കോവിഡിന്റെ ദുരിതകയത്തില്‍ അന്നം കിട്ടാത്ത വഴിയാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ

Latest കേരളം

ചെറുവത്തൂര്‍: കോവിഡിന്റെ ദുരിതകയത്തില്‍ അന്നം കിട്ടാത്ത വഴിയാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി.

ഹോട്ടലുകളടഞ്ഞു കിടക്കുന്നതിനാല്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതറിഞ്ഞാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. വിവിധ യൂണിറ്റുകളിലെ വീടുകളില്‍ നിന്നും ശേഖരിച്ച നൂറോളം പൊതിച്ചോറുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടൗണില്‍ എത്തിയത്.
പൊതിച്ചോറിനൊപ്പം മാനവികതയും പങ്കുവെച്ച് യാത്രക്കാര്‍ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങളറിയിച്ചാണ് പൊതിച്ചോറ് സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ പൊതിച്ചോറ് വിതരണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *