മെയ്‌ 8 മുതൽ 16 വരെ കാസറഗോട്ടെ മുഴുവൻ പോസ്റ്റ്‌ ഓഫീസുകളും പ്രവർത്തന സമയം 1 മണി വരെ മാത്രം

മെയ്‌ 8 മുതൽ 16 വരെ കാസറഗോട്ടെ മുഴുവൻ പോസ്റ്റ്‌ ഓഫീസുകളും പ്രവർത്തന സമയം 1 മണി വരെ മാത്രമായിരിക്കുമെന്ന് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് സമയം പുനക്രമീകരിച്ചത്

Continue Reading

ചിത്താരി പുഴയിൽ വ്യാപക കയ്യേറ്റം,അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലന്ന് നാട്ടുകാർ

കാഞ്ഞങ്ങാട് : ചിത്താരി പുഴയിൽ കയ്യേറ്റം. കുഴിയെടുത്ത് തെങ്ങിൻ തടി നാട്ടിയാണ് പുഴ കയ്യേറുന്നത്. പിന്നീട് ഈ ഭാഗം മണ്ണിട്ട് കയ്യേറാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നു നാട്ടുകാർ പറയുന്നു. അജാനൂർ പഞ്ചായത്തിൽപ്പെട്ട കൊത്തിക്കാൽ ഭാഗത്താണ് വ്യാപക കയ്യേറ്റം. പുഴ സംരക്ഷണത്തിനായി കെട്ടിയ അരിക് ഭിത്തിക്കു മുകളിൽ മതിൽ കെട്ടിയുള്ള കയ്യേറ്റവും നടക്കുന്നു. തഹസിൽദാരുടെയും വില്ലേജ് ഓഫിസറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു. ചിത്താരി പുഴയിലെ കയ്യേറ്റം പുഴയുടെ ഒഴുക്കിനെ ബാധിക്കും. പുഴയുടെ ഗതി മാറിയാൽ വള്ളം ഇറക്കാൻ […]

Continue Reading

കുറ്റിക്കോല്‍ പ്ലാവിലായയില്‍ കോവിഡ് പോസ്റ്റീവായ നേഴ്‌സ് കുഴഞ്ഞുവീണു: മണിക്കൂറുകളോളം ആരും തിരിഞ്ഞു നോക്കിയില്ല

കുറ്റിക്കോല്‍ :കോവിഡ് പോസിറ്റീവായ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് വീടിന് സമീപം കുഴഞ്ഞു വീണു.പ്ലാവിലായിലെ യുവതിയാണ് കുഴഞ്ഞു വീണത്.കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും കൂട്ടാക്കിയില്ല .വാഹനം കിട്ടാത്തതും തിരിച്ചടിയായി. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെ യുവാക്കളായ രാധാകൃഷ്ണനും ബിജുവും സമീപത്തെ ഡ്രൈവര്‍മാരെ വിളിച്ചു. എന്നാല്‍ ആരും സ്ഥലത്ത് എത്തിയില്ല. ഇതിനെ തുടര്‍ന്ന്10 കിലോമീറ്റര്‍ അപ്പുറമുള്ള പള്ളത്തിങ്കാല്‍ പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍ നിധീഷ് കൊല്ലം പണയെ രാധാകൃഷ്ണന്‍ ബന്ധപ്പെട്ടു .വിവരം ലഭിച്ച ഉടനെതന്നെ നിധീഷ് സൈലോ വാഹനവുമായി പ്ലാവിലാ […]

Continue Reading

ഭിന്നശേഷി കുട്ടികൾക്ക് ടെലി റിഹാബ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാസർകോട്

കാസർഗോഡ് ജില്ലയിലെ ഭിന്നശേഷികുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓൺലൈൻ തെറാപ്പി സൗകര്യവും ഏർപ്പെടുത്തി.കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികൾക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഇന്നു മുതൽ ടെലി റിഹാബ് സംവിധാനം ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഒൺലൈനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സാമുഹിക നീതി ഓഫീസർ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ചു.സാമുഹ്യ നീതി […]

Continue Reading

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങൽ വീട്ടിൽ ജലീലിന്‍റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു. ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ആളൊഴിഞ്ഞ […]

Continue Reading

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

ബെത്തങ്ങാടി: കുളിക്കുന്നതിനിടെ പുഴയിലെ ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. പടങ്കടി ഫാല്‍ഗുനി പുഴയിലാണ് സംഭവം. പടങ്കടി ഗ്രാമത്തിലെ കരിയാന ദുഗപ്പയുടെ മകന്‍ നിഷാന്ത് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നിഷാന്ത് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിഷാന്തും സുഹൃത്തുക്കളും നീന്തുന്നതിനിടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. ഈ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശക്തമായ ജലപ്രവാഹമുണ്ടാകുകയും നിഷാന്ത് മുങ്ങിമരിക്കുകയുമായിരുന്നു.

Continue Reading

പാണത്തൂർ-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയുമായുള്ള പാണത്തൂർ-ചെമ്പേരി അതിർത്തിയും സുള്ള്യ-കല്ലപ്പള്ളി അതിർത്തിയും അടച്ചിടാൻ പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. കർണാടകയിൽ നിന്ന് വരുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം. അതിർത്തിയിൽ ആരോഗ്യവകുപ്പ്/പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്താൻ നിർദേശം നൽകി. പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിലണ് അടിയന്തിര യോഗം ചേർന്നത്. ആരാധനാലയങ്ങളി ആൾക്കൂട്ടം കർശനമായി തടയാനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താവൂ എന്നും നിർദേശം നൽകി.കോളനികളിൽ കോവിഡ് വ്യാപനം […]

Continue Reading

കാറിൽ കടത്തിയ മയക്കുമരുന്നുമായി കാ​സ​ര്‍കോ​ട് സ്വദേശിയടക്കം ആറംഗ സംഘം ആലപ്പുഴ എ​ട​ത്വയിൽ പിടിയിൽ

കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കാസറഗോഡ് സ്വദേശിയടക്കം ആ​റം​ഗ സം​ഘ​ത്തെ എ​ട​ത്വ പോലീസ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി​ല്‍ ത​കി​ടി​വെ​ളി​യി​ല്‍ അ​രു​ണ്‍രാ​ജ് (25), കാ​സ​ര്‍കോ​ട് ചെ​മ്മ​നാ​ട് ഫാ​ത്തി​മ മ​ന്‍സി​ല്‍ അ​ബ്​​ദു​സ്സ​ലാം (27), ആ​ല​പ്പു​ഴ സീ​വ്യു വാ​ര്‍ഡി​ല്‍ പു​തു​വ​ല്‍ പു​ര​യി​ടം ജി​ഷാ​ദ് (29), എ​റ​ണാ​കു​ളം കൊ​ച്ചി​ൻ കോ​ര്‍പ​റേ​ഷ​നി​ല്‍ കു​രി​ശി​ങ്ക​ല്‍ ബ്ര​യി​നു ജെ​ന്‍സ​ണ്‍ (23), എ​റ​ണാ​കു​ളം നെ​ട്ടൂ​ര്‍ ത​ച്ചു​ത​റ നോ​ബി​ള്‍ (29), എ​റ​ണാ​കു​ളം മ​ര​ട് എ​സ്.​എ​ന്‍ ജ​ങ്​​ഷ​നി​ല്‍ കു​ന്ന​ല​ക്കോ​ട്ട് വീ​ട്ടി​ല്‍ റോ​ണി (24) എ​ന്നി​വ​രെ​യാ​ണ് പോലീസ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍നി​ന്ന് മാ​ര​ക​ശേ​ഷി​യു​ള്ള […]

Continue Reading

നിർത്തിയിട്ട ഓട്ടോയില്‍ നിന്നും 30 ലിറ്റര്‍ ബിയറും 28 ലിറ്റര്‍ മദ്യവും എക്‌സൈസ് പിടികൂടി

എക്സൈസ് ഐബിയില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസറഗോഡ് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ ജനാര്‍ദ്ദനന്‍ പി.പി.യും പാര്‍ട്ടിയും ചേര്‍ന്ന് ബായിക്കട്ട ഭാഗത്ത് പട്രോള്‍ ചെയ്യവേ മഞ്ചേശ്വരം പൈവെളികെ കൊമ്മങ്കളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 14 സി 406 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്നും 30 ലിറ്റര്‍ കര്‍ണ്ണാടക ബീയറും 28.35 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും പിടിച്ചെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സുധീന്ദ്രന്‍ എംവി , സിഇഒമാരായ മോഹനകുമാര്‍ എല്‍, ശൈലേഷ് കുമാര്‍ പി, ഡ്രൈവര്‍ […]

Continue Reading

അപകടകരമായ രീതിയിൽ വാഹനമോടിക്കൽ;ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

കാസറഗോഡ് :അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് ആർ. ടി. ഒ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കെ ൽ 60 എൻ 8008 മഹിന്ദ്ര താർ വാഹനം കെ സ് ടി പി റോഡിലൂടെ ഡിവൈഡർ മറികടന്നു എതിർവശത്തിലൂടെ അപകടകരമായ രീതിയിൽ മറ്റുള്ളവരുടെ ജീവന്ന് ഭീഷണിയായി ഓടിച്ചത്. ചെങ്കള പാണലത്തെ മുഹമ്മദ്‌ റാഷിദ്‌ ആണ് ഡ്രൈവർ.പ്രസ്തുത വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയ നിലയിലായിരുന്നു.അതിന് 15000രൂപ പിഴ ഈടാക്കുകയും ചെയ്തു

Continue Reading