കോവിഡ് കെയർ സെന്ററിൽ ഒഴിവുകൾ

ഉദുമ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് (രണ്ട്), ക്ലീനിങ് സ്റ്റാഫ് (രണ്ട്), സെക്യൂരിറ്റി കം കെയര്‍ ടേക്കര്‍ (ഒന്ന്) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് ഏഴിന് രാവിലെ 10 ന് ഉദുമ പഞ്ചായത്ത് ഓഫീസില്‍.

Continue Reading

കാസര്‍കോട് ജില്ലയില്‍ 1158 പേര്‍ക്ക് കൂടി കോവിഡ്, 196 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 1158 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17562 പേര്‍ വീടുകളില്‍ 16769 പേരും സ്ഥാപനങ്ങളില്‍ 793 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17562 പേരാണ്. പുതിയതായി 1547 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5603 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2350 പേരുടെ പരിശോധനാ ഫലം […]

Continue Reading

മൊഗ്രാൽ ദേശീയ വേദിയുടെ തിരഞ്ഞെടുപ്പ് പ്രവചന മത്സരം ; വിജയികളെ തിരഞ്ഞടുത്തു

മൊഗ്രാൽ : മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച നിയമസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ കൂടുതൽ മാർക്ക്‌ നേടി മിഷാൽ റഹ്മാൻ, മുഹമ്മദ്‌ എം എ, അബ്ദുൽ ഹാഷിം കെ എം സലാല എന്നിവർ വിജയികളായി. വിജയികള്ക്ക് സ്ക്യലെർ കുമ്പള നൽകുന്ന സമ്മാനം 10 ആം തീയതിക്ക് മുമ്പ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

Continue Reading

വനത്തില്‍ നിന്ന്‌ 100 ലിറ്റര്‍ ചാരായവും വാഷും പിടിച്ചു; സംഭവം കാസറഗോഡ്

കാസറഗോഡ് : വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ 100 ലിറ്റര്‍ വാഷും ചാരായവും പിടികൂടി.കാറഡുക്ക, പെരിയഡുക്ക വനത്തില്‍ വെച്ചാണ്‌ 20 ലിറ്റര്‍ വീതം ഉള്‍ക്കൊള്ളുന്ന 5 പ്ലാസ്റ്റിക്‌ ജാറില്‍ നിറച്ച്‌ വെച്ച ചാരായം പിടിച്ചത്‌. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്നതായിരുന്നു വാഷ്‌. കാസര്‍കോട്‌ എക്‌സൈസ്‌ ഓഫീസര്‍ സി കെ വിസുരേഷും സംഘവുമാണ്‌ ചാരായം പിടിച്ചത്‌.

Continue Reading

കോവിഡ് വ്യാപനം : കുടുംബാംഗങ്ങളെ കാണുന്നതിനും മിണ്ടുന്നതിനും വിലക്ക്, മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി പരസ്പരം കാണുന്നതിനും മിണ്ടുന്നതിനും വിലക്കേര്‍പ്പെടുത്തിയതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു. ബൈന്തൂര്‍ ഉപ്പുണ്ടയ്ക്കടുത്തുള്ള കിരിമഞ്ചേശ്വറിലെ തന്‍വിത (12)യാണ് ജീവനൊടുക്കിയത്. കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുമായി അകലം ചെറിയ കുട്ടിയെ എടുക്കുന്നതിനും തന്‍വിതക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. ഇതില്‍ മനംനൊന്ത് തന്‍വിത ആത്മഹത്യ ചെയ്യുകയായിരുന്നു. ബൈന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

വെള്ള കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതം വെട്ടിക്കു​റച്ചു…

മെയ്‌ മാസത്തിൽ വെള്ള റേഷൻ കാർഡ് ഉള്ളവർക്കുള്ള സാധാരണ റേഷൻ വിഹിതം ഭക്ഷ്യ വിതരണ വകുപ്പ് കുറച്ചു.. കഴിഞ്ഞ പ്രാവശ്യം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നൽകിയ സ്ഥാനത് ഇപ്രാവശ്യം 2 കിലോ അരി മാത്രം.

Continue Reading

റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍; പിണറായിയും ലീഗ്എംഎല്‍എയും ഒരേ ഫ്ളക്സില്‍; സംഭവം കാസറഗോഡ്

മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്ത് മുസ്ലീ ലീഗ് നിയുക്ത എംഎല്‍എ എ കെ എം അഷ്‌റഫും ഒരുമിച്ചുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍ എന്ന അടിക്കുറിപ്പോടെയൊണ് ഫ്ലക്സ് . ഹൊസങ്കടിയിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഫള്ക്‌സ് വെച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിമർശിച്ച് രംഗത്തെത്തി. സിപിഐഎം-മുസ്ലീം ലീഗ് കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

Continue Reading

ജില്ലയിലെ ഭിന്നശേഷികുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്ലൈൻ തെറാപ്പി സൗകര്യവും.

കാസർഗോഡ് : കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികൾക്ക് കാസർഗോഡ് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു.ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്‌, സ്പീച്ച് തെറാപ്പിസ്റ്റ്,ഒക്യൂപാഷൻ തെറാപ്പിസ്റ്റ്‌, സൈക്കോളോജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ […]

Continue Reading

“മഞ്ചേശ്വരത്ത് കർണാടക ബി ജെ പി നേതാക്കൾ കോടികളൊഴിക്കി, എന്നാൽ ജനങ്ങൾ എനിക്കൊപ്പം നിന്നു” : എ കെ എം അഷ്‌റഫ്‌

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ്. ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കയറി 1000 രൂപയും കിറ്റും നല്‍കി. വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നേതാക്കളും ശ്രമം നടത്തി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യ-മതേതര വിശ്വാസികള്‍ തനിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മതേതര വോട്ടുകള്‍ കൊണ്ടാണ് ചെറിയ […]

Continue Reading

ആരിക്കാടിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കുമ്പള: ആരിക്കാടി പള്ള ഹൗസിലെ സന്ദേശ്‌ (20) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയില്‍ എസി മെക്കാനിക്കായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പിതാവ്‌: സുന്ദര. മാതാവ്‌: സീത. സഹോദരങ്ങള്‍: സന്ദീപ്‌, സന്തോഷ്‌, സന്ധ്യ, സരിത, സ്വാതി, ശ്രുതി, മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ എത്തിച്ചു.

Continue Reading