കനത്ത മഴയില്‍ പടുപ്പ് അംഗണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു; ഓടിയെത്തി യുണൈറ്റഡ് ക്ലബ്ബ് പ്രവർത്തകർ

പടുപ്പ്: കനത്ത മഴയില്‍ പടുപ്പ് അംഗണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു . നിരവധി വീടുകളിലേക്ക് പോകുന്ന വഴിയിലേക്കാണ് കല്ലുകള്‍ അടര്‍ന്ന് വീണത്. കാര്യമറിഞ്ഞ് ഓടിയെത്തിയ ,യുണൈറ്റഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കല്ലുകളൊക്കെ എടുത്ത് മാറ്റി വഴി സഞ്ചാര യോഗ്യമാക്കി കൊടുത്തു. .

Continue Reading

ഓണ്‍ലൈന്‍ ക്ലാസിനിടെ ആര്‍എസ്എസിനെയും ബിജെപിയെയും പ്രോ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചു;അസി.പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍ സംഭവം കാസറഗോഡ്

കാസര്‍കോട് : ഓണ്‍ലൈന്‍ ക്ലാസിനിടെ ബി ജെ പിയെയും ആര്‍ എസ്എ സിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിചതിന് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കേരള-കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയാണ് സര്‍വകലാശാല വിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 19 നാണ് സംഭവം.

Continue Reading

മേൽപാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞു.യുവതി മരിച്ചു.എട്ട് പേർക്ക് പരിക്കേറ്റു

ുന്താപൂർ :മൂന്നാഴ്ച മുമ്പ് ഗതാഗതത്തിനായി തുറന്ന ഫ്ലൈഓവർ മെയ് 16 ഞായറാഴ്ച ഒരു വലിയ അപകടത്തിന് സാക്ഷ്യം വഹിച്ചു. ഇന്നോവ കാർ ഇടിഞ്ഞതിനെ തുടർന്ന് ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഹട്ടികുദ്രു സ്വദേശിയായ വസന്തി (35) ആണ് മരിച്ചത്. ഹട്ടികുദ്രു ജീവനക്കാർ, രത്‌നാകർ പൂജാരി (54), ശരദ (45), പ്രേമ (28), പുഷ്പ (29), അക്ഷത (24), രക്ഷ (15), രവി പൂജാരി (59), കാർ ഡ്രൈവർ സുമന്ത് പൂജാരി […]

Continue Reading

കടൽക്ഷോഭത്തിൽ ദുരിതംവിതച്ച തീരദേശ പ്രദേശങ്ങൾ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

കുമ്പള. കോവിഡ് വ്യാപനത്തിലും, ശക്തമായ കടൽക്ഷോഭത്തിൽ ദുരിതത്തിലായ കുമ്പള ഗ്രാമ പഞ്ചായത്തിലെ കടലോര പ്രദേശങ്ങൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ-യുസുഫ്, വൈസ് പ്രസിഡൻറ് നാസിർ മൊഗ്രാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സബൂറ, കൗലത്ത് ബീബി എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം തീരപ്ര ദേശങ്ങളിൽ കടലാക്രമണം വലിയ ഭീഷണിയാണ് ഉയർത്തിയത്. നിരവധി വീടുകളിൽ വെള്ളം കയറി, പത്തോളം കുടുംബങ്ങളെ മാറ്റി താമസിക്കേണ്ടി വന്നു. രൂക്ഷമായ കടൽക്ഷോഭം തീരമേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി. മത്സ്യതൊഴിൽ […]

Continue Reading

ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം:നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡ്രൈ ഡേ ആചരിച്ചു

കാഞ്ഞങ്ങാട്: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡ്രൈ ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടും പരിസരവും ശുചിയാക്കി. കൊതുകിന്റെ ഉറവിട നശീകരണവും പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനവും നടത്തി.എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരായ അനുവിന്ദ്. സി, ഹരിത.കെ.വി, ആദിത്യ . വി , നന്ദകിഷോര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ വി.വിജയകുമാര്‍ ,ബിജു.എന്‍.സി എന്നിവരുടെ ആഭിമുഖ്യത്തില്‍ ആണ് പ്രോഗ്രാം നടന്നത്.

Continue Reading

കനത്ത കാറ്റിൽ മരം വീണു ക്ഷേത്രം തകർന്നു

കോളയാട്: കനത്ത കാറ്റിൽ മരം വീണ് പെരുവകടൽ കണ്ടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം തകർന്നു. ക്ഷേത്രത്തിലെ സർപ്പക്കാവ്, ബാലാലയം എന്നിവ പൂർണമായും തകർന്നു. പേരാവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് മരം മുറിച്ച് മാറ്റിയത്. കിണറിന്റെ ഭിത്തിയും ചുറ്റുമതിലിന്റെ ഒരു ഭാഗവും മരം വീണതിനെ തുടർന്ന് തകർന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. സ്റ്റേഷൻ ഓഫീസർ സി.ശശി, സേനാംഗങ്ങളായ ഇ.സുധീർ, ജോൺ സി.എം , രാജേഷ് പി.കെ., സജി എബ്രഹാം, വൈശാഖ് കെ.ഗോപി, വിപിൻ വാഴയിൽ, എം. എസ്.മഹേഷ്, ജോബി അബ്രഹാം, വി.എം […]

Continue Reading

മഞ്ചേശ്വരം തീരദേശ മേഖലകളില്‍ നിരവധി വീടുകളിലേക്ക് വെള്ളം കയറി : കുടുംബങ്ങള്‍ ദുരിതത്തില്‍

മഞ്ചേശ്വരം :ശക്തമായ ചുഴലിക്കാറ്റില്‍ മഞ്ചേശ്വരം താലൂക്കില്‍ പെട്ട മൂസോടി കടപ്പുറം, കോയിപ്പാടി കടപ്പുറം,കൊപ്പളംകടപ്പുറം,നാങ്കി കടപ്പുറം,തീരദേശ മേഖലയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി കുടുംബങ്ങള്‍ ദുരിതത്തിലായി. ചുറ്റുഭാഗത്തുണ്ടായ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും വെള്ളം കയറി റോഡ് മുഴുവനും വെള്ളത്തിനടിയിലായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പ് വരുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, […]

Continue Reading

ബേപ്പൂർ തീരത്ത് നിന്ന് 15 മത്സ്യതൊഴിലാളികളുമായി പുറപ്പെട്ട്​ കടൽക്ഷോഭത്തിൽ കാണാതായ ബോട്ട് മംഗളൂരുവിൽ കണ്ടെത്തി

കോഴിക്കോട്​: ബേപ്പൂർ തീരത്ത് നിന്ന് 15 മത്സ്യതൊഴിലാളികളുമായി പുറപ്പെട്ട്​ കടൽക്ഷോഭത്തിൽ കാണാതായ ബോട്ട് മംഗളൂരുവിൽ കണ്ടെത്തി. ‘അജ്മീർ ഷാ’ ബോട്ട്​ മംഗരൂരു തീരത്ത്​ കണ്ടെത്തിയ വിവരം നിയുക്ത ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ്​ റിയാസ്​ ഫേസ്​ബുക്കിലൂടെ അറിയിച്ചു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും റിയാസ്​ പറഞ്ഞു.

Continue Reading

കടൽക്ഷോഭ ദുരന്തബാധിത പ്രദേശങ്ങളായ കോയിപ്പാടി പെർവാട് കൊപ്പളം തീരദേശ മേഖലകൾ കുമ്പള ഗ്രാമ പഞ്ചായത് പ്രധിനിതികൾ സന്ദർശിച്ചു

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത് പപ്രസിഡന്റ് താഹിറ യുസഫ് ന്റെ നേതൃത്വത്തിൽ കടൽക്ഷോഭ ദുരന്ത ബാധിത പ്രദേശങ്ങളായ കോയിപ്പാടി , പെർവാട് , കൊപ്പളം തീരദേശ മേഖലകൾ സന്ദർശിച്ചു .വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ , മെമ്പർമാരായ സബൂറ. എം , ജമീല സിദ്ദീഖ് എന്നിവർ അനുഗമിച്ചു

Continue Reading

കാസറഗോഡ് ജില്ലയിൽ 560 പേർക്ക് കൂടി കോവിഡ് , 1234 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 560 പേർക്ക് കൂടി കോവിഡ്,1234 പേർക്ക് രോഗമുക്തി കാസർകോട് ജില്ലയിൽ 560 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85.ചികിത്സയിലുണ്ടായിരുന്ന 1234 പേർ കോവിഡ് നെഗറ്റീവായി. നിലവിൽ 17649 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 31279 പേർ വീടുകളിൽ 30307 പേരും സ്ഥാപനങ്ങളിൽ 972 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 31279 പേരാണ്. പുതിയതായി 963 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2676 സാമ്പിളുകൾ […]

Continue Reading