ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറിയായി ആയി തിരഞ്ഞെടുത്ത ഖാദർ ആലൂരിന്, ബെള്ളിപ്പാടി കോട്ടൂർ ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രസിഡണ്ട് റിഷാദ് കളരി ഷാൾ അണിയിക്കുന്നു

ഇന്ത്യൻ യൂണിയൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറിയായി ആയി തിരഞ്ഞെടുത്ത ഖാദർ ആലൂരിന്, ബെള്ളിപ്പാടി കോട്ടൂർ ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രസിഡണ്ട് റിഷാദ് കളരി ഷാൾ അണിയിക്കുന്നു. കാദർ ബെള്ളിപ്പാടി, അർഷാദ് ബോവിക്കാനം, അബ്ദു ഡെൽമ, ബി.കെ. ശിഹാബ് ബെള്ളിപ്പാടി, ആഷിഫ് കോട്ടൂർ സമീപം

Continue Reading

ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മൊഗ്രാലില്‍ റെയില്‍പാളം മുറിച്ചു കടക്കുന്നവര്‍ ഭയാശങ്കയില്‍

മൊഗ്രാല്‍: കാലവര്‍ഷം തുടങ്ങിയതോടെ റെയില്‍വേ ട്രാക്കിന് സമീപത്തെ ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ റെയില്‍ പാളം മുറിച്ചു കടക്കുന്ന മൊഗ്രാല്‍ നാങ്കി കടപ്പുറം, മീലാദ് നഗര്‍ നിവാസികള്‍ ഭയാശങ്കയില്‍.മീലാദ് നഗര്‍ റെയില്‍വേ ട്രാക്ക് വളവിലാണ് അപകടസാധ്യത ഏറെയുള്ളത്. ഈ ഭാഗത്താണ് ശീമക്കൊന്ന റെയില്‍വേ ട്രാക്ക് കാണാത്തതരത്തില്‍ വളര്‍ന്നിരിക്കുന്നത്. ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍പാളം മുറിച്ച് കടക്കുന്നവരാണ് ഇവിടെ ഭയാശങ്കയിലാ യിരിക്കുന്നത്. ഈ ഭാഗത്ത് സ്ത്രീകളും, കുട്ടികളുമടക്കം റെയില്‍വേട്രാക്ക് മുറിച്ചു കടന്നാണ് മൊഗ്രാല്‍ ടൗണുകളിലേക്ക് പോകുന്നത്.കോവിഡ് നിയന്ത്രണങ്ങളില്‍ […]

Continue Reading

കുമ്പളയിൽ വീട്ടിലെ മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ ചുമത്തി

കുമ്പള: മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയത് ആൻറീ പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ മിന്നൽ റെയിഡിൽ പിടികൂടി. കുമ്പള സെക്ഷൻ പരിധിയിലെ അബ്ദുർ റഹ്‌മാന്റെ വീട്ടിൽ നിന്നാണ് വൈദ്യുതി മോഷണം പിടികൂടിയത്. നാല് വർഷത്തോളമായി വീട്ടുകാർ മീറ്ററിൽ കൃതിമം കാണിച്ച് വൈദ്യുതി ചോർത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടുകാരുടെ കള്ളത്തരം വെളിച്ചത്തായത്. മീറ്ററിൽ കൃതിമം കാണിക്കാൻ വേറെ ആരോ കുടുംബത്തിനെ സഹായിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 682 പേര്‍ക്ക് കൂടി കോവിഡ്, 644 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 682 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 644 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5676 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24259 പേര്‍ വീടുകളില്‍ 23234 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24259 പേരാണ്. പുതിയതായി 2160 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3577 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

ലാബുകളുടെ പേരിൽ വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഇന്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ

കല്‍പ്പറ്റ: ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്ട് കോം ഇന്റര്‍നെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് മാനന്തവാടി പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്നതിന് 200 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. ഒട്ടേറെ പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു […]

Continue Reading

മംഗ്ലൂർ വിമാനത്താവളത്തിൽ 430 ഗ്രാം സ്വർണവുമായി കാസറഗോഡ് സ്വദേശി പിടിയിൽ

മംഗളുരു: ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് പുത്തൂർ സ്വദേശിയായ മൊയ്തീൻ മുനാസിർ പദിൻഹർ മുഹമ്മദാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽനിന്ന് വന്ന 1X248 നമ്പർ എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 20,89,800 രൂപ വിലയുണ്ടാകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സ്വർണം രാസവസ്തുക്കൾ ചേർത്ത് പശപ്പരുവത്തിൽ മൂന്നു ഗോളരൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ […]

Continue Reading

പണിതുടങ്ങിയിട്ട് പതിമൂന്നു വർഷം , പണിതീരാതെ മാവിനക്കട്ട ബായാവളപ്പു ഡ്രൈനേജ് കം ഫൂട്ട് പാത് റീത് സമർപ്പിച്ച് എസ്‌ഡിപിഐ

കുമ്പള : പതിമൂന്നു വർഷമായിട്ടും പണിതീരാത്ത മാവിനക്കട്ട ബായവളപ്പു ഡ്രൈനേജ് കം ഫൂട്ട് പാത് റീത് സമർപ്പിച്ച് എസ്‌ഡിപിഐ.കുമ്പള പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡിൽ പത്തോളം കുടുംബങ്ങൾ നടന്നു പോകാൻ ഉപയോഗിച്ചിരുന്ന പൊതു വഴിയും, മഴക്കാലത്തു വെള്ളം പോകുന്നതുമായ തോട് 2006ൽ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച് ഡ്രൈനേജ് കം ഫുട്പ്പാത്ത് എന്ന ജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുകയായിരുന്നു. എന്നാൽ തുടങ്ങിയ പണി 90 മീറ്ററോളം ആയപോഴേക്കും നിർത്തി വെച്ചു.വർഷം പതിമൂന്നു കഴിഞ്ഞിട്ടും തീരാത്ത അവസ്ഥയിലാണ് . നിലവിൽ […]

Continue Reading

ചെർക്കളയിലെ എടിഎം ലക്ഷ്യമിട്ടത് എന്ന് സൂചന; കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി

ചെർക്കള :ആളൊഴിഞ്ഞ കെട്ടിടത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഉപ്പളയിലെ അബ്ദുൽ റൗഫ് (മീശ റൗഫ്-43), മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഖാദർ (33) എന്നിവരെയാണ് ചെങ്കള ബാലടുക്കയിൽ നിന്നു പിടിയിലായത്.ഹാമർ, അരമീറ്റർ നീളത്തിലുള്ള കമ്പിപ്പാര, സ്ക്രൂ ഡ്രൈവർ എന്നിവ ഇവരിൽ നിന്നു കണ്ടെടുത്തു.വിദ്യാനഗർ എസ്ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. രണ്ടു പേർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടതായി […]

Continue Reading

ഏഴര ലിറ്റർ വാറ്റുചാരായവുമായി കാസറഗോഡ് സ്വദേശി എക്സൈസ് പിടിയിൽ

ബന്തടുക്ക : മാണിമൂല രാമനടുക്കത്ത് 7.5 ലിറ്റർ ചാരായം ബന്തടുക്ക എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ മുരുകദാസ് എ ഉം പാർട്ടിയും ചേർന്ന് പിടികൂടി . പ്രദീപ് കുമാർ പി സി എന്ന ആളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ സി ഇ ഒ മാരായ പ്രഭാകരൻ എം എ, ജനാർദ്ദനൻ കെ എ ഡ്രൈവർ രാധാകൃഷ്ണൻ എം കെ എന്നിവർ ഉണ്ടായിരുന്നു.മറ്റൊരു കേസിൽ കുറ്റിക്കോൽ അറതുട്ടിപാറയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച കുറ്റത്തിന് […]

Continue Reading

വർഷങ്ങളായി ശോചനീയാവസ്ഥയിൽ തൈവളപ്പ് എർമാളം അക്കരപ്പള്ള റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

എർമാളം: വോട്ട് ചെയ്തു ജയിപ്പിച്ച ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാതെ ദുരിതത്തിലായി എർമാളം നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. ഇരുപത് വർഷമായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പലകുറി അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ തൈവളപ്പ് മുതൽ അക്കരപള്ള വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് കഴിഞ്ഞ ഇരുപത് വർഷമായി ജനപ്രതിനിധികളുടെ അനാസ്ഥയിൽ തകർന്ന് കിടക്കുന്നത്. മഴപെയ്താൽ വെള്ളം ഒഴുകി പോകുവാൻ ഡ്രൈനേജ് ഇല്ലാത്തതാണ് റോ‍ഡ് തകര്‍ച്ചയ്ക്ക് കാരണം ദിവസവും നൂറുകണക്കിന് ആളുകൾ കടന്ന് പോകുന്ന റോഡിൽ രാത്രി കാലങ്ങളിൽ അപകടം […]

Continue Reading