കട്ടത്തടുക്ക:മഴക്കാല ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കട്ടത്തടുക്ക കൈരളി ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ് ക്ലബ് നടത്തിയ പരിസര ശുചീകരണ പരിപാടി ക്ലബ് പ്രവാസികാര്യ അധ്യക്ഷന്‍ പ്രസിഡണ്ട് കുഞ്ഞഹമ്മദ് കൈയുംകുടലിന്റ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ ആല്‍വ ഉദ്ഘാടനം ചെയ്തു.
കട്ടത്തടുക്ക, പുത്തിഗെ പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍ തുടങ്ങിയ സ്ഥലങ്ങളും, റോഡിന്റെ ഇരുവശങ്ങളില്‍ കു ന്നുകൂടി കിടന്ന വൃക്ഷത്തൈകളും വെട്ടിമാറ്റി.
പഞ്ചായത്ത് മെമ്പര്‍മാരായ കേശവ എസ് ആര്‍, മജീദ് മുഗു, അനിത ബാഡൂര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഹുസൈന്‍ മാസ്റ്റര്‍ പൈവളികെ, പ്രവാസികാര്യ അംഗം അന്‍സാര്‍ കട്ടത്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.
.പരിപാടിക്ക് മനാഫ് പഞ്ചായത്ത്, രവീന്ദ്രന്‍, റസാക്ക് മാസ്റ്റര്‍, പുത്തിഗെ, അജുവാദ് കയ്യംകൂടല്‍, ജമാല്‍, അന്‍വര്‍ കാണാജെ, റിസ്വാന്‍, അബ്ദുല്ല,ഷുഹൈബ് മുജീബ് റഹ്മാന്‍, തബ്ഷീര്‍, അബ്ദുല്‍ അസീസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാസിക് കൈസര്‍ സ്വാഗതവും, ഹംസത്തുല്‍ ഹാരിസ് നന്ദിയും പറഞ്ഞു..