ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി ; യുവാവ് അറസ്റ്റിൽ

തൃപ്രയാർ: ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ തളിക്കുളം പുനരധിവാസ കോളനി സ്വദേശി കാളക്കൊടുവത്ത് പ്രേമനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ കൊടുങ്ങല്ലൂർ കോടതി റിമാൻ ഡ് ചെയ്തു.

Continue Reading

ഐ. എം. സി. സി നേതാവ് കെ.. സി സുബൈർ അന്തരിച്ചു

ഫുജൈറ: ഐ.എം.സി.സി ഫുജൈറ കമ്മിറ്റി വൈസ് പ്രസിഡന്‍റും കാസര്‍കോട് തൃക്കരിപ്പൂര്‍ പൊറോപ്പാട്​ സ്വദേശിയുമായ കെ.സി. സുബൈര്‍ (62) നിര്യാതനായി. 40 വര്‍ഷമായി ഫുജൈറയില്‍ ഗ്യാസ് വിതരണ ബിസിനസ് നടത്തുകയായിരുന്നു. 10 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും എത്തിയത്. കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്നു. എന്നാല്‍, ​പരിശോധനഫലം നെഗറ്റിവായെങ്കിലും കുറച്ചു ദിവസമായി ഐ.സി.യുവിലായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: താജുദ്ദീന്‍, റഹീസ, അബ്​ദുല്ല. മരുമക്കള്‍: നൂറ, മുസമ്മില്‍, സുബൈര്‍.

Continue Reading

തലകീഴ്പ്പോട്ടാക്കി നടന്ന് നടന്ന് ഏഷ്യാ റെക്കോർഡിൽ ഇടം നേടി കാസർകോട് സീതാംഗോളി സ്വദേശി അഷ്റഫ്

തലകീഴ്പ്പോട്ടാക്കി നടന്ന് നടന്ന് ഏഷ്യാ റെക്കോർഡിൽഇടം നേടി കാസർകോട് സീതാംഗോളി സ്വദേശി അഷ്റഫ്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെകന്റ് കൊണ്ട് 14.44 മീറ്റർ സഞ്ചരിച്ചാണ് രണ്ട് റെക്കോർഡുകളിലും ഇടം നേടിയത്. നിലവിൽ കരാട്ടെ അധ്യാപകനും കരാട്ടെ ആന്റ് ഫിറ്റ്നസ്സ് ട്യുടോറിയൽ എന്ന യുറ്റ്യൂബ് ചാനലും നടത്തുകയാണ് അഷ്റഫ്.

Continue Reading

കാസർകോട്ടെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായി ഇടപെടണമെന്നാവിശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എം ൽ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കാസർകോട്ടെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായി ഇടപെടണമെന്നാവിശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എം ൽ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവിൽ മണിക്കൂറുകൾ മാത്രം ഉപയോഗിക്കാവുന്ന ഓക്സിജനെ പല സ്വകാര്യ ആശുപത്രികളിലും അവശേഷിക്കുന്നുള്ളൂവെന്നും ഗുരുതരമായ സഹചര്യമാണിതന്നും രോഗികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണാനുള്ള ശക്തി തങ്ങൾക്കില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഏറ്റവും അനിവാര്യം.ഓക്സിജന്റെ ലഭ്യതക്കുറവ്മൂലം കാസർകോട് സംജാതമായ ഗുരുതരമായ സാഹചര്യം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സംസ്ഥാന വാർ റൂമിലെ അധികൃതരുടെ […]

Continue Reading

വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

ചിറ്റാരിക്കാല്‍: വീട്ടു പറമ്പില്‍ വൃദ്ധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കടുമേനി കണ്ണിക്കുന്നിലെ ജോസഫിനെയാണ്‌ കഴിഞ്ഞ ദിവസം പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഭാര്യ: മേരി. മക്കള്‍: ഡയിസി(തേര്‍ത്തല്ലി), വിന്‍സി (മുംബൈ), ജെയിംസ്‌ (കണ്ണിക്കുന്നു), ആ ന്‍സി( കമ്പല്ലൂര്‍). സഹോദരങ്ങള്‍: ആന്റെ ണി, പരേതരായ പാപ്പന്‍, കുഞ്ഞുമോന്‍. ചിറ്റാരിക്കാല്‍ പോ ലീസ്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി

Continue Reading

സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുത്ത വില്‍പനശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 20 കി.ഗ്രാം വരെയുള്ള സാധനങ്ങള്‍ 10 കി.മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നല്‍കുന്നത്. 20 കി.ഗ്രാം തൂക്കത്തിന് രണ്ട് കി.മീ വരെ 40 രൂപയും രണ്ട് കി.മീ മുതല്‍ അഞ്ച് കി.മീ വരെ 60 രൂപയും അഞ്ച് കി.മീ മുതല്‍ 10 കി.മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് […]

Continue Reading

കാസറഗോഡ് വീണ്ടും ഓക്സിജൻ ക്ഷാമം അരമന ഹോസ്പിറ്റലിൽ ഇനി 4 സിലിണ്ടറുകൾ മാത്രം

കാസറഗോഡ് ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം തുടര്‍ക്കഥയാകുന്നു.എന്ന് തീരും ഈ ക്ഷാമം. കാസറഗോഡ് സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട്‌ സെന്ററിലാണ് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരിക്കുന്നത്. ഇവിടെ ഇനി ബാക്കിയുള്ളത് വെറും നാല് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ.

Continue Reading

കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ അബുദാബിയിൽ കാൺമാനില്ല

അബുദാബിയിൽ ജോലി ചെയ്യുന്ന ഈ ഫോട്ടോയിൽ കാണുന്ന കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു. Bother Yahya mogral+971 55 716 1882

Continue Reading

മണല്‍കടത്ത് തടഞ്ഞവരെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപണം;ബേക്കലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കാസർകോട്: കാസർകോട് ബേക്കലിൽ പൊലീസ് അകാരണമായി രണ്ട് നാട്ടുകാരെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി വലിയ പ്രതിഷേധം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ആൾക്കൂട്ടം രണ്ടര മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ബിജെപി സിപിഎം നേതാക്കളും മത്സര്യത്തൊഴിലാളി നേതാക്കളും […]

Continue Reading

ഉപ്പള മൂസോടിയിൽ ശക്തമായ കടലേറ്റത്തിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ.

മൂസോടി മലബാർ നഗർ സ്വദേശികളായ ആസിയുമ്മ സുലൈമാൻ, മറിയുമ്മ ഇബ്രാഹിം എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കടലേറ്റം ശക്തമായതോടെ സമീപപ്രദേശങ്ങളിലെ മറ്റ് കുടുംബങ്ങളും ഭീതിയിലാണ്. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.

Continue Reading