വാക്‌സിന്‍ ചലഞ്ച് :കാടകം സഹകരണ ബാങ്ക് 3.75 ലക്ഷം നല്‍കി

മുള്ളേരിയ :കേരള ഗവൺമെന്റിന്റെ വാക്സിൻ ചലഞ്ചിലേക്ക് കാടകം സർവീസ് സഹകരണ ബാങ്ക്‌ 3.75 ലക്ഷം രൂപ നൽകി. ബാങ്ക്‌ വിഹിതത്തിന്റെ ആദ്യ ഗഡുവും ജീവനക്കാരുടെ 2 ദിവസത്തെ വേതനവും ചേർത്തുള്ള തുക കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യുവിന് ബാങ്ക് പ്രസിഡന്റ് കെ ശങ്കരൻ കൈമാറി. അസിസ്റ്റന്റ് സെക്രട്ടറി നിഷിതാ കൃഷ്‌ണൻ, കെ ബാലമുരളി, സി കെ വിജയകുമാർ, പി ജെ ഷാനി എന്നിവർ ഒപ്പമുണ്ടായി.

Continue Reading

ചേർക്കള യൂണിറ്റിലെ കേരള വ്യാപാര വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങൾക്കും തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകി

ചെര്‍ക്കള:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് കടകളിലെ 300 വോളം തൊഴിലാളികള്‍ക്കും350 വോളം അംഗങ്ങള്‍ക്കും നടപ്പിലാക്കിയ ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണോദ്ഘാടനം വിദ്യാനഗര്‍സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി യൂണിറ്റ് മെമ്പര്‍ അസീസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബിഎം ഷെരീഫ് ഭാരവാഹികളായ ലുലു അഹമദ്, കെ എ മുഹമ്മദ് കുഞ്ഞി, മഹമൂദ് ആദിത്യ, മറ്റു ഭാരവാഹികളും പങ്കെടുത്തു.

Continue Reading

സഹകരണ പ്രസ്സിലെ ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു

കാറഡുക്ക:വിദ്യാനഗർ സഹകരണ പ്രസ്സിലെ ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു . കാറഡുക്ക കോളിയടുക്കത്തെ കലാവതി എന്ന ശശികല(46) ആണ് ഇന്ന് പുലർച്ചെ മൂന്നിന് മരണപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.പരേതരായ നാരായണൻ മണിയാണി – കമല എന്നിവരുടെ മകളാണ് .രാജേഷ് (അധ്യാപകൻ) ചന്ദ്രാവതി, രമണി എന്നിവർ സഹോദരങ്ങളാണ്

Continue Reading

സ്കൂട്ടറിൽ കടത്തിയ 7.56 ലിറ്റർ കർണാടക മദ്യം ഹോസ്ദുർഗ് എക്സ്സൈസ് പിടികൂടി

കാഞ്ഞങ്ങാട്: ചിത്താരി മുക്കൂടില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിൽ സുസുക്കി ആക്‌സസ് സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 7.56 ലിറ്റര്‍ കര്‍ണാടക മദ്യം ഹോസ്ദുര്‍ഗ് എക്‌സൈസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത് പുളിയക്കാട് വീട്ടില്‍ ഷൈജു.കെ .പി, (36 വയസ്) എന്നയാള്‍ക്കെതിരെ ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്നകുമാറും പാര്‍ട്ടിയും ചേര്‍ന്ന് ഒരു അബ്കാരി കേസെടുത്തു. വാഹനം ഉപേക്ഷിച്ച് അബ്കാരി ഓടിപ്പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ബാബു.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ […]

Continue Reading

പാലക്കുന്നിൽ നിന്ന് കാർ മോഷണം നാല് പേർ ബേക്കൽ പോലീസ് പിടിയിൽ

ബേക്കല്‍: പാലക്കുന്നില്‍ നിന്ന് മോഷ്ടിച്ച കാറുമായി നാല് യുവാക്കളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു .. ബേക്കല്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെനേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്ന് അതി സാഹസികമായാണ് പിടികൂടിയത്.ഈ കേസിലെ മറ്റ് പ്രതികളായ വിദ്യാനഗര്‍ കോപ്പയിലെ അബ്ദുള്‍ ഹമീദ് മകന്‍ എം എച്ച് മുഹമ്മദ് അഫ്‌സല്‍ (23), വയനാട് ബത്തേരിയിലെ ബീനാച്ചിയിലെ സലീമിന്റെ മകന്‍ പി ഉനൈസ് (30), വയനാട് പൊഴുത്തനയിലെ രാധാകൃഷ്ണന്‍ മകന്‍ പി. രഞ്ജിത്ത് (33) എന്നിവരെ കഴിഞ്ഞ ദിവസം […]

Continue Reading

കാസർഗോഡ് ഓക്സിജൻ ക്ഷാമത്തിന് പരിഹാരം

കാസറഗോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രിലുണ്ടായ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം .കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാടിൽ നിന്നും സിലിണ്ടറുകൾ എത്തിച്ചാണ് പരിഹരിച്ചത് .കാസറഗോഡ് കിംസിലും ഇ കെ നായനാർ ആശുപത്രിയിലുമാണ് ക്ഷാമം നേരിട്ടത്

Continue Reading

ബദിയടുക്ക, അപ്പർ ബസാറിൽ വീണ്ടും കടകൾ കുത്തിത്തുറന്ന് മോഷണം.

ഫാമിലി മെഡിക്കലിലും സമീപ കടകളിലും മോഷണം നടന്ന് ഒരുമാസം തികയുന്നതിന് മുന്നേ അപ്പർ ബസാർ നവജീവന ബിൾഡിങ്ങിലെ എംകെ മൊബൈൽ, കാംപസ് മൊബൈൽ എന്നീ സ്ഥാപനങ്ങളിൽ കൂടി മോഷണം. ഇന്നലെ രാത്രിയാണ് ഇരുമ്പ് പൂട്ടുകൾ തകർത്ത് രണ്ട് കടകളിലും മോഷണം നടന്നത്, ലോക്ഡൗൺ ആയതോടെ മോശ്ടാക്കൾക്ക് മോശനങ്ങൾക്കുള്ള സാഹചര്യം എളുപ്പമാവുകയാണ്.

Continue Reading

ഗൃഹനാഥനെ കാണാനില്ല എന്ന് പരാതി

ബങ്കളം കൂട്ടപ്പന സ്വദേശിയും മടിക്കൈ മേക്കാട്ട് താമസിക്കുന്ന വി. ഗംഗാധരൻ (53) നെയാണ് മെയ്‌ 9 ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്. ബന്ധുക്കൾ ഇതുസംബന്ധിച്ച് നീലേശ്വരം പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്നനമ്പറിലേക്കോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ അറിയിക്കുവാൻ താൽപ്പര്യം . 7025453936, 9656933907, 6238054984 .

Continue Reading

അൽ ഹിദായ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചെറുവത്തലയുടെ കീഴിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു

“ഒരു നേരം അവരും കഴിചോട്ടെ സുഭിക്ഷമായ ഭക്ഷണം” ചെറുവത്തല : അൽ ഹിദായ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചെറുവത്തലയുടെ കീഴിൽ നാട്ടിലെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു…

Continue Reading

പഴയങ്ങാടിയിൽ യുവാവ് മുങ്ങി മരിച്ചു

അമ്പലത്തറ പാറപ്പള്ളി സ്വദേശിയായ യുവാവ് പഴയങ്ങാടിയിൽ മുങ്ങിമരിച്ചു.അമ്മയുടെ സഹോദരി ഭര്‍ത്താവിന്റെ കൂടെ പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് പാറപ്പള്ളി കാട്ടിപ്പാറയിലെ ഷെഫീഖ് ( 25 ) ആണ് മുങ്ങി മരിച്ചത്. നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,സഹോദരങ്ങള്‍, ഷിഫാന ,ഷഹാന , ഷുഹൈല.ആഷിക്,

Continue Reading