കാസര്‍കോട്: കോവിഡ് -19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ വേണ്ടി കാസര്‍ഗോഡ് നഗരസഭ ചെയര്മാന് അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ രൂപംനല്കിയ ‘കോവിഡ്-19 ചാലഞ്ച്’ ന് ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപ ട്രഷറര്‍ ബഷീര്‍ കെ.ഫ്.സി നഗരസഭാ സെക്രട്ടറി കെ. മനോഹറിന് കൈമാറി. നഗരസഭയില്‍ വെച്ചുനടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍, വൈസ് ചെയര്‍ പേഴ്സണ്‍ സംസീദ ഫിറോസ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ജി.സി.സി. പച്ചപ്പട ബാങ്കോട് ഉപദേശക അംഗം ഷമീര്‍ ചെങ്കളം, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, മുസ്ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, ട്രഷറര്‍ ഫിറോസ് അടുക്കത്ത്ബൈല്, അബ്ദുള്ള ഖാഴിലൈന്, എം.പി ഷംനാസ് തളങ്കര, ശംസുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
