മുളിയാർ: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം മണ്ഡലം, പഞ്ചായത്ത് ശാഖ തലങ്ങളിൽ നല്ല നാളെയ്ക്കു ഭൂമിയെ വീണ്ടെടുക്കുന്നതിനു വേണ്ടി വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു… മുളിയാർ പഞ്ചായത്ത്തല ഉൽഘടനം ബോവിക്കാനത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി വൃക്ഷതൈ നട്ടു ഉൽഘടനം നിർവഹിച്ചു..മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ഷാഫി, മുളിയാർ പഞ്ചായത് ജനറൽ സെക്രട്ടറി എസ്. എം മുഹമ്മദ് കുഞ്ഞി, ബി.എം അഷറഫ്, ഷറീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, മൻസൂർമല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, അഡ്വക്കേറ്റ് ജുനൈദ്, രമേശൻ മുതലപ്പാറ, ഷെരീഫ് മില്ലത്ത്, ബി.എം ഹാരിസ്, പി.അബ്ദുള്ള കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി, നാസർ അബ്ദുളള, രാജൻ, ഡ്രൈവർ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു…
