അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു. രോഗി മരിച്ചു. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം.

കാസര്‍കോട്: അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാന്‍ ഉപയോഗിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു. മെയ് മൂന്നിന് സാബുവിന്റെ ഭാര്യ ആനി സാബുവിന് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം മൂർചിച്ചതല്ലാത്തതിനാൽ ആനിയോടും കുടുംബത്തോടും വീട്ടിൽ ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യ വകുപ്പ് പറയുകയായിരുന്നു. ഭാര്യയുടെ കരച്ചില്‍ കണ്ട് ആംബുലന്‍സ് എത്താന്‍ കാത്ത് നില്‍ക്കാതെ നാട്ടുകാര്‍ പിക്കപ്പ് വാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് […]

Continue Reading

ടൗട്ടേ ചുഴലിക്കാറ്റ്‌; കാസർകോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കാസർകോട്മ:ഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് , വെള്ളരിക്കുണ്ട് താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.  ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് പരിഗണിച്ച് ഫിഷറീസ് വകുപ്പ് തീരദേശ പോലീസ് റവന്യു വകുപ്പ് എന്നിവ തീരദേശത്തും ജാഗ്രത പാലിക്കുന്നുണ്ട്. മുസോഡി കടപ്പുറം, കാപ്പിൽ ബീച്ച്, തൈക്കടപ്പുറം തുടങ്ങിയ തീരദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തും. താലൂക്ക്തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ; കാസറഗോഡ് – 04994 230021മഞ്ചേശ്വരം- 04998244044ഹൊസ്ദുർഗ്- 04672204042 , 04672206222വെള്ളരിക്കുണ്ട്- 04672242320

Continue Reading

ഭീകര പ്രവർത്തികൾക്കെതിരെ പോരാടുന്ന ഫാലെസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാർഗിൽ ആർട്സ് &സ്പോർട്സ് ക്ലബ്‌ ബാലനടുക്കാം

പെരുന്നാൾ ദിനത്തിലും ഇസ്രായേൽ ഭീകര പ്രവർത്തികൾക്കെതിരെ പോരാടുന്ന ഫാലെസ്‌തീൻ മക്കൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കാർഗിൽ ആർട്സ് &സ്പോർട്സ് ക്ലബ്‌ ബാലനടുക്കാം.

Continue Reading

വൻ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് :രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കർണാടക നിർമിത വിദേശ മദ്യ ശേഖരം പിടികൂടി. 61 കെയ്സുകളിലും ഒരു ചാക്കിലും സൂക്ഷിച്ച 3023 കുപ്പി മദ്യമാണ് പിടികൂടിയത്. 180 മില്ലീലിറ്റർ വീതമാണ് കുപ്പികളിലുള്ളത്. പുല്ലൂർ പെരളത്തെ പ്രതീഷിനെ (30) പോലീസ് അറസ്റ്റുചെയ്തു. പെരളത്തെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന ഷെഡ്ഡിനോട് ചേർന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വലിയ ഷെഡ്ഡ് പൂട്ടിയിട്ടനിലയിലായിരുന്നു.

Continue Reading

ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേല്‍ അക്രമം:ഈദ് ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധിച്ചു

മൊഗ്രാല്‍: ഫലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അക്രമത്തിലും, കൂട്ടക്കുരുതികളിലും ഈദ് ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇരുന്ന് പ്രതിഷേധിക്കുകയും,ഫലസ്തീനികള്‍ നടത്തുന്ന അവകാശ പോരാട്ടങ്ങള്‍ക്ക് പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോ, വൈസ് പ്രസിഡണ്ട് ജാഫര്‍ ടി കെ, സെക്രട്ടറി എം എ മൂസ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

ലോക്ക് ഡൗണില്‍ ലോക്കായി കാസര്‍കോട് ജില്ലയിലെ തെരുവ് കച്ചവടക്കാരുടെ ജീവിതം

കാസറഗോഡ് : കൊവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിൽ ഏറെ ദുരിതത്തിലായത് തെരുവ് കച്ചവടക്കാരാണ്. എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധികൾ ഉണ്ടെങ്കിലും വിവിധ തരം തെരുവ് കച്ചവടം ചെയ്യുന്നവരുടെ ജീവിതത്തിലാണ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വസ്ത്രങ്ങള്‍, ചെരുപ്പ്, കളിപ്പാട്ടം, പഴം, പച്ചക്കറി, മിഠായിയും സര്‍ബത്തും വില്‍ക്കുന്ന പെട്ടിക്കടക്കാരടക്കമുള്ളവരുടെ ജീവിതം ദുരിതം തന്നെയാണ്. കാസറഗോഡ് ടൗണുകളിലും ബസ്സ്റ്റാന്‍ഡിലും തെരുവുകളിലും ബസുകളില്‍ കയറിയും ഉറൂസ്, ഉത്സവം തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ മഴയും വെയിലും […]

Continue Reading

അന്താരാഷ്ട്ര മ്യൂസിയം ദിനം;വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്വിസ് -പെയിന്റിംഗ് മത്സരം മെയ് 18 ന്

കാസര്‍കോട്: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പര്‍ പ്രൈമറി/ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ് മത്സര രജിസ്‌ട്രേഷന്‍ മെയ് 17 വൈകുന്നേരം 6 മണിവരെയും ക്വിസ് മത്സര രജിസ്‌ട്രേഷന്‍ മെയ് 15 രാത്രി 10 മണിവരെയുമാണ് . വിശദവിവരങ്ങള്‍ competition.bmz@gmail.com എന്ന മെയില്‍ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോണ്‍ നമ്പരിലും ബന്ധപ്പെടുക.

Continue Reading

കാണാതായ കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ കണ്ടു കിട്ടിയതായി വിവരം

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ കണ്ടു കിട്ടിയതായി വിവരം ,ദുബായ് കോർണിഷിൽ നിന്നാണ് കണ്ടുകിട്ടിയത് എന്ന് അറിവ്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Continue Reading

മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മിറ്റി റംസാൻ റിലീഫ് നടത്തി

കുമ്പള മുസ്ലീം ലീഗ് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മിറ്റി റംസാൻ റിലീഫ് നടത്തി.വാർഡിൽ പെട്ട ഇരുനൂറ്റി നാല്പത് കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷത വഹിച്ചു ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു സി എം മുഹമ്മത്,ബി എൻ മുഹമ്മദലി,കരീം അരിമല ,മമ്മൂട്ടി,മുനീബ് കോട്ട,റാസിഖ് തലമൂർ സംബന്ധിച്ചു.

Continue Reading

ലോക്‌ഡോൺ കാരണം ദുരതത്തിലായവരെ സഹായിക്കാൻ സർക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന ഉപകാരണമില്ലെന്ന വിവാദ പ്രസ്താവനവുമായി കർണാടക മന്ത്രി ഈശ്വര

ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ശിവമൊഗ്ഗയില്‍ വച്ചു പ്രതികരിക്കവെയാണ് ‘ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ’ എന്നു മന്ത്രി ചോദിച്ചത്. അടച്ചിടലിനെ തുടര്‍ന്നു റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് ‘പോയി മരിക്കാന്‍’ പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവനയാണ് ഇതിനു മുന്‍പു വ്യാപക വിമര്‍ശനത്തിനിടയാക്കിയത്. ഒടുവില്‍ മുഖ്യമന്ത്രി യെഡിയൂരപ്പ കര്‍ഷകനോട് മാപ്പു പറയുകയായിരുന്നു.

Continue Reading