വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പെർള : വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഈ മാസം 21ന് ഭർതൃ വീട്ടിൽ വച്ചാണ് വിഷം കഴിച്ചത്. പ്രണയവിവാഹമായിരുന്നു പല്ലവിയുയുടേത്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവ് സദാശിവ ഏകമകൻ സമർത്ഥ.അസ്വാഭാവിക മരണത്തിന് ബദിയഡുക്ക പോലീസ് കേസെടുത്തു

Continue Reading

അമ്മയും മകനും മരിച്ച നിലയിൽ : മകനെ കൊലപ്പെടുത്തി ആത്മഹത്യ എന്ന് നിഗമനം

കൊല്ലം: കരുനാഗപ്പള്ളിയിൽ അമ്മയും മകനും കഴുത്തിലും മുറിവേറ്റ മരിച്ചനിലയിൽ കണ്ടെത്തി മൂന്നുവയസ്സുള്ള മകനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.. കിടപ്പു മുറിയിലെ കട്ടിലിലാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സന്ധ്യ കഴിഞ്ഞിട്ടു ഇരുവരും വീടിനു പുറത്ത് കാണാതിരുന്നപ്പോൾ ഫോണിൽ വിളിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ അയൽവാസികൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങി.തൊടിയൂർ സ്വദേശി സുനിൽകുമാറിന്റെ ഭാര്യ സൂര്യയും മകൻ ആദിദേവുമാണ് മരിച്ചത്.

Continue Reading

കൊച്ചിയിൽ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കൊച്ചി : അഞ്ചര കിലോ കഞ്ചാവുമായി കാസറഗോഡ് കോയിപ്പാടി മുളയടുക്കം വീട്ടിലെ മുഹമ്മദ് സുബൈറിനെ കൊച്ചിയിൽ എക്സൈസ് അറസ്റ്റ് ചെയ്തു.കൊച്ചി കുളങ്ങരപ്പടിയിൽ നിന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുബൈറിനെ പിടികൂടിയത്.

Continue Reading

സി പി എം നേതാവിന്റെ വീട് ഒരു സംഘം ആൾക്കാർ ജെസിബി കൊണ്ട് തകർത്തു.

തടയുന്നതിനിടെ നേതാവിനു ഭാര്യയും മകനും പരിക്ക്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ എസ് ഡി പ്പി ഐ എന്നാരോപണം സംഭവം കാസർഗോഡ് കുമ്പളയിൽ കുമ്പള: ജെസിബി ഉപയോഗിച്ച് കുമ്പളയിൽ സിപിഎം നേതാവിന്റെ വീട് ഒരു സംഘം ആൾക്കാർ തകർത്തു. തടയുന്നതിനിടെ നേതാവിനും ഭാര്യക്കും മകനും പരിക്കേറ്റു. മൂവരെയും കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും സിപിഎം അംഗവുമാണ് അബ്ദുല്ലക്കുഞ്ഞി.ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു ജെ സീ ബീ അമ്മായി ഒരു സംഘം ആൾക്കാർ […]

Continue Reading

കോവിഡ് പ്രോട്ടോക്കോൾ ; നിയമ ലംഘനത്തിനുള്ള പിഴകൾ പ്രസിദ്ധീകരിച്ചു പോലീസ്

കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ കേരള പോലീസ് പുറത്ത് വിട്ടു. കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെയാണ് പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.500, 2000,5000 എന്നിങ്ങനെയാണ് പിഴ ശിക്ഷകലുള്ളത്. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക, നിയമം ലംഘിച്ച് കടകൾ തുറക്കുക, റോഡിൽ തുപ്പുക, സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക, അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ കണ്ടേൻമെന്റ് സോണ് ഉള്ളിലേക്കു പ്രവേശിക്കുകയോ പുറത്തു പോകുകയോ ചെയ്യുക എന്നിവയാണ് 500 രൂപയുടെ ശിക്ഷകൾ.ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്ക് 2000 രൂപ […]

Continue Reading

സാനിറ്റൈസറും മോഷണം : കാസറഗോഡ് എടിഎമ്മുകളിൽ നിന്ന് സാനിറ്റൈസർ മോഷണം പോകുന്നതായി ബാങ്കുകൾ

കാസറഗോഡ് : കാസർഗോഡ് നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലന്ന് വ്യാപക പരാതി. ബാബാ നഗരങ്ങളിൽ സാധനം വാങ്ങാൻ വരുന്നവർ എടിഎമ്മുകളുടെ ആശ്രയിക്കുന്നു. കോവിഡ് പകരുന്നത് തടയാൻ ജാഗ്രത പാലിക്കുന്നവർ എടിഎം ഉപയോഗിക്കാതെ തിരികെ പോകുന്നു. ചിലർ യാതൊരു സുരക്ഷയും എടുക്കാതെ എടിഎം ഉപയോഗിക്കുന്നു. എന്നാൽ എടിഎം കൗണ്ടറിലെ സാനിറ്റൈസറും മോഷണം പോകുന്നതായി ബാങ്കുകൾ പരാതിപ്പെടുന്നു.

Continue Reading

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസ്സുള്ള ബാലന് തെരുവ് നായ്ക്കളുടെ കടിയേറ്റു

നീലേശ്വരം : വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസുള്ള ബാലന് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഫാറൂഖ് നഗറിലെ അജ്നാസ് – മുഷ്‌റിഫ ദമ്പതികളുടെ മകനാണ് ആക്രമണത്തിനിരയായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നീലേശ്വരം നഗരവും പ്രദേശവും തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും എടുക്കാൻ തയ്യാറാവുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.

Continue Reading

ബിറ്റ് കോയിന് വേണ്ടി എട്ട് വയസുകാരനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് ജാമ്യം

ബിറ്റ് കോയിന് വേണ്ടി എട്ട് വയസുകാരനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് ജാമ്യം മംഗളുരു: എട്ട് വയസുകാരനെ തട്ടികൊണ്ട് പോയ കേസിൽ രണ്ട് പേർക്ക് ജാമ്യം. മംഗളുരു ഉജിറയിൽ നിന്ന് എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് രണ്ട് പ്രതികൾക്ക് വെള്ളിയാഴ്ച പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മുത്തച്ഛനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ 2020 ഡിസംബർ 17 ന് വൈകുന്നേരം വെളുത്ത ഇൻഡിക്ക കാറിൽ വന്ന നാല് പേരാണ് അനുജവ് എന്ന എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ […]

Continue Reading
image not available

കാസറഗോഡിലെ 15 നഗരസഭാ – പഞ്ചായത്ത് പരിധികളിൽ വെള്ളിയാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ; ആളുകൾ കൂട്ടം കുടുന്നത് വിലക്കി

കാസറഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 23 വെള്ളിയാഴ്ച രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ ‘ നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, […]

Continue Reading