ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാൻ ഇടപെടും : മന്ത്രി ഇ ചന്ദ്രശേഖരൻ

ജില്ലയിൽ ഒഴിവുള്ള 49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അറിയിച്ചു.ജില്ലയിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന കർശനമാക്കും. ജില്ലയിലെ ഹാർബറുകൾ അടച്ചിടാനും മത്സ്യബന്ധനം പാടില്ലെന്നും തീരുമാനിച്ചു.അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് അടിയന്തിരമായി വിതരണം ചെയ്യും. അവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ശേഖരിക്കും.മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തരുത്. പരമാവധി അഞ്ച് […]

Continue Reading

മഹാമാരിക്കൊപ്പം കാലവർഷവും കലിതുള്ളുന്നു വിശ്രമമില്ലാതെ വൈറ്റ് ഗാർഡ്

എരിയാല്‍: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എരിയാലിലെ മജീദ്, മൊയ്തുട്ടി എന്നിവരുടെ വീട്ടില്‍ കടപുഴകി വീണ മരങ്ങള്‍ വാര്‍ഡ് മെമ്പര്‍ റാഫിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുറിച്ച് മാറ്റി. വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ നവാസ് എരിയാല്‍, സിദിക്ക് ബദര്‍നഗര്‍, ലത്തീഫ് എരിയാല്‍, ഹസീബ് ചൗക്കി എന്നിവര്‍ പങ്കെടുത്തു.

Continue Reading

കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാപകലില്ലാതെ സേവന സജജരായ മുന്നണി പോരാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് പോഗോ മഞ്ചേരി ഔട്ട്ലറ്റ് മാതൃകയാകുന്നു.

മഞ്ചേരി: മഞ്ചേരി നഗരത്തിൽ സേവനത്തിലുള്ള പോലീസുകാർക്കും വൊളണ്ടിയർമാർക്കുമാണ് പോഗോ ഭക്ഷണമെത്തിച്ച് നൽകിയത്.വി ഒകോവിഡ്നിയന്ത്രണ മേഖലകളിൽ സേവനത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണമെത്തിച്ച് നൽകിയാണ് പ്രമുഖ ഫ്രൈഡ് ചിക്കൻ ഔട്ട്ലറ്റായ മഞ്ചേരി പോഗോ സേവന രംഗത്ത് വേറിട്ട മാതൃക തീർക്കുന്നത്.ലോക് ഡൗൺ സാഹചര്യത്തിൽ മഞ്ചേരി പരിസരത്ത് ഭക്ഷണം ലഭ്യമാവാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണ വിതരണ സംവിധാനമൊരുക്കി പോഗോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.കൂടാതെ നിയമപാലകർക്കും, ആരോഗ്യ പ്രവർത്തകർക്കുംമാസ്ക്ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ പോഗോയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.തുടർന്നും ഇത്തരത്തിലുള്ള സേവന പ്രവർത്തങ്ങളും ഭക്ഷണത്തിന് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്നു; കളനാട് വില്ലേജ് പരിധിയില്‍ രണ്ടു കുടുംബങ്ങളെയും വലിയപറമ്പില്‍ 413 പേരെയും ഷിറിയയില്‍ 110 പേരെയും മാറ്റിപാര്‍പ്പിച്ചു

കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും ഇപ്പോഴും തുടരുന്നു. ജില്ലയിൽ ഒരു  ദുരിതാശ്വാസക്യാമ്പും ആരംഭിച്ചിട്ടില്ല. മഞ്ചേശ്വരം താലൂക്കിൽ രണ്ട് വീടുകൾ പൂർണ്ണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. ഷിരിയ വില്ലേജിലെ  ഷിറിയകടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. കാസറഗോഡ് താലൂക്ക് കാസറഗോഡ് ഗ്രാമത്തിലെ കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.വെള്ളരികുണ്ട് താലൂക്കിൽ ഒരു വീട് ഭാഗീകമായി തകർന്നു. കെ.വി. കേളുവിന്റെ ഉടമസ്ഥതയിലുള്ള കോടോത്ത് വില്ലേജിലെ  ചേരുകാനത്തിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചുഹോസ്ദുർഗ് താലൂക്കിൽ ഒരു […]

Continue Reading

ഉപ്പള മുസോടിയിൽ കടലാക്രമണം രൂക്ഷം ; ഇരുനില വീട് തകർന്നു വീണു

തീരദേശ മേഖലകളിൽ അതിരൂക്ഷമായ കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കടൽ കരയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാസര്‍കോട് ഉപ്പള മുസോടിയിൽ. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്.

Continue Reading

കാസറഗോഡ് ചേരങ്കൈ കടപ്പുറത്ത് കടലേറ്റം രൂക്ഷം.

കടപ്പുറത്തെ ജനവാസ മേഖലയിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഈ സ്ഥലത്തെ അഞ്ച് വീടുകൾ അപടകഭീഷണിയിലാണ്. ശക്തമായ കാറ്റിൽ വലിയ തിരകൾ കടൽഭിത്തികൾ മറികടന്ന് വരികയാണ്. കടലിനോട് ചേർന്നുള്ള വീടുകൾക്കുള്ളിലേക്കും വെള്ളം അടിച്ചു കയറുന്നുണ്ട്. വീടുകൾ അപകടത്തിലായതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി.

Continue Reading

ആംബുലൻസ് കിട്ടുന്നില്ലെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കൂ

15 വാഹനങ്ങളോരുക്കി കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ സി. പി. എം പ്രവർത്തകർ 9447286425, 9961660983. കോവിഡ് ബാധിതരോട് ഇങ്ങനെ വിളിച്ചുപറയുന്നുണ്ട് കാഞ്ഞങ്ങാട്ടെ സി.പി.എം. പ്രവർത്തകർ. കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയാണ് ഇത്തരത്തിൽ ജീവകാരുണ്യപ്രവർത്തനവുമായി രംഗത്തിറങ്ങിയത്. വീട്ടിൽനിന്ന് ആസ്പത്രിയിലെത്താൻ ആംബുലൻസുകൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് രോഗികൾക്ക്. ഈ സാഹചര്യത്തിലാണ് സി.പി.എം. പ്രവർത്തകരുടെ ഈ മാതൃക. കണിച്ചിറയിലെ സബിൻദാസാണ് വാഹനം നൽകിയത്. വാഹനത്തിന്റെ ഇന്ധനച്ചെലവടക്കം വഹിക്കാൻ കാഞ്ഞങ്ങാട്ടെ സാമൂഹികപ്രവർത്തകരും തയ്യാറായി. റോട്ടറി മുൻ അസിസ്റ്റ് ഗവർണർമാരായ എം.കെ. വിനോദ് കുമാറും എം.എസ്. പ്രദീപും […]

Continue Reading

സ്‌കോളര്‍ഷിപ്പ് തുക വാക്‌സിന്‍ ചാലഞ്ചിലേക്ക് നല്‍കി മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൈഷ്ണവി ചന്ദ്രന്‍ മാതൃകയായി

കാഞ്ഞങ്ങാട്:സ്‌കോളര്‍ഷിപ്പ് തുക വാക്‌സിന്‍ ചാലഞ്ചിലേക്ക് നല്‍കി മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൈഷ്ണവി ചന്ദ്രന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് നിരവധി ആളുകള്‍ കഷ്ട യാതനകള്‍ അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാതിരുന്നാല്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉറവ വറ്റുമെന്ന് ഈ കൊച്ചു വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പറയുകയായിരുന്നു.കാഞ്ഞങ്ങാട് മുറിയനാവിയിലെ ചന്ദ്രന്‍ -അനുരൂപ ദമ്പതികളുടെ മകളാണ് ഈ കൊച്ചു വിദ്യാര്‍ത്ഥിനി. ഹോസ്ദുര്‍ഗ്ഗ് യു ബി എം സി വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

Continue Reading

കാസറഗോഡ് ജില്ലയിൽ 1092 പേർക്ക് കൂടി കോവിഡ്, 733 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 1092 പേര്‍ക്ക് കൂടി കോവിഡ്, 733 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 1092 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 733 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 17722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29444 പേര്‍ വീടുകളില്‍ 28428 പേരും സ്ഥാപനങ്ങളില്‍ 1016 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29444 പേരാണ്. പുതിയതായി 6618 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3708 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

മൊഗ്രാലിൽ കൊവിഡ് പോസിറ്റീവായി മരണപ്പെട്ട എൻ.കെ.മുഹമ്മദ് എന്നവരുട മയ്യിത്ത്മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി

മൊഗ്രാലിൽ കൊവിഡ് പോസിറ്റീവായി മരണപ്പെട്ട എൻ.കെ.മുഹമ്മദ് എന്നവരുട മയ്യിത്ത് കുമ്പള പഞ്ചായത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളായ യൂനുസ് മൊഗ്രാൽ . ഉച്ചുബന്നങ്കുളം. സിദ്ധിക്ക് പി.കെ. നഗർ . നിസാം കൊടിയമ്മ. ഇർഫാൻ ബംബ്രാണ, ജംഷീർ മൊഗ്രാൽ . എന്നിവർ മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി

Continue Reading