മഞ്ചേശ്വരം :ശക്തമായ ചുഴലിക്കാറ്റില്‍ മഞ്ചേശ്വരം താലൂക്കില്‍ പെട്ട മൂസോടി കടപ്പുറം, കോയിപ്പാടി കടപ്പുറം,കൊപ്പളംകടപ്പുറം,നാങ്കി കടപ്പുറം,തീരദേശ മേഖലയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി കുടുംബങ്ങള്‍ ദുരിതത്തിലായി.
ചുറ്റുഭാഗത്തുണ്ടായ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും വെള്ളം കയറി റോഡ് മുഴുവനും വെള്ളത്തിനടിയിലായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
പുനരധിവാസം ഉറപ്പ് വരുത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മിഷാല്‍ റഹ്മാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.