കൊവിഡ് മൂന്നാം തരംഗമോ? മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കും വൈറസ് സ്ഥിരീകരിച്ചു

Latest ഇന്ത്യ

മുംബൈ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനകളെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി കൊവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *