കാസർകോട്ടെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായി ഇടപെടണമെന്നാവിശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എം ൽ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
നിലവിൽ മണിക്കൂറുകൾ മാത്രം ഉപയോഗിക്കാവുന്ന ഓക്സിജനെ പല സ്വകാര്യ ആശുപത്രികളിലും അവശേഷിക്കുന്നുള്ളൂവെന്നും ഗുരുതരമായ സഹചര്യമാണിതന്നും രോഗികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണാനുള്ള ശക്തി തങ്ങൾക്കില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഏറ്റവും അനിവാര്യം.
ഓക്സിജന്റെ ലഭ്യതക്കുറവ്മൂലം കാസർകോട് സംജാതമായ ഗുരുതരമായ സാഹചര്യം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സംസ്ഥാന വാർ റൂമിലെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. ഇതിന്റെ ചാർജ് വഹിക്കുന്ന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ ഫോണിൽ വിളിച്ച് കാസർകോട്ടെ കോവിഡ് രോഗികൾ അനുഭവിക്കുന്ന ദുരിതം വിശദമായി ബോധ്യപ്പെടുത്തി. ഓക്സിജൻ ഇല്ലാതെ ഒരു രോഗിയും പ്രയാസപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാൻ ആവിശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.