കോവിഡ് ഭേദമാക്കുന്ന മരുന്നുമായി ഡിആർഡിഒ; അടിയന്തര ഉപയോഗത്തിന് അനുമതി

Latest ഇന്ത്യ

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ പ്രതീക്ഷയേകി പുതിയ മരുന്ന് വരുന്നു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻ‌മാസ്) വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് കോവിഡ് രോഗികളിൽ പ്രയോഗിക്കാൻ ഡിജിസിഐ അനുമതി നൽകി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ)-ആയി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ വേഗത്തിൽ രോഗമുക്തി നേടാൻ ഈ മരുന്ന് സഹായിക്കുന്നുവെന്നും രക്തത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ സഹായിക്കുന്നുവെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 2-ഡിജി മരുന്ന് ഉപയോഗിച്ച് പരീക്ഷണം നടത്തിയ രോഗികളിൽ RT-PCR ഫലം വേഗത്തിൽ നെഗറ്റീവ് കാണിക്കുന്നു. കോവിഡ്-19 ബാധിച്ച ആളുകൾക്ക് ഈ മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

കഠിനമായ ലക്ഷണങ്ങളുള്ള കോവിഡ്-19 രോഗികൾക്ക് മിതമായ അളവിൽ അനുബന്ധ ചികിത്സയായി ഈ മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് 2021 മെയ് 01 ന് DCGI അനുമതി നൽകി. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാൽ ഇത് എളുപ്പത്തിൽ ഉൽ‌പാദിപ്പിച്ച് രാജ്യത്ത് ധാരാളം ലഭ്യമാക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് വായിലൂടെ കഴിക്കുകയാണ് വേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞു കൂടുകയും വൈറൽ വ്യാപനവും ഊർജ്ജ ഉൽപാദനവും നിർത്തുകയും വൈറസ് വളർച്ച തടയുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കോശങ്ങളിൽ ഇത് ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിനെ സവിശേഷമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *