മഞ്ചേശ്വരം: തലപ്പാടിയിൽ തട്ടുകട നടത്തുന്നയാളെ അക്രമിച്ച് 14,000 രൂപ ബൈക്കിലെത്തിയ സംഘം കവർന്നു. തലപ്പാടി മെഗിനപഞ്ചലയിലെ അൽ-ഫലാഹ് തട്ടുകട നടത്തുന്ന ഹസൈനാറിനെ (കാസിം-57) ആണ് തിങ്കളാഴ്ച രാവിലെ കൊള്ളയടിച്ചത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് കൊള്ളയടിച്ചത്. ഹസൈനാർ രാവിലെ കട തുറക്കുന്ന സമയത്ത് എത്തിയ സംഘം പണം തട്ടിപ്പറിച്ചു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുമായുള്ള പിടിവലിക്കിടെ പരിക്കേറ്റ ഹസൈനാറിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി.യിൽ നിന്ന് മോഷ്ടാക്കളെത്തിയ ബൈക്കിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.