വീടിന്റെ വാതിൽ തകർത്ത് കവർച്ച: സംഭവം കാസറഗോഡ്

Latest പ്രാദേശികം

കാസറഗോഡ് : വിദ്യാനഗർ ഐ.ടി. റോഡിൽ വീടിന്റെ വാതിൽ തകർത്ത് 200 അമേരിക്കൻ ഡോളറും 10,000 രൂപയും കവർന്നതായി പരാതി. വ്യവസായപ്രമുഖൻ അച്ചു എന്ന പി.ബി. അഷറഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്.അഷറഫും ഭാര്യ ഷഹനാസും കുട്ടികളും 11-ന് ബെംഗളൂരിവിലേക്ക് പോയിരുന്നു.

പി.ബി. അഷറഫിന്റെ സഹോദരൻ അബ്ദുൾ സലാമിന്റെ പരാതിയിൽ വിദ്യാനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. 26-ന് ശേഷമാണ് കവർച്ച നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വാതിലുകളുടെയും അലമാരയുടെയും പൂട്ടുകൾ തകർത്ത നിലയിലാണ്. പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *