*സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസ്,കുമ്പള സ്വദേശി ഉൾപ്പെടെ ആറ് പേർക്കായി ലുക്കൗട്ട് നോട്ടീസ്*

Latest കേരളം

കാസര്‍കോട്: കര്‍ണാടക സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കി.

കണ്ണൂര്‍ ചിറക്കല്‍ പുതിയ തെരു നടുക്കണ്ടി ഹൗസിലെ മുബാറക്ക്(27), കാസര്‍കോട് കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ ഷഹീര്‍ എന്ന ഷെഹീര്‍ റസീം(34), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ ഹൗസിലെ സുജിത്(26) വയനാട് പനമരം നടവയല്‍ കായകുന്ന് പാത്തിപ്പാക്കല്‍ ഹൗസ് ജോബിഷ് ജോസഫ്(23), തൃശ്ശൂര്‍ കൊടശ്ശേരി സെന്റ് മേരീസ് ചര്‍ച്ചിന് സമീപത്തെ താഴൂര്‍ വടശ്ശേരി ഹൗസിലെ എഡ്വിന്‍ തോമസ്(24), ആലൂവ കറുകുറ്റി പടുവപ്പുറം ചക്കി ഹെറി ഹൗസിലെ ആന്റണി ലൂസ് എന്ന ആന്റപ്പന്‍(28) എന്നിവര്‍ക്കാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചതെന്ന് കാസര്‍കോട് ഡിവൈഎസ് പി പി ബാലകൃഷ്ണന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അജിത് കുമാര്‍ അറിയിച്ചു. 2021 ഒക്ടോബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം.

പഴയ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന കര്‍ണാടക ബെല്‍ഗാം സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജംഷീറിനെ കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെ മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് വച്ച് മറ്റ് വാഹനങ്ങളിലെത്തിയ സംഘം തടയുകയും തട്ടിക്കൊണ്ടുപോയി ഇയാളുടെ കൈയ്യിലുണ്ടായ 65 ലക്ഷം രൂപ കൊള്ളയടിയിരിക്കുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞാണ് തട്ടികൊണ്ടുപോകലിന് വിധേയനായ രാഹുല്‍ കാസര്‍കോട് പൊലീസ് കാസര്‍കോട് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു.

തുടര്‍ന്ന് കേസെടുത്ത് ഒരാഴ്ചയ്ക്ക് അകം മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയും 32 ലക്ഷം രൂപയും പ്രതികള്‍ സഞ്ചരിച്ച മൂന്ന് വാഹനവും കണ്ടെടുത്തിയിരുന്നു.

ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ ആറ് പ്രതികള്‍ക്കായി കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

പ്രതികള്‍ക്കായി സൗകര്യമൊരുക്കിയ മൂന്ന് പേര്‍ കൂടി കേസില്‍ ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *