യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് ; നാല് മരണം

Latest അന്താരാഷ്ട്രം ഗൾഫ്

അബുദാബി: യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു.

ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *