പെട്രോൾ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിൽ പ്രതിഷേധ പരിപാടി നടത്തി

ഇന്ധനവില വർദ്ധനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസങ്കടി പെട്രോൾപമ്പിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹർഷാദ് വോർക്കാടി ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഇർഷാദ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു

Continue Reading

കുംമ്പടാജെയിൽ ഇന്ധന വില വർദ്ധനവിനെധിരെ വിവിധ പ്രദേശങ്ങളിൽ പ്രധിഷേധ പരിപാടി നടത്തി

ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്സ് ദിനം. കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ താങ്ങിനിര്‍ത്തിയ പോരാളികള്‍.സമൂഹത്തിനും ഡോക്ടര്‍മാര്‍ നല്‍കി വരുന്ന വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓര്‍ക്കാനുള്ള ഒരു ദിവസം കൂടിയാണ് ഡോക്ടേഴ്സ് ഡേ. കൊവിഡിനെ ചെറുക്കാൻ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ കരുതലുള്ള, ഏറ്റവും മികച്ച ചികിത്സ അവർക്ക് ലഭ്യമാക്കാൻ പ്രവർത്തിച്ച ഡോ. ബി. സി. […]

Continue Reading

വിവാഹത്തിന്റെ സിൽവർ ജൂബിലി സന്ദേശം ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ഹനീഫ കടപ്പുറം മാതൃകയായി

ചൗക്കി: പുസ്തക വായന ജീവവായു പോലെ കൊണ്ടു നടക്കുന്ന ഹനീഫ കടപ്പുറം തന്റെ ഇരുപത്തിഅഞ്ചാം വിവാഹ വാർഷിക ദിനത്തിൽ എന്റെ പ്രിയപ്പെട്ട സന്ദേശം ഗ്രന്ഥാലയത്തിന് സമ്മാനിക്കാനായി തെരഞ്ഞെടുത്തത് വിലപിടിപ്പുള്ള പുസ്തകങ്ങൾ തന്നെയാണ് ഹനീഫയെ ഒരു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനാക്കാനുള്ള വേദിയൊരുക്കിയത് ഗ്രന്ഥാലയവുമായുള്ള നിരവധി വർഷത്തെ ബന്ധങ്ങളാണ് സന്ദേശത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഒരു നിറ സാന്നിധ്യമാണ് ഹനീഫ. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി ഹനീഫക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന പ്രർത്ഥനക്കൊപ്പം വായനാ […]

Continue Reading

മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരുന്നത് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

കാസര്‍കോട്: മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരുന്നത് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടിമുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചുവരുന്നവര്‍ക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേല്‍പ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ 30 ആയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാല്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് […]

Continue Reading

കർണ്ണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിക്കണം ; എ കെ എം അഷ്‌റഫ്‌ എം എൽ എ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

കർണ്ണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ യാത്രാ നിരക്കിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് എകെ എം അഷ്‌റഫ്‌ എം എൽ എ നിവേദനം നൽകി. ദീർഘ നാളത്തെ ആവശ്യമായ യാത്രാ ഇളവ് ആവശ്യപ്പെട്ടാണ് നിവേദനം. നിലവിൽ കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക് കർണാടക സ്റ്റേറ്റ് ബസുകളിൽ ഇളവ് ലഭിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥി കളാണ് ജില്ലയിൽ നിന്ന് മംഗ്ലൂറുവിലേക്ക് പഠനത്തിന് എത്തുന്നത്. യാത്രാ നിരക്കിൽ ഇളവ് ലഭിച്ചാൽ വലിയ ആശ്വാസമായിരിക്കും വിദ്യാർത്ഥി കൾക്ക് […]

Continue Reading

30 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവുമായി കാസർകോട്ട് നിന്നുള്ള എംബിബിഎസ് വിദ്യാർഥിനിയടക്കം രണ്ട് പേർ മംഗളൂറിൽ അറസ്റ്റിൽ

30 ലക്ഷം വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവുമായി കാസർകോട്ടെ എം ബി ബി എസ് വിദ്യാർഥിനിയടക്കം രണ്ട് പേർ മംഗളൂറിൽ അറസ്റ്റിലായി. തമിഴ് നാട് സ്വദേശിയും കാഞ്ഞങ്ങാട്ട് എം ബി ബി എസ് വിദ്യാർഥിനിയുമായ മിനു രശ്മി (27), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അജ്മൽ ടി (24) എന്നിവരാണ് പിടിയിലായത്. പ്രധാനപ്രതിയായ കാസർകോട്ടെ ഡോ. നാദിർ രാജ്യം വിട്ടതായി സംശയിക്കുന്നു. 30 ലക്ഷം മുതൽ ഒരു കോടി വരെ വിലവരുന്ന 1.236 കിലോഗ്രാം കഞ്ചാവ്, കാർ, രണ്ട് […]

Continue Reading

നെല്ലിത്താവിലെ ബീഫാത്തിമ നിര്യാതയായി.

കുറ്റിക്കോൽ: നെല്ലിത്താവിലെ ബീഫാത്തിമ (80 വയസ്സ്) നിര്യാതയായി. പരേതനായ മുഹമ്മദ്‌ സേട്ടാണ് ഭർത്താവ്. മക്കൾ:സുലൈഖ,നബീസ,മൊയ്‌ദുഹലീമ അജജുമ്മ, ജമീല,ആയിഷ.സഹോദരങ്ങൾ:അബ്ദുൽ കാദർ,അബ്ബാസ്,യൂസുഫ്,പരേതരായ കുഞ്ഞബ്ദുള്ള,അബൂബക്കർ. മരുമക്കൾ: അബ്ദുൾ ഖാദർ ഹാജി, അഫ്സ, അബ്ദുൾ ഖാദർ ഹാജി, മൊയ്തു ആലൂർ, ഷാഫി ഹാജി പരേതനായ അബ്ബാസ്.മയ്യത്ത് ബുധനാഴ്ച വൈകിട്ടോടെ കുറ്റിക്കോൽ ജുമാ മസ്ജിദിൽ ഖബറടക്കി.

Continue Reading

മംഗളുരുവിൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ ഏഴ് യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: ബെംഗളൂരുവിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരുവിൽ പോലീസ് പരിശോധന ആരംഭിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ മയക്കുമരുന്ന് വില്പനസംഘത്തിലെ ഏഴ് യുവാക്കളെ അറസ്റ്റുചെയ്തു. രണ്ടുപേർ രക്ഷപ്പെട്ടു. അറസ്റ്റിലായവരിൽനിന്ന് മൊത്തം 5.443 കിലോ കഞ്ചാവ്, ഒമ്പത് എം.ഡി.എം.എ. ഗുളികകൾ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു.രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബന്ദർ ജെ.എം.റോഡ് ജി.എം.ഹൗസിൽ മുഹമ്മദ് അഫ്താം (19) മംഗളൂരു […]

Continue Reading

കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കാസര്‍കോട് മാതൃക പരിശോധനയിലും വാക്‌സിനേഷനിലും ഒന്നാമത്, മരണനിരക്കില്‍ കുറവ്

കാസര്‍കോട്:കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസര്‍കോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമായി. കോവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ രോഗികളെയും കോവിഡ് രോഗമുക്തരാക്കാന്‍ സാധിച്ചിരുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം എടുത്താല്‍ 0.3 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ച് […]

Continue Reading

കോവിഡ് തിരക്കിനിടയിലും കുമ്പള സി.എച്ച് സി ജീവനക്കാർ 2 വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോൺ നൽകി.

കുമ്പള: കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത ശാന്തിപ്പള്ളം കോളനിയിലെ രണ്ട് വിദ്യാർത്ഥിനികൾക്ക് സ്മാർട്ട്ഫോൺ നൽകി. കുമ്പള ഹൈസ്കൂളിലെ പത്താoതരം വിദ്യാർഥിനി,മഞ്ചേശ്വരം ഗോവിദപൈ കോളേജിലെ ഡിഗ്രി വിദ്യാർത്ഥി എന്നിവർക്കാണ് ഫോൺ നൽകിയത്. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ കെ.നവീൻ,ജൂനിയർഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി. ബാലചന്ദ്രൻ,അഖിൽ,ആദർശ്,ക്ലാർക്കുമാരായ രവി,അശോകൽ,ജെ.പി.എച്ച്എൻമാരായ എസ്.ശാരദ,ശ്രീലത, ഫാർമസിസ്റ്റ് ഷാജി,സ്റ്റാഫ് നഴ്സുമാരായ ഷാൻ്റി, ശ്രീന എന്നിവർ സംബന്ധിച്ചു. ഫോട്ടോ: കുമ്പള സി.എച്ച് സി ജീവനക്കാർ നിർദ്ദരരായ […]

Continue Reading