തനം കുത്തഴിഞ്ഞു. – യൂത്ത് ലീഗ്

മുളിയാർ: മുളിയാർ സി.എച്ച്.സിക്ക് കീഴിൽ കോവിഡ് പ്രതിരോധം പ്രഹസനമായിരിക്കുകയാണെന്നും,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ജനറൽ സെക്രട്ടറി അഡ്വ.ജുനൈദ് എന്നിവർകുറ്റപ്പെടുത്തി. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയകോവിഡ് എഫ്.എൽ.ടി.സി അടച്ചു പൂട്ടുകയും, ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ താൽക്കാലികആമ്പുലൻസ് നിർത്തലാക്കിയും,കോവിഡ് പ്രതിരോധ ഫണ്ട് താൽക്കാലിക മായിനിയമിച്ച പത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകകർക്ക് ശമ്പളം നൽകി ധൂർത്തടിക്കുകയും ചെയ്യുക വഴി ഭരണപരാജയംഅരങ്ങ് തകർക്കുക യാണ് മുളിയാർസി.എച്ച്.സിയിൽ. ആശുപത്രിയുടെ നല്ലനടത്തിപ്പിന് ഒന്നും ചെയ്യാതെ […]

Continue Reading

മാതാപിതാക്കള്‍ മൊബൈല്‍ നല്‍കിയില്ല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

വളാഞ്ചേരി: മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസ്സമ്മതിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആതവനാട് കരിപ്പോള്‍ തറമ്മല്‍പുത്തന്‍ പീടിയേക്കല്‍ സുബൈറിന്റെ മകള്‍ ആയിശ തസ്‌നി (14)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കിടപ്പുമുറിയില്‍ കയറി വാതിലടച്ച ആയിശ തസ്‌നിയെ സഹോദരന്‍ വിളിച്ചിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

കാസറഗോഡ് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തിൽ ഭാര്യ കൊല്ലപ്പെട്ടു

ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) യാണ് മരിച്ചത്. അരുണ്‍ കുമാറിന്റെ ഭാര്യയാണ്. തിങ്കള്ള്ച രാത്രിയില്‍ കുടുംബ വഴക്കിനിടയിലാണ് അരുണ്‍കുമാര്‍ സുമിതയെ ആക്രമിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു, അരുണ്‍ കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. സുമിതയുടെ മൃതദ്ദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും

Continue Reading

മാനവീകതയുടെ മാതൃക തീർത്ത് വീണ്ടും യൂത്ത് ലീഗ് വൈറ്റ്ഗാർഡ്, കോവിഡ് മൂലം മരണപ്പെട്ട ഡോക്ടറുടെ മൃത്ദേഹം സംസ്കരിച്ചു.

കാസർകോട്:കോവിഡ് സേവനത്തിൽ മാനവീകതയുടെ സൗഹൃദം തീർത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ വീണ്ടും മാതൃക സൃഷ്ടിച്ചു. കോവിഡ് മൂലംസ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കാസർകോട്ടെ പ്രമുഖ ഹോമിയോ ഡോക്ടർ പി.ഇട്ടി രവിയുടെ മൃത്ദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ രുടെയും വാർഡ് മെമ്പർ ഹനീഫയുടെയും സാന്നിദ്ധ്യത്തിൽ കുടുംബാംഗങ്ങളോടൊപ്പം കൊല്ലങ്കാനത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കാസർകോട് സി.എച്ച് സെന്റർ കോഡിനേറ്റർ അഷ്റഫ് ഇടനീരിന്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ […]

Continue Reading

ജീവനക്കാർക്ക് കോവിഡ് കാഞ്ഞങ്ങാട് നഗരസഭ താൽക്കാലികമായി അടച്ചിടുന്നു

നഗരസഭയിലെ പതിനൊന്ന് ജീവനക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് പോസറ്റീവ് സ്ഥീരികരിച്ചതാടെ ഓഫിസ് താൽക്കാലികമായി അടച്ചിടുന്നതായി ചെയർപേഴ്സൺ കെ വി. സുജാത അറിയിച്ചു.രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ശേഷം കർശന നിയന്ത്രണങ്ങളോടെ മാത്രമേ ഓഫിസ് തുറന്നു പ്രവർത്തിക്കുകയുള്ളൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾക്ക് നഗരസഭ ഓഫിസിൽ പ്രവേശനം നൽകുകയില്ല.കൂടാതെ ടോക്കൺ സിസ്റ്റം നടപ്പിലാക്കാക്കാനും തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർമാൻമാരായ സി […]

Continue Reading

ബേർക്ക കോളനിയിലെ കോവിഡ് ദുബാധിത കുടുംബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സാന്ത്വനം.

മുളിയാർ: ബോവിക്കാനം ബേർക്ക കോളനിയിൽ കോവിഡ് ബാധിച്ച് ദുരിതത്തി ലായ നിർദ്ധന കുടുബങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപനസമിതി ബോവിക്കാനം യൂണിറ്റ്ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് നാരയണൻ ബ്രദേർസ്ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മാഷ് വളണ്ടിയർ രാധാകൃഷ്ണൻ മാസ്റ്റർ അതിയോടൻ എന്നിവർക്ക് കൈമാറി. ജനറൽ സെക്രട്ടറി മുസ്തഫ ബിസ്മില്ല,ട്രഷർ ഭാസ്ക്കരൻ ചേടിക്കാൽ, വൈസ് പ്രസിഡന്റ് മഹമ്മൂദ് മുളിയാർ സ്റ്റോർ, സെക്രട്ടറിമാരായ എം.ബി.ഹാരിസ്,ഹരിഷ് ചന്ദ്ര, റിയാസ് ബദ്രിയ, ജില്ല കൗൺസിൽ ഹംസ ചോയിസ് സംബന്ധിച്ചു.

Continue Reading