സി പി എം കൂട്ട്കെട്ട് പ്രതിഷേധം : ബി ജെ പി കുമ്പള പഞ്ചായത്ത്‌ ഓഫീസ് ഒരു കൂട്ടം പ്രവർത്തകർ താഴിട്ടു

കുമ്പള ബി ജെ പി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് ഒരു കൂട്ടം പ്രവർത്തകർ താഴിട്ടു. കുമ്പള ടൗണിൽ ഗോപാല കൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഓഫീസാണ് ബി ജെ പിയുടെയും യുവമോർച്ചയുടെയും പോഷക സംഘടനകളുടെയും ഒരു കൂട്ടം പ്രവർത്തകർ ചേർന്ന് താഴിട്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രാദേശിക നേതൃത്വം സി പി എമ്മുമായി കൈകോർത്ത് സ്റ്റാന്റിങ് കമ്മിറ്റി പദവികൾ പങ്കിട്ടെടുത്തതിൽ പ്രതിഷേധിച്ചാണ് ഈ നടപടി.

Continue Reading

മംഗളൂരുവിൽ ഒമ്പത് ലക്ഷത്തോളം രൂപ വിലയുള്ള സ്വർണ്ണം പിടികൂടി , കാസറഗോഡ് സ്വദേശി അറസ്റ്റിൽ

ദുബൈയിൽ നിന്ന് മംഗളൂരുവിലെ എയർ ഇന്ത്യ വിമാനത്തിൽ കടത്തുകയായിരുന്ന സ്വർണം ഐ ആർ എസ് ഡെപ്യൂട്ടി കമ്മീഷണർ കാർഡിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കാസർകോട്ടെ അബ്ദുറഹ്മാനിൽ നിന്നാണ് 196 ഗ്രാം സ്വർണം പിടികൂടിയത്.ഇയർഫോൺ, അടുക്കള കത്തിയിലും,ഗ്യാസ് ലെറ്ററുകൾ എന്നിവയിലും മെർക്കുറി യിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Continue Reading

മാസങ്ങളായി വീടിന് പുറത്തിറങ്ങാത്ത കാസർകോട്ടെ വൃദ്ധ ദമ്പതികൾക്കും കൊച്ചു മകൾക്കും കോവിഡ്

കാസറഗോഡ്:മാസങ്ങളായി വീടിനു പുറത്തിറങ്ങാത്ത 60 വയസ് കഴിഞ്ഞ സ്ത്രീക്കും 70 കഴിഞ്ഞ പുരുഷനും 10 വയസുള്ള കൊച്ചു മകൾക്കും കോവിഡ് പോസിറ്റീവ്. മാസങ്ങളായി വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത ഇവർക്ക് എങ്ങനെ കോവിഡ് വന്നു എന്നു ചോദിച്ച് മകൻ ഗൾഫിൽ നിന്നു വിളിച്ചു. നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം സംശയം ഇതു തന്നെ. പനിയും ചുമയും ശരീര വേദനയും വയറിളക്കവും ഒക്കെയായത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ പോയപ്പോൾ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് എന്ന് അറിഞ്ഞത്. 10 വയസുകാരിക്ക് എക്സ്റേ […]

Continue Reading

സൗജന്യ കോവിഡ് ചികിത്സയുമായി മാലിക് ദീനാർ ഹോസ്പിറ്റൽ

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യ കോവിഡ് ചികിത്സയുമായി മാലിക് ദീനാർ ഹോസ്പിറ്റൽ.

Continue Reading

പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചു ;ഉടമയായ അമ്മയ്ക്ക് 25,000 രൂപ പിഴയും ഒരു ദിവസം തടവും

സംഭവം കാസർഗോഡ് ബേഡകം: പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച കേസിൽ വാഹന ഉടമയായ അമ്മയ്ക്ക് കോടതി പിഴയിട്ടു. 25000 രൂപയും ഒരു ദിവസത്തെ തടവുമാണ് പിഴയിട്ടത്.കുണ്ടംകുഴി സ്വദേശിയായ വിദ്യാർത്ഥി ബൈക്കോടിച്ച കുറ്റത്തിനാണ് കോടതി അമ്മയ്ക്ക് പിഴയിട്ടത്.മകന് 1000 രൂപ പിഴയും, അമ്മയ്ക്ക് 25,000 രൂപയും, കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവിൽ വെക്കാനും കാസറഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവിടുകയായിരുന്നു.

Continue Reading

ഐവ സിൽക്‌സ് ഡയറക്ടർ അഷറഫ് കേളങ്കയം മരണപ്പെട്ടു

ആലംപാടി : കാസറഗോഡ് ഐവ സിൽക്‌സ് ഡയറക്ടർ അഷ്റഫ് കേളങ്കയം (47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ സേട്ട് അബ്ദുറഹ്മാന്റെയും റുഖിയ യുടെയും മകനാണ്.ഭാര്യ : നാസിയമക്കൾ : അജ്നി, അജ്സൽസഹോദരങ്ങൾ : ലത്തീഫ് കേളങ്കയം, ഇക്ബാൽ കേളങ്കയം, റാഫി കേളങ്കയം, റുബീനമയ്യിത്ത് ആലമ്പാടി ഖിളർ ജുമാ മസ്ജിദിൽ കബറെടുക്കും

Continue Reading

300 പേരെ സംഘടിപ്പിച്ച വിവാഹചടങ്ങ് ;ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസ് സംഭവം കാസർഗോഡ്

കാസറഗോഡ് : സർക്കാർ ഉത്തരവ് ലംഘിച്ച് കല്യാണം നടത്തിയതിന് ഓഡിറ്റോറിയം ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ലളിതകലാ സദനം ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ പ്രകാരമാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു പോലീസ് നടപടി. കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു

Continue Reading

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി 8 വയസുകാരൻ മരണപ്പെട്ടു; വിതുമ്പി നാട്

വളാഞ്ചേരി: വീട്ടില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസ്സുകാരന്‍ മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പല കണ്ടത്തില്‍ മുഹമ്മദ്‌ യൂനസിെന്‍റ മകന്‍ മുഹമ്മദ്‌ ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂര്‍ മജ്‌ലിസ് സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: നിയ ഫാത്തിമ, നിഷാന്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറമണ്ണൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Continue Reading

40 കോടിയുടെ ഫാൻസി നോട്ടുകളും 6 ലക്ഷം രൂപയുടെ ഒറിജിനൽ നോട്ടുകളുമായി 3 പേരെ ബേക്കൽ പോലീസ് പിടികൂടി

6 ലക്ഷം രൂപയുടെ ഒറിജിനൽ നോട്ടുകളും 40 കോടിയുടെ ഫാൻസി നോട്ടുകളുമായി 3 പേരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു.. ശനിയാഴ്ച രാവിലെ ഉദുമയിലാണ് സംഭവം.പൂനെ സോളാപൂരിലെ അർജുൻ (35), പരമേശ്വര നാര്സുമാനെ (45), കർണാടക ബിദാസിലെ അലി ഗുലാബ് ഖാൻ (37) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ സി. ഐ. ടി വി പ്രജീഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്..ബേക്കൽ എസ് ഐ ബാബുരാജ്, എ എസ് ഐ അബൂബക്കർ കല്ലായി, പി. […]

Continue Reading

വിവാദ തീരുമാനവുമായി കാഞ്ഞങ്ങാട് നഗരസഭ ; കടകളിലെ ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കാഞ്ഞങ്ങാട്: കാസർഗോഡിനെ പിന്നാലെ വിവാദ തീരുമാനവുമായി കാഞ്ഞങ്ങാട് നഗരസഭയും. നഗരത്തിലെ സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും കടകളിലും ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും കോവിട് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നഗരസഭയുടെ ഉത്തരവ്. നേരത്തെ ജില്ലയിലെ നഗരങ്ങളിലേക്ക് കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. ഇങ്ങനെ തുടർന്നാൽ കടകൾ അടച്ചിടേണ്ടി വരുന്നതിന് തുല്യമാകുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

Continue Reading