ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ്; വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Latest കേരളം

ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റ് ലിങ്ക്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പർ, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പർ, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *