നിയമലംഘനങ്ങൾ ഇനി കയ്യോടെ പൊക്കും; ഹൈടെക്ക് ഡ്രോൺ പരിശോധന വ്യാപിപ്പിച്ചു ദുബായ് പോലീസ്

Latest അന്താരാഷ്ട്രം ഗൾഫ്

ദുബായ്: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഹൈടെക്ക് ഡ്രോണ്‍ പരിശോധന വ്യാപിപ്പി ച്ചു ദുബായ് പോലീസ്. ഡ്രോണ്‍ മുഖേന കണ്ടെത്തിയ 4400 നിയമലംഘനങ്ങളാണ് ഈ വര്‍ഷം ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖാവരണം ധരിക്കാതെ നടന്ന 518 പേര്‍ക്ക് പിഴ ചുമത്തുകയും അനധികൃതമായി റോഡ് മുറിച്ചുകടന്ന 37 പേരെ പിടികൂടുകയും ചെയ്തു. നായിഫ് പോലീസാണ് കേസുകളധികവും രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2933 ഗതാഗത നിയമലംഘനങ്ങളും പോലീസ് രേഖപ്പെടുത്തി.

നിയമലംഘനം നടത്തിയ 159 വാഹനങ്ങള്‍ ഡ്രോണ്‍ പരിശോധനയില്‍ പിടിച്ചെടുത്തുവെന്നും നായിഫ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ത്വാരിഖ് തഹ്ലക് വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, കുറ്റവാളികളെ കണ്ടെത്തല്‍, പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കല്‍, പൊതു ഇടങ്ങളില്‍ അണുനശീകരണം നടത്തല്‍ എന്നിവയ്‌ക്കെല്ലാം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *