കുമ്പള കഞ്ചിക്കട്ട- കൊടിയമ്മ പാലം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.

കുമ്പള. ബലക്ഷയം മൂലം തകർന്നു കിടക്കുന്നതും, വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമായ കുമ്പള കഞ്ചിക്കട്ട- കൊടിയമ്മ പാലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പാലം പുതുക്കി പണിയണമെന്നാ വശ്യപ്പെട്ട് ഡിവൈഎഫ് ഐ പ്രവർത്തകനായ ലത്തീഫ് കൊടിയമ്മ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. പാലത്തിന് 45 വർഷത്തെ പഴക്കമുണ്ട്. പാലത്തിന് താഴെ കൃഷി ആവശ്യത്തിന് വെള്ളം കെട്ടി നിർത്തി തടയണയായി കർഷകർ ഉപയോഗപ്പെടുത്തുന്നതിനാൽ പാലത്തിൻറെ അറ്റകുറ്റപണിയെങ്കിലും നടത്തണമെങ്കിൽ സംസ്ഥാന ജലസേചന വകുപ്പിന്റെ […]

Continue Reading

മൂസാ ശരീഫിന് ജന്മ നാടിന്റെ ആദരവ്.

പെർവാഡ്. കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ശരീഫിനെ ജന്മ നാടിനുവേണ്ടി മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്രിക്കറ്റേഴ്സ് ടീം ആദരിച്ചു. പെർവാട്ടെ മൂസാ ശരീഫിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖൻ ഹമീദ് സ്പീക്ക് മെമൊന്റോ നൽകി. വൈസ് പ്രസിഡണ്ട്‌ ജാഫർ ടി കെ, ക്ലബ്‌ സെക്രട്ടറി സമീർ ജീമു, ടീം മാനേജർ സിദ്ദീഖ് […]

Continue Reading

തൃക്കരിപ്പൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ണൂരിൽ കണ്ടെത്തി

തൃക്കരിപ്പൂർ: രണ്ട് ദിവസം മുമ്പ് തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ നിന്ന് കാണാതായ അദ്നാൻ എന്ന വിദ്യാർത്ഥിയെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തി. റെയിൽവേ ജീവനകാരി ചെറുവത്തുർ വലിയ കൊവ്വൽ സ്വദേശി അജിനയാണ് അദ്നാനെ തിരിച്ചറിഞ്ഞത്. അജിന കണ്ണൂർ റെയിൽവേ പോലീസ്‌ അധികാരികളെ വിവരമറിയിക്കുകയും റെയിൽവേ പോലീസിൽ നിന്നും വിവരം ലഭിച്ച പ്രകാരം വിദ്യാത്ഥിയുടെ സഹോദരൻ സാബിത്ത്, ചന്തേര എഎസ്ഐ ടി തമ്പാൻ,സിവിൽ പോലിസ് ഓഫീസർ ധനേഷ് കെ.വി നിലേശ്വരംരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷുഹൈബ് വി.പി.പി, […]

Continue Reading

കാസര്‍കോട് വലിയപറമ്പില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു

കാസര്‍കോട്: വലിയപറമ്പില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. അര്‍ജുന്‍(27) ആണ് മരിച്ചത്. വൈകീട്ട് പട്ടേല്‍ കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തുവെച്ചാണ് അപകടം. നാട്ടുകാരും, ഫയര്‍ ഫോഴസും നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading

ഭവന തട്ടിപ്പ് : സമഗ്ര അന്വേഷണം വേണം പിഡിപി

കാസര്‍കോട്: വീടും സ്ഥലവും വില്‍പ്പന നടത്തുന്നതായി പ്രചരിപ്പിച്ച് ബീഫാത്തിമ ഉമ്മ, നസീര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ മാഫിയകള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് പിഡിപി കാസര്‍കോട് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുക്കാരുടെ ബിനാമികളായി പ്രവര്‍ത്തിച്ച് ഇവരെ സഹായിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘമാണ് കാസര്‍കോട് പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പ് നടത്തിയ പണം മറ്റ് ചിലരുടെ പേരില്‍ നിക്ഷേപിച്ചും കെട്ടിടങ്ങള്‍ വാങ്ങിയും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ സാമ്പത്തിക ഉറവിടം കണ്ടെത്തണം.പോലീസ് സ്റ്റേഷനില്‍ […]

Continue Reading

മുളിയാർ ശ്രീഗിരി അംഗനവാടിയിൽ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തി.

മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്ത്ശ്രീഗിരിവാർഡിൽകോവിഡ് പരിശോധനാ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,ഗ്രാമ പഞ്ചായത്ത് മെമ്പർ എം.അനന്യ, മുൻ അംഗം ഉഷ, പൊതുപ്രവർത്തകരായ ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബി.എം.ഹാരിസ്, ഉല്ലാസ് സംബന്ധിച്ചു. മാഷ് വളണ്ടിയർ എ.പത്മിനി,എൻ.ആർ.ഇ.ജി.അസിസ്റ്റൻ്റ് എഞ്ചിനിയർ എം.എൻ.ഷിജിത്,ആഷാ വർക്കർകെ.സുനിത, ലാബ് ടെക്നീഷ്യൻ ലത വിനോദ്, വളണ്ടിയർ രാജേഷ് നേതൃത്വം നൽകി

Continue Reading

ചെറിയാലംപാടി റോഡ് ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്സ് ചെറിയാലംപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌നു നിവേദനം നൽകി

യൂത്ത്സ്ചെറിയാലംപാടിആലംപാടി ശ്രീ.അബ്ദുൽ ഖാദർ ബദ്രിയപ്രസിഡൻറ്ചെങ്കള ഗ്രാമ പഞ്ചായത്ത് വിഷയം: ചെറിയാലംപാടി രിഫാഹി മസ്ജിദ് റോഡ് പുനരുദ്ധാരണം സമ്പന്ധിച്ച്സർ ,ചെറിയാലംപാടി നിവാസികൾ ഐക്യഖണ്ഡേന ഈ നിവേദനം സമർപ്പിക്കാനുള്ള കാരണം വർഷങ്ങളായി തകർന്ന് കിടക്കുന്ന ചെറിയാലംപാടി രിഫാഹി മസ്ജിദ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടിയാണ്. ഇന്ന് ഈ റോഡിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. കാലങ്ങളായി തുടർന്ന് പോന്ന അധികാരികൾ നമ്മുടെ ഈ റോഡിൻ്റെ ശോചനീയാവസ്ഥയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും കൂട്ടാക്കുന്നില്ല. പല പ്രാവിശ്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തക്കതായ […]

Continue Reading

നിർദ്ധനരായ കുട്ടികളുടെ ഓൺലൈൻ പഠനം,കാസർകോട് നിന്ന് 636കിലോമീറ്റർ താണ്ടി ധൗത്യം പൂർത്തിയാക്കി അസ്ലമും മുജീബും

കാസര്‍കോട്‌്‌ :നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്‌ വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട്‌ നിന്ന്‌ കന്യാകുമാരി വരെ കാല്‍നടയായി യാത്ര ചെയ്‌ത അസ്ലം ടി പിയും മുജീബ്‌റഹ്മാനും 636 കിലോമീറ്റര്‍ താണ്ടി ദൗത്യം പൂര്‍ത്തിയാക്കി. ജൂണ്‍ 24ന്‌ രാവിലെ തളങ്കരയില്‍ നിന്ന്‌ യാത്ര പുറപ്പെട്ട ഇവര്‍ ഓരോ ദിവസവും ശരാശരി 35 കിലോമീറ്റര്‍ നടന്നു. നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 7 ലക്ഷം രൂപ സമാഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ യാത്രപുറപ്പെട്ടത്‌ യാത്ര അവസാനിക്കുമ്പോള്‍ ഏഴ്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരം […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 731 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 731 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 629 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5914 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 293 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28970 പേര്‍ വീടുകളില്‍ 27909 പേരും സ്ഥാപനങ്ങളില്‍ 1061 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28970 പേരാണ്. പുതിയതായി 2632 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4665 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

തളങ്കരയിൽ പൈതൃക ടൂറിസം പാർക്ക് ടൂറിസം സാധ്യതകൾ കണ്ടെത്തി തുറമുഖ വകുപ്പ് പൈതൃക പാർക്ക് ഒരുക്കുന്നു.

കാസർകോട് ജില്ലയിൽ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം , തീരപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിൻ്റെ ഫണ്ട് ഉയോഗിച്ച് നടപ്പിലാക്കും. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ തുറമുഖം, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് മുന്നിൽ ടൂറിസം പ്രൊജക്ട് അവതരിപ്പിച്ചു. ഒരു കാലത്ത് കാസർകോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന […]

Continue Reading