രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രതിസന്ധിയിൽ നാടും സമൂഹവും വിറങ്ങലിച്ച നിൽക്കുമ്പോൾ കുമ്പള സി എച്ച് സി ക്ക് കുമ്പോൽ തങ്ങളുടെ വക ഒരു കൈത്താങ്ങ്..
കുമ്പള പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റിവായി വരുന്നവർക്ക് തുടർ ചികിത്സക്കായി മറ്റു ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്യാൻ സി എച്ച് സി യിൽ സ്വന്തമായി വാഹനമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ വക ഒരു ഓമ്നി വാഹനം താത്കാലികമായി സി എച്ച് സി നൽകിയത്.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് കുമ്പള സി എച്ച് സി ക്ക് ആംബുലൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും അത് ലഭ്യമാകുന്നതിന്ന് മുന്നോടിയായി കുമ്പോൽ തങ്ങൾ നൽകിയ ഈ സഹായം രോഗികൾക്കേറെ ഉപകാരപ്രദമാകുമെന്ന് സി എച്ച് സി അധികൃതർ പ്രത്യാശിച്ചു
സി എച്ച് സി പരിസരത്ത് നടന്ന ചടങ്ങിൽ കുമ്പോൽ തങ്ങളുടെ പ്രതിനിധിയായി ഡോ സയ്യിദ് ഷുഹൈബ് തങ്ങൾ മെഡിക്കൽ ഓഫിസർ ഡോ ദിവാകർ റായിക്ക് കൈമാറി