കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഓക്സിജന്‍ സിലിണ്ടറുകള്‍, കിടക്കകള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നീവ ലഭ്യമാക്കാനാണ് പന്ത് സഹായിക്കുക.
രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും പന്ത് സഹായം നല്‍കും. ശനിയാഴ്ച്ച സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത് അഭിനന്ദിക്കുകയും ചെയ്തു.